ഫോമാ ന്യൂസ് ടീം

ഫോമയുടെ ഏറ്റവും പ്രിയപ്പെട്ട  സഹചാരികളുടെയും , സജീവ പ്രവർത്തകരുടെ വേണ്ടപ്പെട്ടവരുടെയും   മരണത്തിലുള്ള ഫോമയുടെ ദുഃഖവും, പ്രാർത്ഥനയും, അറിയിക്കുവാനും, അവരുടെ സങ്കടങ്ങളിൽ പങ്കു ചേരുവാനും ഫോമയുടെ അനുശോചന യോഗം ഇന്ന് വൈകിട്ട് ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം 8 .30 നു നടക്കുന്നു.

പ്രിയ യോഹന്നാൻ ശങ്കരത്തിലച്ചൻ, ഫോമാ ദേശീയ കമ്മറ്റിയംഗങ്ങളായ  മനോജ് വർഗീസന്റെ മാതാവ് സാറാമ്മ വർഗ്ഗീസ്,  ആന്റോ കവലക്കലിന്റെ സഹോദരി മറിയാമ്മ മാത്യു, സണ്ണി കല്ലൂപ്പാറയുടെ   ഭാര്യാ പിതാവ് പി.പി.മത്തായി എന്നവരുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്താനും പരേതരുടെ ആത്മാക്കളുടെ  നിത്യശാന്തിക്കായി പ്രാർത്ഥിക്കാനുമായി  ചേരുന്ന ഫോമയുടെ ഇന്ന് രാത്രി 8 .30 നു നടക്കുന്ന അനുശോചനയോഗത്തിൽ  സുഹൃത്തുക്കളും, ബന്ധുമിത്രാദികളും, ഫോമാ പ്രവർത്തകരും സൂം ഐ.ഡി : 93580527684

( https://zoom.us/j/93580527684)  പങ്കു ചേരണമെന്ന്   ഫോമ പ്രസിഡന്റ്  അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ  എന്നിവർ അഭ്യർത്‌ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here