ക്രിസ്മസ് ദിനത്തില്‍ രാവിലെ ബോംബ് സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും തങ്ങളുടെ ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ ആറ് പോലീസുകാരെ നാഷ്‌വില്ലെ മേയര്‍ ജോണ്‍ കൂപ്പര്‍ പ്രശംസിച്ചു. അവര്‍ യഥാര്‍ത്ഥ ഹീറോകളാണെന്നും താന്‍ അവരോട് നന്ദിയുള്ളവനായിരിക്കുമെന്നും മേയര്‍ പ്രതികരിച്ചു. ഓഫീസര്‍മാരായ ബ്രെന്ന ഹോസി, ജെയിംസ് ലുല്ലന്‍, മൈക്കല്‍ സിപ്പോസ്, അമന്‍ഡാ ടോപ്പിംഗ്, ജെയിംസ് വെല്‍സ്, സര്‍ജന്റ് തിമോത്തി മില്ലര്‍ എന്നിവരെയാണ് മേയര്‍ അഭിനന്ദിച്ചത്.

ക്രിസ്മസ് ദിനത്തില്‍ രാവിലെ അമേരിക്കയിലെ നാഷ് വില്ലയിലാണ് ബോംബ് സ്‌ഫോടനം നടന്നത്. രാവിലെ ആറ് മണിയോടെ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ കാണുന്നത് ഒരു വാഹനത്തില്‍ നിന്ന് അപായ സന്ദേശം മുഴങ്ങുന്നതാണ്. ഈ പ്രദേശത്തെ കെട്ടിടങ്ങളിലുള്ളവര്‍ എത്രയും ഒഴിഞ്ഞുപോകണമെന്നും പതിനഞ്ചു മിനുട്ടിനുള്ളില്‍ ഇവിടെ ബോംബ് സ്‌ഫോടനം നടക്കുമെന്നുമായിരുന്നു അപായ സന്ദേശം മുഴങ്ങിയത്.

സന്ദേശം കേട്ടയുടന്‍ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ഇവര്‍ ഉടന്‍ തന്നെ ഇവിടെയുള്ള ആളുകളെ ഒഴിപ്പിച്ചു. എല്ലാ

ബില്‍ഡിംഗുകളിലും കയറിയിറങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍ എല്ലാവരോടും ഉടന്‍ സ്ഥലത്തുനിന്നും മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. ആളുകളെ ഒഴിപ്പിച്ചതിനുശേഷം അപായ സന്ദേശത്തില്‍ പറഞ്ഞതുപോലെ തന്നെ പ്രദേശത്ത് ബോംബ് സ്‌ഫോടനമുണ്ടാകുകയും ചെയ്തു. പോലീസുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം ഒരുപാട് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here