സ്വന്തം ലേഖകൻ 
 

ന്യൂജേഴ്‌സി: നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ സീറ്റ് വീതം വച്ച നടപടി അങ്ങേയറ്റം നിരാശപ്പെടുത്തുന്നതാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി.) യു.എസ് എ വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം പ്രസ്താവിച്ചു. ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടികയില്‍ നിരവധി യുവജനങ്ങള്‍ ഇടം പിടിച്ചിട്ടുള്ളതില്‍  സന്തുഷ്ടനാണെങ്കിലും ഗ്രൂപ്പ് ലോയല്‍റ്റിയുടെ അടിസ്ഥാനത്തില്‍ സീറ്റുകള്‍ വിതരണം ചെയ്യുന്ന രീതിയില്‍ അങ്ങേയറ്റം താരം താഴ്ന്ന നടപടി ആയിപ്പോയി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 
 മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷിന്  സീറ്റ് നിഷേധിച്ച സംഭവം അപലനീയമാണെന്നും ഒരു തരത്തിലും ന്യായീകരിക്കാനാവില്ലാത്ത നടപടിയായിപ്പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് പാർട്ടിയിൽ നിലനിൽക്കുന്ന എല്ലാ തരത്തിലുമുള്ള ഗ്രൂപ്പ് സംവീധാനങ്ങൾ  വേരോടെ പിഴുതെറിഞ്ഞെങ്കില്‍ മാത്രമേ കോണ്‍ഗ്രസിന് ഇത്തവണ പുനര്‍ ജീവനുള്ള സാധ്യതയുള്ളൂ.  ജോര്‍ജ് ഏബ്രഹാം പറഞ്ഞു.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും, സംസ്ഥാന ഖജനാവിനെ കൊള്ളയടിക്കുകയും തെറ്റായ രീതിയില്‍ പണം സമ്പാദിക്കുകയും ചെയ്ത ആളുകള്‍ക്ക് വീണ്ടും സീറ്റുകള്‍ നല്‍കുന്നത് സങ്കടകരമാണ്. ഹൈക്കമാന്‍ഡ് ഈ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ? അതല്ലെങ്കില്‍ ഇക്കാര്യം തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടതാണോ? ഇതില്‍ നിന്ന് വ്യക്തമാകുന്നത് ഹൈക്കമാന്‍ഡിന് ഉപദേശം നല്‍കുന്ന ചുരുക്കം ചില ആളുകളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്നതാണ്.- അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് പാര്‍ട്ടിയെ അതിന്റെ  അടിത്തട്ടില്‍ നിന്ന് പണിതുയര്‍ത്തേണ്ട സമയമാണിത്. സഖ്യരാഷ്ട്രീയത്തില്‍ നിന്ന് മുക്തി നേടാനും 140 സീറ്റുകളിലും മത്സരിക്കാനും പ്രത്യയശാസ്ത്രത്തോടുള്ള സമര്‍പ്പണത്തിന്റെയും പൊതുസേവനത്തോടുള്ള പ്രതിബദ്ധതയുടെയും അടിസ്ഥാനത്തില്‍ മാത്രം സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാനും പാര്‍ട്ടിക്ക് കഴിയണം. ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തില്‍ സീറ്റുകള്‍ വിതരണം ചെയ്യുന്ന രീതി എന്നന്നേക്കുമായി അവസാനിപ്പിക്കാൻ നേതൃത്വം തയാറാകണമെന്നും ജോർജ് ഏബ്രഹാം അഭ്യർത്ഥിച്ചു. കോൺഗ്രസിന്റെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സീറ്റ് വിഭജനത്തിൽ തന്റെ അതൃപ്‌തി വ്യക്തിപരമാണെന്നും പാർട്ടിയുടെ വളർച്ചയെ സ്നേഹിക്കുന്ന ഒരു വ്യക്തിയുടെ വിക്രപ്രകടനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

1 COMMENT

  1. Mr George Abraham has rightly pointed out the issues, but unfortunately UDF is a composition of different parties and each party makes their own demands. Unless India goes for 2 or 3 party system, it cannot find a cure for the decease.

LEAVE A REPLY

Please enter your comment!
Please enter your name here