തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഎസ് പാര്‍ലമെന്റ് മന്ദിരത്തിന് നേരെ നടന്ന അതിക്രമങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭ. എല്ലാത്തരം അക്രമങ്ങളും ഗുരുതരമായ ജനാധിപത്യ ലംഘനമാണെന്ന് ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടി. കാപ്പിറ്റോള്‍ ആക്രമണം അമേരിക്കയിലെ ജനാധിപത്യത്തിന് ഏറ്റ കളങ്കമാണെന്ന് ഐക്യരാഷ്ട്രസഭയുടെ ആഗോളതലത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്ന നിഷ്പക്ഷ സമിതി വിലയിരുത്തി.

അതേസമയം  അമേരിക്കന്‍ ജനാധിപത്യം പൂര്‍വ്വാധികം ശക്തിയായി ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കാപ്പിറ്റോള്‍ ആക്രമണത്തിന്റെ പ്രതിഫലനങ്ങള്‍ ഇടയാകട്ടെ എന്നും സമിതി പ്രത്യാശ പ്രകടിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള 23 പേരടങ്ങുന്ന സമിതിയാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട് നടന്ന വിവിധ സംഭവ വികാസങ്ങള്‍ വിശകലനം ചെയ്ത് റിപ്പോര്‍ട്ട് നല്‍കിയത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here