അജു വാരിക്കാട്
ഹ്യൂസ്റ്റൺ: അമേരിക്കൻ മലയാളികൾക്കിടയിൽ നിന്ന് ഇനിയും ഒരുപാട് യുവാക്കൾ  ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നു വരേണ്ടതുണ്ടെന്ന് മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്. ദേശിയ രാഷ്ട്രീയത്തിൽ തനിക്ക് ചുവടുറപ്പിക്കാൻ കഴിഞ്ഞുവെങ്കിൽ അമേരിക്കൻ മലയാളി യുവതലമുറയിലെ പ്രതിഭാശാലികൾ ആയ അനേകം യുവാക്കൾക്ക് അമേരിക്കൻ രാഷ്ട്രീയത്തിൽ തിളങ്ങാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.  മിസോറി സിറ്റി മേയർ ആയി തെരെഞ്ഞെടുക്കപ്പെട്ട റോബിൻ ഇലക്കാട്ടിന്  വേൾഡ് മലയാളി കൗൺസിൽ 2നൽകിയ അനുമോദന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
വൈവിധ്യമാർന്ന കഴിവുകൾ ഉള്ള നിരവധി ചെറുപ്പക്കാർ നമമുടെ ഇടയിലുണ്ട്. വേൾഡ് മലയാളി കൗൺസിലിനെ പോലുള്ള സംഘടനകൾ തനിക്ക് നൽകിയ പ്രോത്സാഹനം പോലെ മലയാളികളായ ഏതു യുവാക്കൾക്കും നൽകിയാൽ മാത്രമേ പുതിയ റോബിൻമാർ ദേശീയ രാഷ്ട്രീയത്തിൽ കടന്നു വരികയുള്ളു.
 
ഇത് തന്റെ മാത്രം വിജയമല്ല. അമേരിക്കയിലെ മുഴുവൻ മലയാളികളുടെയും വിജയമാണ്. മലയാളികളും ഇന്ത്യക്കാരുമായ ഒട്ടനവധി പേർ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് കക്ഷി രാക്ഷ്ട്രീയ ഭേദമന്യേ തനിക്ക് പിന്തുണ നൽകി.   രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  തന്നെ അറിയുന്നവരും സുഹൃത്തുക്കളുമായുള്ളവർ മിസോറി സിറ്റിയിലുള്ള അവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ വിളിച്ച് തനിക്കു വോട്ടു ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. ചിലർ മിസോറി സിറ്റിയിൽ പറന്നെത്തിയും പ്രചാരണം നടത്തി. മലയാളികയുടെകൂടി കൂട്ടായ പ്രവർത്തനഫലമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.
 
നീണ്ട വർഷങ്ങൾ പൊതുരംഗത്തും മിസോറി സിറ്റിയുടെ കൗൺസിൽമാനായും  പ്രവർത്തിപരിചയം ഉള്ള റോബിൻ അമേരിക്കയിലെ ഒരു നഗരത്തിന്റെ നഗരാധിപൻ ആയത് ആഗോള മലയാളിസമൂഹത്തിന് അഭിമാനത്തിനു വക നൽകുന്നതാണ് എന്ന് ചടങ്ങിൽ സംബന്ധിച്ച എല്ലാവരും അഭിപ്രായപ്പെട്ടു. 
 
ഇരുരാജ്യങ്ങളുടെയും ദേശീയഗാനം ആലപിച്ച് ആരംഭിച്ച ചടങ്ങിൽ, ഡബ്ലിയു എം സി അമേരിക്ക റീജിയൻ പ്രസിഡൻറ് സുധീർ നമ്പ്യാർ ആതിഥ്യം വഹിച്ചു. ഡബ്ലിയു എം സി അമേരിക്ക റീജിയൻ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി കടന്നു വന്നവർക്ക് സ്വാഗതം ആശംസിച്ചു. കാലിക പ്രസക്തിയും രാഷ്ട്രീയ പ്രാധാന്യമുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതു വഴി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഭാരവാഹികൾ സമൂഹത്തിനു മാതൃകയാകുകയാണെന്നു പറഞ്ഞു കൊണ്ട് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയര്‍മാന്‍ ഡോ.പി എ ,ഇബ്രാഹിം ഹാജി മീറ്റിങ്ങിനു ആശംസ അറിയിച്ചു. 
 
ഗ്ലോബൽ പ്രസിഡന്റ് ശ്രി ഗോപലപിള്ള ,ജോൺ മത്തായി( ഗ്ലോബൽ വൈസ് പ്രസിഡന്റ് , അഡ്മിൻ )ശ്രി പി സി മാത്യു ( ഗ്ലോബൽ വൈസ് പ്രസിഡന്റ്, ഓർഗ് ), ശ്രി   ഗ്രിഗറി മേടയിൽ( ഗ്ലോബൽ ജനറൽ സെക്രട്ടറി),ശ്രി തോമസ് അമ്പൻകുടി( ഗ്ലോബൽ   ട്രെഷറർ )  എന്നിവർ പരിപാടിക്ക് എല്ലാ ഭാവുകങ്ങളും അറിയിച്ചു.
 ഫോർട്ട് ബെൻഡ്  കൗണ്ടി ജഡ്ജ് കെ പി ജോർജ്, സ്റ്റാഫോർഡ് സിറ്റി കൗൺസിൽമെൻ കെൻ മാത്യു, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻറ് ഗോപാലപിള്ള, ഗ്ലോബൽ വൈസ് പ്രസിഡൻറ് പി സി മാത്യു റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ, ഐഎപിസി പ്രസിഡൻറ് ജോർജ് കാക്കനാട്, ഫോമാ പ്രസിഡൻറ് അനിയൻ ജോർജ്, മാഗ് പ്രസിഡൻറ് ഡോ സാം ജോസഫ്, യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഫാക്കൽറ്റി ഡോക്ടർ ദർശനാ മന്നായത്ത് ശശി, സെസിൽ ചെറിയാൻ, ഷാനു രാജൻ, സാന്താ പിള്ളൈ, ഫിലിപ്പ് മാരേട്ട്, വികാസ് നെടുമ്പള്ളിൽ, ഡബ്ലിയു എം സി അമേരിക്ക റീജിയൻ വൈസ് പ്രസിഡന്റ് ,അഡ്മിൻ എൽദോ പീറ്റർ, വൈസ് പ്രസിഡന്റ് ,ഓർഗ്, ജോൺസൻ തലച്ചെല്ലൂർ ,ജോർജ് .കെ .ജോൺ, ചാക്കോ കോയിക്കലേത് (അഡ്വൈസറി ബോർഡ് ചെയര്മാന് ),എബ്രഹാം ജോൺ (അഡ്വൈസറി ബോർഡ് മെമ്പർ ),നിബു വെള്ളവന്താനം (അഡ്വൈസറി ബോർഡ് മെമ്പർ ),ദീപക് കൈതക്കപ്പുഴ (അഡ്വൈസറി ബോർഡ് മെമ്പർ ),ജോർജ് ഫ്രാൻസിസ് (അഡ്വൈസറി ബോർഡ് മെമ്പർ )ഏലിയാസ്കുട്ടി പത്രോസ് (അഡ്വൈസറി ബോർഡ് മെമ്പർ )പ്രമോദ് നായർ (അഡ്വൈസറി ബോർഡ് മെമ്പർ ),വര്ഗീസ് അലക്സാണ്ടർ (അഡ്വൈസറി ബോർഡ് മെമ്പർ ),ശോശാമ്മ  ആൻഡ്രൂസ് (വിമൻസ് ഫോറം പ്രസിഡന്റ്), ആലിസ് മഞ്ചേരി (വിമൻസ് ഫോറം സെക്രട്ടറി ),മാത്യു തോമസ് (ചാരിറ്റി ഫോറം), റോയ് മാത്യു (ടെക്നിക്കൽ സപ്പോർട്ട് ),മാത്യു മുണ്ടക്കൻ(ടെക്നിക്കൽ സപ്പോർട്ട്),ഷൈജു ചെറിയാൻ (ടെക്നിക്കൽ സപ്പോർട്ട്), അലക്സ് അലക്സാണ്ടർ (ടെക്നിക്കൽ സപ്പോർട്ട്),ചെറിയാൻ അലക്സാണ്ടർ (റീജിയണൽ Nec )മേരി ഫിലിപ്പ് (റീജിയണൽ Nec ) 
തുടങ്ങി നിരവധി ആളുകളാണ് ചടങ്ങിൽ പങ്കെടുത്ത് റോബിൻ ഇലക്കാട്ടിന് ആശംസകൾ അറിയിച്ചത്. 
 “പുതിയ തലമുറയെ പൊതു രംഗങ്ങളിലും രാഷ്ട്രീയത്തിലും  സജീവമാകുന്നതിന്റെ ആദ്യപടിയാണ് തൻറെ തെരഞ്ഞെടുപ്പ് വിജയം. ഈ വിജയം മറ്റുള്ളവർക്ക് ഒരു പ്രചോദനം ആവട്ടെ . റോബിൻ സൂചിപ്പിച്ചു. ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു എന്നും മറുപടി പ്രസംഗത്തിൽ റോബിൻ ഇലക്കാട്ട് സൂചിപ്പിച്ചു.
 

LEAVE A REPLY

Please enter your comment!
Please enter your name here