റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ

ഓസ്റ്റിൻടെക്‌സാസ്: ടെക്‌സാസിലെ ഓസ്റ്റിനിലും പരിസരപ്രദേശങ്ങളിലും താമസിച്ചു ജോലിചെയ്യുന്ന ഇന്ത്യൻ നേഴ്‌സുമാർക്ക് വേണ്ടി  രൂപീകരിച്ച ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ ഓഫ് ഓസ്റ്റിൻ (INAA ) ന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി.  സംഘടനയുടെ പ്രഥമ മീറ്റിങ്ങും ഔദ്യോഗികമായ ഉദ്ഘാടനവും ഫെബ്രുവരി 28 വൈകുന്നേരം 5 മണിക്ക് സൂമിലൂടെയാണ് വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ നടത്തപ്പെടുന്നത്. നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നേഴ്‌സസ് ഓഫ് അമേരിക്ക (നൈന) യുടെ ചാപ്റ്റർ ആയി പ്രവർത്തിക്കത്തക്ക വിധത്തിലാണ്  ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ ഓഫ് ഓസ്റ്റിൻ (INAA ) ആരംഭിച്ചിരിക്കുന്നത് .ഇന്ത്യൻ അമേരിക്കൻ നേഴ്‌സസ് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ ന്റെ സ്ഥാപക പ്രസിഡണ്ട് ആയ മേരി റോയ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തിൽ  നൈനയുടെ നാഷണൽ പ്രസിഡണ്ട് ഡോ.ലിഡിയ ആൽബർകർക്കി പ്രഭാഷണം നടത്തും. നൈനയുടെ നാഷണൽ സെക്രട്ടറി സുജ തോമസ് പുതുതായി ചുമതലയേൽക്കുന്ന ഭരണസമിതിക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും. നൈനയുടെ നാഷണൽ വൈസ് പ്രസിഡണ്ട് ഡോ ബോബി വർഗ്ഗീസ് നേഴ്‌സിങ് മേഖലയിലെ തുടർ വിദ്യാഭ്യാസ സാധ്യതകളെപ്പറ്റിയുള്ള വിവരങ്ങൾ അവതരിപ്പിക്കും. കൂടാതെ നൈനയുടെ എക്സികുട്ടീവ് വൈസ് പ്രസിഡണ്ട് അക്കാമ്മ  കല്ലേൽ motivational speaker ആയി സമ്മേളനത്തിൽ പങ്കെടുക്കും.

അസംഘടിതരായിരുന്ന ഓസ്റ്റിനിലെ ഇന്ത്യൻ നേഴ്‌സുമാർ ഒരു കുടക്കീഴിൽ അണിനിരക്കുമ്പോൾ അവരെ നയിക്കുവാനുള്ള നിയോഗവുമായി എത്തുന്ന ഭരണസമിതിക്ക് പ്രസിഡണ്ട് എന്ന നിലക്ക് നേതൃത്വം നൽകുന്നത് ആശാ സുരേഷ് ആണ്. ബെൻസി മാത്യു ( എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്)ഷാനി ജിബി പാറക്കൽ (വൈസ് പ്രസിഡണ്ട്)ടിസ മാത്യു (സെക്രട്ടറി)റീന ജോസഫ് (ട്രഷറർ) എന്നിവരാണ് ഭരണ സമിതിയിലെ മറ്റ് അംഗങ്ങൾ. സി. അന്നക്കുട്ടി പോട്ടക്കൽലിസമ്മ വർഗ്ഗീസ്ബീന മാത്യുമിനി തോമസ് എന്നിവർ അഡ്‌വൈസറി ബോർഡ് അംഗങ്ങളായും പ്രവർത്തിക്കും. ആഷാ ബോസ് (Education Committee Chair),  എൽസ വർക്കി ( Communication Committee Chair), ടിനു മാത്യു (Membership Committee chair) എന്നിവരും എക്സിക്യൂട്ടീവ് കമ്മറ്റിയോട് ചേർന്ന് സംഘടനയുടെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

കോവിഡിന്റെ വ്യാപനവേളയിൽ കർമ്മ നിരതരായിരുന്ന ഓസ്റ്റിനിലെ ഇന്ത്യൻ നേഴ്‌സുമാർക്ക് പരസ്പരം അടുത്തറിയുവാനും നേഴ്‌സിങ് പ്രൊഫഷനിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് പര്സപര സഹകരണത്തോടെ മുന്നേറുവാനുമുള്ള അവസരമാണ് ഈ സംഘടനയിലൂടെ  ലക്ഷ്യമിടുന്നത് എന്ന് പ്രസിഡണ്ട് ആയി ചുമതലയേൽക്കുന്ന ആശാ സുരേഷ് അറിയിച്ചു. ഈ സംഘടനയുടെ രൂപീകരണത്തിനായി  പ്രത്സാഹിപ്പിക്കുകയും നിർദേശങ്ങൾ തന്ന് സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നൈനയുടെ നേതൃത്വത്തെ നന്ദിയോടെ സ്മരിക്കുന്നതായും ആശാ സുരേഷ് അറിയിച്ചു. കലാപരിപാടികളും ഉപകാരപ്രദമായ അറിവുകൾ പ്രദാനം ചെയ്യുന്ന മറ്റ് പരിപാടികളും കൊണ്ട് തങ്ങളുടെ പ്രഥമ സമ്മേളനം സമ്പന്നമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം. ഈ അവസരം പരമാവധി ഉപയോഗിച്ചുകൊണ്ട് മീറ്റിലേക്ക് എല്ലാവരെയും സ്വാഗതം  ചെയ്യുന്നതായി സെക്രട്ടറി ടിസ മാത്യു അറിയിച്ചു.

Zoom Meeting Id: 840 9706 7438

Passcode: 198234

Date & Time : February 28th Sunday 5pm (Central Time).

LEAVE A REPLY

Please enter your comment!
Please enter your name here