ഫ്രാൻസിസ് തടത്തിൽ 
 
 
ന്യൂജേഴ്‌സി: ഐ ഒ സി കേരള ചാപ്റ്റർ ന്യൂയോർക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ  വരാനിരിക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളെക്കുറിച്ചുള്ള അവലോകന ചർച്ചകൾ  സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 ശനിയാഴ്ച്ച ന്യൂയോർക്ക് സമയം രാവിലെ 10 ന് (ഇന്ത്യൻ സമയം രാത്രി 8.30) വെർച്വൽ ആയി നടത്തുന്ന മീറ്റിംഗിൽ അടുത്ത നിയമ സഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് ഐഒസി കേരള ചാപ്റ്റർ ന്യൂയോർക്ക് റീജിയന് എന്തൊക്കെ കാര്യങ്ങൾ ചെയ്യാനാകുമെന്നത് സംബന്ധിച്ച്  വിലയിരുത്തും. 
 
ആസന്നമായ നിയമസഭ തെരെഞ്ഞെടുപ്പിൽ അമേരിക്കൻ പ്രവാസി മലയാളികളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനായി നടത്തുന്ന ഈ മീറ്റിംഗിൽ ഇടുക്കി ലോകസഭാംഗം ഡീൻ കുര്യാക്കോസ് എംപി, വി.ഡി. സതീശൻ എം.എൽ.എ , കെ.പി.സി.സി ജനറൽ സെക്രെട്ടറി ടോമി കല്ലാനി തുടങ്ങിയ കേരളത്തിലെ കോൺഗ്രസിന്റെ മുൻ നിര നേതാക്കന്മാർ പങ്കെടുക്കും.
 
ഐഒസി കേരള ചാപ്റ്റർ ന്യൂയോർക്ക് റീജിയൻ പ്രസിഡണ്ട് വർഗീസ് പോത്താനിക്കാടിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ  ഐഒസി കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട്, ഐഒസി ചെയർമാൻ സാം പിട്രോഡോ, ഐഒസി നാഷണൽ പ്രസിഡണ്ട് മൊഹിന്ദർ സിംഗ്,  വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം, നാഷണൽ വൈസ് പ്രസിഡണ്ട് പോൾ കറുകപ്പള്ളിൽ, ന്യൂയോർക്ക് റീജിയണൽ ചെയർമാൻ തോമസ് കോശി തുടങ്ങിവർ പ്രസംഗിക്കും. 
 
കേരളം സാമ്പത്തികമായി തകർന്നു തരിപ്പിണമാകുകയും വികസനങ്ങൾ മുരടിച്ചുപോവുകയും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കേരളത്തിലെ ജനങ്ങൾ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം വ്യക്തമാണ്. രാജ്യ സുരക്ഷയെ  ബാധിക്കുന്ന തരത്തിൽ നയതന്ത്ര മേഖലയിലൂടെ വരെ നടത്തിയ സ്വർണക്കടത്തും സിപിഎം നേതാക്കളുടെ മക്കൾ ജയിലിൽ പോകേണ്ടി വന്ന മയക്കു മരുന്ന് കേസ് ഉൾപ്പെടെ സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ അരക്ഷിതാവസ്ഥ മാറണമെങ്കിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ്‌ അധികാരത്തിൽ വരേണ്ടത് അനിവാര്യമായതിനാൽ പ്രവാസികളായ അമേരിക്കൻ മലയാളികൾ  കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് ഉറച്ച പിന്തുണ നൽകുകയാണെന്ന് ഐഒസി കേരള ചാപ്റ്ററിന്റെ ന്യൂയോർക്ക് റീജിയണൽ പ്രസിഡണ്ട് വർഗീസ് പോത്താനിക്കാട് വ്യക്തമാക്കി.  
 
പ്രവാസികൾ ഉണർന്നു പ്രവർത്തിക്കേണ്ട ഈ സാഹചര്യത്തിൽ ഫെബ്രുവരി 20 നു നടുക്കുന്ന ഈ മീറ്റിംഗിന് ഏറെ പ്രധാന്യമുണ്ടെന്ന് ഐഒസി കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട്, ചെയർമാൻ തോമസ് മാത്യു, ജനറൽ സെക്രെട്ടറി സജി കരിമ്പന്നൂർ, ട്രഷറർ വിപിൻ രാജ്, ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡണ്ടുമാരായ ബിജു ജോൺ കൊട്ടാരക്കര, ഫിലിപ്പ് പണിക്കർ, ചെറിയാൻ പൂപ്പള്ളി, ഇന്നസെന്റ് ഉലഹന്നാൻ, സെക്രെട്ടറിമാരായ രാജു വർഗീസ്, ചാക്കോ മാത്യു (സണ്ണി), ജോയിന്റ് സെക്രെട്ടറിമാരായ ജേക്കബ് ഗീവർഗീസ്, പോൾ ജോസ്, ട്രഷറർ റെജി വർഗീസ്, ജോയിന്റ് ട്രഷറർ ജെയിംസ് ഇളംപുരിയാടത്ത് എന്നിവർ കൂട്ടിച്ചേർത്തു. ജന്മനാടിനോട് കൂറു പുലർത്തുന്ന എല്ലാ പ്രവാസി മലയാളികളും ഈ മീറ്റിംഗിൽ പങ്കാളികളായി കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ കരങ്ങൾക്ക് ശക്തിപകരണമെന്ന് ഐഒസി കേരള ന്യൂയോർക്ക് റീജിയണൽ കമ്മിറ്റി നേതാക്കൾ അഭ്യർത്ഥിച്ചു.
 
കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കോർഡിനേറ്റര്മാരായ  വർഗീസ് പോത്താനിക്കാട് (ഫോ: 917-488-2590),ലീല മാരേട്ട്( ഫോ:646-539-8443), പോൾ കറുകപ്പള്ളിൽ(845-553-5671) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. 
സൂം മീറ്റിംഗിന്റെ വിശദാംശങ്ങൾ:

Varghese pothanicad is inviting you to a scheduled Zoom meeting.

Topic: IOC Kerala
Time: Feb 20, 2021 10:00 AM Eastern Time (US and Canada)

Join Zoom Meeting
https://us02web.zoom.us/j/84340127864?pwd=dC9lSFhCRHdtR3NmM3d5SXpsTjV6UT09

Meeting ID: 843 4012 7864
Passcode: NY123
One tap mobile
+13017158592,,84340127864#,,,,*561598# US (Washington DC)
+13126266799,,84340127864#,,,,*561598# US (Chicago)

Dial by your location
+1 301 715 8592 US (Washington DC)
+1 312 626 6799 US (Chicago)
+1 929 205 6099 US (New York)
+1 346 248 7799 US (Houston)
+1 669 900 6833 US (San Jose)
+1 253 215 8782 US (Tacoma)
Meeting ID: 843 4012 7864
Passcode: 561598

Find your local number: https://us02web.zoom.us/u/kbbFIskfm7.

LEAVE A REPLY

Please enter your comment!
Please enter your name here