ഷാർജ : ”വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച് ഡോ. സോഹന്‍ റോയിയുടെ കവിതാസമാഹാരം അണു കവിതകള്‍. ലണ്ടന്‍ ആസ്ഥാനമായുള്ള വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അയച്ച ഔദ്യോഗിക ലെറ്റര്‍ പങ്കുവെച്ചുകൊണ്ട് ഡോ. സോഹന്‍ റോയ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. പ്രതിദിനം ഒന്നെന്ന രീതിയില്‍ തുടര്‍ച്ചയായ ആയിരം ദിവസങ്ങളില്‍ ഹ്രസ്വകവിതകളെഴുതിയാണ് സോഹന്‍ റോയ് ഈ നേട്ടം കരസ്ഥമാക്കിയത്.

സമകാലിക സംഭവങ്ങളെയാണ് സോഹന്‍ റോയ് കവിതയായി അവതരിപ്പിച്ചത്. കവിതയെഴുതുക മാത്രമല്ല, വരികള്‍ക്ക് അനുയോജ്യമായ ദൃശ്യങ്ങളും ഓര്‍ക്കസ്ട്രയും സഹിതം ഒരുക്കിയാണ് സോഹന്‍ റോയ് ഇവ സോഷ്യല്‍മീഡിയയില്‍ പബ്ലിഷ് ചെയ്തിരുന്നത്. ഇതാദ്യമായാണ് ഒരാള്‍ സമകാലിക സംഭവങ്ങള്‍ സംഗീതത്തിന്റെ രൂപത്തില്‍ വായനക്കാര്‍ക്ക് മുന്നിലേക്കെത്തിക്കുന്നത്. ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍, ടിക് ടോക്ക് തുടങ്ങിയ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്ത ഈ ഹ്രസ്വ കവിതകള്‍ നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിന് ആളുകളില്‍ ആണ് എത്തിയത്. 1001 കവിതകളുടെ സമാഹാരം ഇദ്ദേഹം ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഏഴാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിക്കപ്പെട്ട കവിതകളുടെ മാതൃകയിലാണ് സോഹന്‍ റോയ് തന്റെ കവിതകളെഴുതിയിരുന്നത് എന്നതും ശ്രദ്ധേയമാണ്. ഒരോ കവിതയിലും ഏഴില്‍ കുറയാത്ത ഗാമറ്റ്‌സുകള്‍ ഉണ്ടാകും. ഓരോ ഗാമറ്റിലും അമ്പതില്‍ കുറയാത്ത വാക്കുകള്‍ അടങ്ങിയിരിക്കും. പ്രണയം, സാമൂഹിക വിമര്‍ശനം, രാഷ്ട്രീയം, രാഷ്ട്രീയ ആക്ഷേപഹാസ്യം, പരിസ്ഥിതി തുടങ്ങിയവയെല്ലാം കവിതകള്‍ക്ക് വിഷയമാകുന്നു. 501 കവിതകള്‍ പൂര്‍ത്തിയായ സമയത്ത് അവ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തിരുന്നു. പിന്നീട് 601 കവിതകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍, അണുുമഹാകവ്യം 601′ എന്ന പേരില്‍ ആ സമാഹാരം സൂര്യ ഫെസ്റ്റിവലില്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി പ്രകാശനം ചെയ്തു. സൂര്യ കൃഷ്ണമൂര്‍ത്തി, മുരുകന്‍ കാട്ടാക്കട, പി. നാരായണന്‍, ഇഷാചേരി രാമചന്ദ്രന്‍ തുടങ്ങിയ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു. 2018ല്‍ ഡിസി ബുക്‌സും അണുകാവ്യം പ്രസിദ്ധീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here