ലോക മലയാളികളുടെ വായനാശീലത്തേയും സാഹിത്യ അഭിരുചികളേയും പ്രോത്സാഹിപ്പിക്കുവാനായി കേരളത്തില്‍ നിന്ന് രൂപീകൃതമായ എഴുത്തുകൂട്ടത്തിന്റെ യുഎസ്എ ചാപ്റ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇത് ടി/സി ആക്ട് പ്രകാരം സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയാണ്. നിലവില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മറ്റ് സംസ്ഥാനത്തിലെ മലയാളികള്‍ക്കിടയിലും യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളിലും ചാപ്റ്ററുകള്‍ ആരംഭിച്ചിട്ടുണ്ട്.

അമേരിക്കയിലെ എഴുത്തുകാരെ കേരളത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് എത്തിക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ഇടപ്പോണ്‍ അജിത്കുമാറിന്റേയും സെക്രട്ടറി വകയാര്‍ സുനില്‍(ചീഫ് എഡിറ്റര്‍ കഥാമാസിക)ന്റേയും നേതൃത്വത്തില്‍ യുഎസ്എ എഴുത്തുകൂട്ടം കമ്മിറ്റിയെ തിരഞ്ഞെടുത്തു.


ഭാരവാഹികളായി:ഫിലിപ്പ് തോമസ്- പ്രസിഡന്റ്, ബിന്ദു ടി ജി- സെക്രട്ടറി, മനോഹര്‍ തോമസ്-ട്രഷറര്‍, ഡോ. സുകുമാര്‍ (കാനഡ) , ഷിബു കിഴക്കേക്കൂറ്റ് (കാനഡ)- വൈസ് പ്രസിഡന്റുമാര്‍,-ഗീതാരാജന്‍, ഷീല- ജോയിന്റ് സെക്രട്ടറിമാര്‍,ജോസഫ് ഇടിക്കുള, ഹമീദ് അഹമ്മദ്, അനില്‍ ശ്രീനിവാസന്‍- കമ്മറ്റി അംഗങ്ങള്‍ എന്നിവരെ തെരെഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here