ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ വാഷിംഗ്‌ടൺ ചാപ്റ്ററിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. വ്യവസായ സംരംഭകനും, സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖനും, യൂ എൻ ഫൌണ്ടേഷൻ ഗ്ലോബൽ ലീഡര്ഷിപ് കൌൺസിൽ, യൂ എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ലെ ഇന്റർനാഷണൽ അഡ്വൈസറി കൌൺസിൽ എന്നിവയിൽ അംഗവുമായ ഫ്രാങ്ക് ഇസ്ലാം ആയിരുന്നു മുഖ്യാതിഥി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഗാഢമായ സൗഹൃദത്തെ സ്പർശിച്ചുകൊണ്ടു രണ്ടു രാജ്യങ്ങളുടെ ഭരണഘടന തമ്മിലുള്ള സാദൃശ്യവും അദ്ദേഹം സമർത്ഥിച്ചു. രണ്ടായിരത്തി പതിനഞ്ചിൽ ഒബാമയെ അനുഗമിച്ചു ഇന്ത്യയിൽ സന്ദർശിച്ചതും, അന്നത്തെ ഡൽഹിയിലെ റിപ്പബ്ലിക്ക് പരേഡിൽ പങ്കെടുത്തതും സ്മരിച്ച അദ്ദേഹം അത് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭുവമാണെന്നു സദസ്സുമായി പങ്കുവെച്ചു. അമേരിക്കയിലെ ഇന്ത്യക്കാർ സാമൂഹിക, രാഷ്ട്രീയ പ്രക്രിയയിൽ കൂടുതൽ ഇടപെടേണ്ടത്തിന്റെ ആവശ്യകതയും അദ്ദേഹം ഉത്‌ബോധിപ്പിച്ചു.



ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ അന്താരാഷ്ട്ര സാരഥി സാം പിട്രോഡ, അമേരിക്കൻ ചാപ്റ്റർ പ്രസിഡണ്ട് മൊഹിന്ദർ സിംഗ് ഗിൾസിൻ, വൈസ് ചെയർമാൻ ജോർജ് എബ്രഹാം എന്നിവർ ആശംസ പ്രസംഗം നടത്തി. സാം പിട്രോഡ തന്റെ പ്രസംഗത്തിൽ മതേതര ശക്തികളെ ബലപ്പെടുത്തേണ്ടതിനെ ആവശ്യകത ഊന്നി പറഞ്ഞു. മൊഹിന്ദർ സിംഗ്, കർഷക സമരത്തെയും അതുപോലെയുള്ള ജനാതിപത്യ മാർഗത്തിലുള്ള സമരങ്ങളെയും അടിച്ചമർത്തുന്ന പ്രവണതയുടെ ദൂഷ്യ ഫലം താക്കീതു ചെയ്തു. ഇന്ത്യയിലെ സമകാല ജനാധിപത്യ മൂല്യചുതിയെ കുറിച്ചു ജോർജ് അബ്രഹാം പര്യാലോചന നടത്തി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ മീഡിയ വിഭാഗവും, ലോക്കൽ ചാപ്റ്റ അംഗങ്ങളും ഒരുക്കിയ ദേശഭക്തി ഗാനങ്ങൾ പരിപാടിക്ക് കൊഴുപ്പേകി. വാഷിംഗ്‌ടൺ ചാപ്റ്റർ പേസിഡന്റ് ജോൺസൻ മ്യാലിൽ സ്വാഗതവും, സെക്രട്ടറി വിപിൻ രാജ് നന്ദിയും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here