
റിയാദിലെ ഒരു താമസ കേന്ദ്രത്തിന് സമീപമുണ്ടായ സ്ഫോടനത്തില് നിരവധി കാറുകള് കേടായി. ആര്ക്കും പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു. അല് അസീസിയ ഡിസ്ട്രിക്ടില് രാവിലെ 8.40നായിരുന്നു സംഭവം. സ്ഫോടനത്തില് കാര് തകര്ന്ന ഒരാളുടെ പരാതിയില് നടന്ന അന്വേഷണത്തിലാണ് കൂടുതല് കാറുകള് കേടായ വിവരം അറിയുന്നത്. പൊലീസ് അന്വേഷണം ഊര്ജിതമാക്കി.