(ഐ.ഒ .സി യു.എസ്.എ പി.ആർ ടീം)

ന്യൂജേഴ്‌സി:കാലിഫോർണിയയിലെ സാക്രമെന്റോ സിറ്റിയിലെ ഡേവിസ് സെൻട്രൽ പാർക്കിൽ സ്ഥാപിച്ചിരുന്ന മഹാത്മാ ഗാന്ധിജിയുടെ പ്രതിമ തകർത്ത അതി നീചമായ നടപടിയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഓ സി) പ്രതിഷേധം രേഖപ്പെടുത്തി. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്ന സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എസ്. എ ഡേവിസ് സെൻട്രൽ പാർക്കിലെ  മഹാത്മാ ഗാന്ധിജിയുടെ പ്രതിമ തകർത്ത സംഭവം അധിനിക്ഷേപകരമാണെന്നും ഐ ഒ സി യു എസ്‌ എ പ്രസ്തവാനയിലൂടെ ആരോപിച്ചു. 

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച മഹാത്മാഗാന്ധിയുടെ രക്സ്തസാക്ഷി ദിനമായ  ജനവരി 30 ന്  തന്നെ അദ്ദേഹത്തിന്റെപ്രതിമ തകർത്ത വർണവെറിയന്മാരായ കുറ്റവാളികളുടെ നടപടിയിൽ എല്ലാ ഇന്ത്യക്കാരെയും വേദനിപ്പിച്ചുവെന്നും ഐ. ഒ  സി. യു.എസ്.എ യുടെ പ്രതിഷേധക്കുറുപ്പിൽ പറയുന്നു. അമേരിക്കയിലെ എല്ലാ ഇന്ത്യൻകാർക്കൊപ്പം തങ്ങളും ഈ കിരാത സംഭവത്തിൽ ആശങ്കയും ദുഖവും  രേഖപ്പെടുത്തുകയാണെന്നും അവർ അറിയിച്ചു.

 സെൻട്രൽ പാർക്കിലെ പൊതുസ്ഥലത്ത്  സ്ഥാപിച്ചിരുന്ന ഗാന്ധിജിയുടെ പ്രതിമ മനപൂർവം പിഴുതെറിഞ്ഞ് അലങ്കോലപ്പെടുത്തിയ അജ്‍ഞാതരായ കുറ്റവാളികൾക്കെതിരെ ഡേവിസ് സിറ്റി അധികൃതർ ഔദ്യോഗികാകമായി അന്വേക്ഷണം ആരംഭിച്ചതിൽ ഐ ഒ സി സംതൃപ്തി രേഖപ്പെടുത്തി.ലോകത്തെ ഞെട്ടിച്ച  ഈ സംഭവത്തിൽ അന്വേക്ഷണം  ത്വരിത ഗതിയിൽ നടത്തി കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും ഐ.ഒ സി നേതാക്കൾ ആവശ്യപ്പെട്ടു 

 

അഹിംസയുടെയും  സമാധാനത്തിന്റെയും മാർഗത്തിലൂടെ സമരങ്ങൾ നടത്തി ഇന്ത്യയുടെ സ്വാതന്ത്ര്യം യാഥാർഥ്യമാക്കിയ മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്തതുകൊണ്ട് ആരുടെയെങ്കിലും രാഷ്ട്രീയ അജണ്ട നടപ്പിലാക്കാമെന്നു കരുതുന്നുണ്ടെങ്കിൽ അത് വ്യർത്ഥമോഹമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വിഘടന പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ തമ്മിലടിപ്പിക്കാമെന്ന വ്യാമോഹവും വിലപ്പോവില്ലെന്നും ഐ.ഓ.സി യു.എസ്.എ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
 
 
 
 

Indian Overseas Congress condemns the destruction of the Mahatma Gandhi statue in California

 

Indian Overseas Congress strongly condemns the destruction of the Mahatma Gandhi statue in California. The Indian Overseas Congress USA, an advocacy organization that stands for democracy and freedom, strongly condemns the desecration and destruction of the Mahatma Gandhi statue in Davis’s town in California. It is more hurtful to see that the miscreants who had done this despicable act on the eve of Jan 30th, the day when Mahatma Gandhi paid the ultimate sacrifice for every Indian citizen’s freedom. IOCUSA shares the shock and anguish in this regard along with every member of the Indian Diaspora.

 

It has been reported that unknown miscreants vandalized and ripped Gandhi’s statue from the base in the central park of Davis in California. We are grateful to the City of Davis for starting a formal investigation and hope that the perpetrators who have done this horrible deed will be found and prosecuted to the full extent of the law.

Mahatma Gandhi was a champion of peaceful protests and vandalizing this revered soul’s statue would not advance anyone’s political agenda. Still, it will only play into the hands of those who want to bring polarization and division to our community.

 

IOCUSA, PR Team

LEAVE A REPLY

Please enter your comment!
Please enter your name here