ഫാ. ജോൺസൺ പുഞ്ചക്കോണം 
 

“നാഥൻ മൃതരിടയിലുറപ്പിച്ചാദത്തെ

ഖേദിക്കേണ്ട നിൻപാപത്തെ ഓർത്തിനിയും നീ

നീ കുറ്റം ചെയ്തതിനല്ലോ  ഞാൻ കൊണ്ടാടികൾ ഏദൻ കനിനീ നിന്നതിനാൽ കൈപ്പും കുടിച്ചേൻഞാൻ

നഗ്നതയാൽ നീ ഇലകൾ ചാർത്തി നഗ്നയോടെന്നെയവർ തൂക്കി

ഞാൻ ചിന്തിയ രക്തത്താൽ പൊയ്ക്കോപം താതന്റെ”
]
 

തിരസ്‌കരണത്തിലൂടെ ജീവിച്ചവൻ

 
 
ഏക്കാലത്തും തിരസ്‌കരണത്തിന്റെ അനുഭവത്തിലൂടെ രക്ഷകായ യേശു ക്രിസ്തു മാനവകുലത്തിന്റെ രക്ഷക്കായി ബേതലഹേമിലെ കാലിത്തൊഴുത്തില്‍ ഭൂജാതായി 33  വര്‍ഷക്കാലം ഈപ്രപഞ്ചത്തില്‍ ജീവിച്ചു.കാല്‍വരിയില്‍ പരമയാഗമായി പ്രാണത്യാഗം ചെയ്ത ലോക രക്ഷകനായക്രിസ്തുവിന്റെ ജീവിതത്തിന്റെ ബാക്കിപത്രം എന്ത്?

മാനുഷികമായി ചിന്തിക്കുമ്പോള്‍ ജീവിതം മുഴുവന്‍ തിരസ്‌കരണം മാത്രം !!!

 
പരാജയം രുചിച്ചറിഞ്ഞവരില്‍ ഏറ്റവും മുന്‍പന്തിയിലാണ് യേശു ക്രിസ്തു.

ക്രിസ്ത്യാനികള്‍ ഇന്നും യേശുക്രിസ്തുവി വീണ്ടും വീണ്ടും ക്രൂശിക്കുന്നു. എന്തെല്ലാം സഹിച്ചു? അപവാദങ്ങള്‍…

എതിര്‍പ്പുകള്‍ … തിരസ്‌കരണം …

ജനിച്ച  നാള്‍ മുതല്‍ കുടുംബത്തിന്റെ സമാധാനം നഷ്ടമായി !

ജീവിതത്തില്‍ വളരെ പ്രതീക്ഷയോടെ യൗവ്വനത്തിലേക്ക് പ്രവേശിച്ച മറിയം എന്ന പെണ്‍കുട്ടി താന്‍പോലും അറിയാതെ ഗര്‍ഭിണിയായി.

ഏത് സമയവും കല്ലെറിയപ്പെട്ടു കൊല്ലപ്പെട്ടേക്കാം. കഠിനമായ മാസിക സംഘര്‍ഷം ..

നിരന്തരമായ പാലായത്തിന്റെ നാളുകള്‍

മാതാപിതാക്കള്‍ ഭയത്താല്‍ ഓടുകയാണ് ..

മുട്ടിയ വാതിലുകള്‍ എല്ലാം കൊട്ടിയടക്കപ്പെട്ടു ..

ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് ..

മനുഷന്‍ തിരസ്‌കരിച്ചപ്പോള്‍ മൃഗങ്ങള്‍ സ്വീകരിച്ചു

ജനന ശേഷവും പിഞ്ചുകുഞ്ഞിനെയും മാറോടടക്കിപ്പിടിച്ചുകൊണ്ട് മാതാപിതാക്കള്‍ ഓടുകയാണ് ..



ജനന ശേഷവും പിഞ്ചുകുഞ്ഞിനെയും മാറോടടക്കിപ്പിടിച്ചുകൊണ്ട് മാതാപിതാക്കള്‍ ഓടുകയാണ് ..


ഏത് സമയവും മരണം സംഭവിക്കാം ..


ഈജിപ്റ്റിലും പിന്നീട് നസ്രെത്തിലും ഒളിച്ചു താമസിച്ചു.


തനിക്കു പകരമായി അനേകം പിഞ്ചു കുഞ്ഞുങ്ങള്‍ വധിക്കപ്പെട്ടു.

12  വയസില്‍ യെരുശലേം ദേവാലയത്തില്‍ തന്നെ കാണാതായപ്പോള്‍ മാതാപിതാക്കളുടെ മാസികസംഘര്‍ഷം.
വളരെ പ്രതീക്ഷയോടെ സ്വന്ത ഗ്രാമത്തിലേക്ക് .. അവിടെയും തിരസ്‌കരിക്കണം . സ്വന്ത ഗ്രാമംഅവനെ സ്വീകരിച്ചില്ല .. ഇവന്‍ യോസേ .. യൂദ .. എന്നിവരുടെ സഹോദരനായ തച്ഛനല്ലയോ ?

തന്റെ ജ്ഞാവും അറിവും ചോദ്യം ചെയ്യപ്പെട്ടു.

മാനസിക വികള്‍പ്പമുള്ളവന്‍ എന്ന് ആക്ഷേപിക്കപ്പെട്ടു .

അനേകരെ സൌഖ്യമാക്കിയതിന്റെ പേരില്‍ എതിര്‍പ്പുകള്‍ ..?

നിലവിലുള്ള തെറ്റായ വ്യവസ്ഥിതിയെ ചോദ്യം ചെയ്തതിന്റെ പേരില്‍ തിരസ്‌കരണത്തിന്റെ ആക്കം വര്‍ധിച്ചു.

ഘടനാപരവും, അനുഷ്ഠാപരവുമായ സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് താദാത്മ്യം പ്രാപിക്കാത്തതിന്റെപേരില്‍..

കാനായിലെ കല്യാണം

പരസ്യ ശുശ്രൂഷയുടെ ആരംഭത്തില്‍ കാനായിലെ കല്യാണ വിരുന്നില്‍ പ്രധാന അഥിതിയാകേണ്ടവന്‍ തന്റെ ശിഷ്യന്മാരുമായി കിണറ്റിരികെ..
കാനായിലെ കല്യാണത്തിന് വിരുന്നിൽ  പങ്കെടുക്കുന്നവരിൽ ഏറ്റവും ശ്രേഷ്ഠനായ  വ്യക്തി ആരെന്നു ചോദിച്ചാൽ അത് യേശുക്രിസ്തു ആയിരുന്നു. യേശുക്രിസ്തു ശിഷ്യന്മാരോടൊപ്പം കിണറ്റിനരികെ  കാത്തു നിൽക്കുകയാണ്. അവിടെയും തിരസ്കരണത്തിൻറെ കയ്പുനീർ  യേശുക്രിസ്തു രുചിച്ചറിയുന്നു. ഇവർക്ക് വീഞ്ഞ് തീർന്നുപോയി എന്ന് മാതാവ് പറയുന്നു പ്രതീക്ഷയോടെ അമ്മ ആദ്യമായി തന്നിൽ നിന്ന് ഒരനുഗ്രഹം ചോദിക്കുകയാണ്. നമുക്ക് ഇതില്‍എന്ത് കാര്യം’ എന്ന് പറഞ്ഞ് അമ്മയുടെ ആവശ്യം തിരസ്‌കരിക്കേണ്ടി വന്നതില്‍ആദ്യം അമ്മയ്ക്കും, പിന്നെ മകനും ദുഃഖം.
 
 
12 അപ്പോസ്തോലന്മാർ


തൻറെ സഹയാത്രികരായി 12 അപ്പോസ്തോലന്മാരെ തെരഞ്ഞെടുത്തു. വലിയ വിദ്യാഭ്യാസംഒന്നുമില്ലാത്തവരായ മുക്കുവരായ 12 പേർ അവരെ പരിശീലിപ്പിച്ചു പഠിപ്പിച്ചു കൊണ്ടുനടന്നു ഏറ്റവും കൂടുതൽ അധികമായി സ്നേഹിച്ച ഒരുവനെ മടിശ്ശീല സൂക്ഷിപ്പുകാരൻ ആക്കി. പാല് കൊടുത്ത കൈക്ക് തിരിഞ്ഞു കൊത്തി. വിശ്വസ്തതയോടെ കൊണ്ട് നടന്നവർ ഒരാൾ തൻറെ കാലനായി മാറി പിന്തിരിയുന്നു. സ്നേഹ ചുംബനത്തിലൂടെ ഒറ്റുകാരൻ ആയി മാറിയ യുദാ  സ്നേഹിതാ ചുംബനത്തിലൂടെ ആണോ നീയെന്നെ ഒറ്റയ്ക്ക് കൊടുക്കുന്നത്. മൂന്നു വർഷം ആ സംഘത്തെ ഏറ്റവും കൂടുതൽ സ്നേഹിച്ചു കൂടെ കൊണ്ടുനടന്നതാണ്. മലയിലെ  പ്രാർത്ഥനയിലും കൂടെ കൊണ്ടുപോയി. എനിക്കുവേണ്ടി അൽപസമയം ഉണർന്നിരുന്ന് പ്രാർത്ഥിക്കുവിൻ എന്ന് അവരോട് ആവശ്യപ്പെട്ടു. എന്നാൽ അവർക്ക് കഴിഞ്ഞില്ല.അവർ ഉറങ്ങിപ്പോയി. ഒരു പ്രതിസന്ധി വന്നപ്പോൾ എല്ലാവരും ഓടി ഒളിച്ചു. 12  പേരും ആദ്യ പരീക്ഷ പരാജയപ്പെട്ടവരാണ്.


അവിശ്വാസികള്‍ .. നിസ്സംഗര്‍.. കാര്യ വിചാരമില്ലത്തവര്‍ .. ഗ്രഹണശക്തിയില്ലാത്തവര്‍…
തങ്ങളില്‍ ആരാണ് വലിയവന്‍ ? ശിഷ്യന്മാര്‍ തമ്മില്‍ വാകുതര്‍ക്കം ..

ഇന്നും തര്‍ക്കങ്ങള്‍ അവരുടെ പേരില്‍ സഭകളില്‍ തുടരുന്നു .. പത്രോസാണ് വലിയവന്‍ ..? തോമശ്‌ളീഹാക്ക് പട്ടത്വമില്ല ..? വിവാദങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല.

വ്യക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കാതെ വരുമ്പോള്‍ തിരസ്‌കരണം ഭവനത്തിലും, സഭയിലും, സമൂഹത്തിലും നടക്കും.


ആക്ഷേപങ്ങൾ അധിക്ഷേപങ്ങൾ 

പിശാചിന്റെ തലവനും കൂട്ടുകാരനുമായി അധിക്ഷേപിക്കപ്പെട്ടു ..

ശബത് ആചരണത്തിന്റെ പേരില്‍ യഹൂദ പ്രമാണികളുമായി വാഗ്വാദം .

പരീശരും നിയമജ്ഞരും തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്തു .

ചിലര്‍ അടയാളം ആവശ്യപ്പെട്ടു.

നിലവിലുള്ള മതപ്രസ്ഥാനങ്ങള്‍ മനുഷനെ ചൂഷണം ചെയ്യുന്നു എന്ന് മസിലാക്കിയ യേശുക്രിസ്തുഅതിതിനെതിരെ ചാട്ടവാറെടുക്കേണ്ടിവന്നു .

എന്റെ ആലയം പ്രാര്‍ഥാലയം എന്ന് വിളിക്കപെടും നിങ്ങളോ അതിനെ കള്ളന്മാരുടെ താവളമാക്കിമാറ്റിയിരിക്കുന്നു..

ശാപവാക്ക് പറയേണ്ടിവന്നു . വെള്ളതേച്ച ശവകല്ലറകളെ .. സര്‍പ്പസന്തതികളെ .. എന്ന് വിളിക്കേണ്ടിവന്നു

പരീക്ഷകള്‍ നിരവധി .. സാത്താന്റെ പരീക്ഷകള്‍ .. പ്രലോഭനങ്ങള്‍ .. ഒറ്റപ്പെടുത്തലുകള്‍ …


കള്ളപ്പാനെപ്പോലെ പിടിക്കപ്പെട്ടു ..

രാജ്യദ്രോഹി എന്ന് മുദ്രകുത്തി…

കോടതിയില്‍ കേസില്‍ പ്രതിയാക്കി..

ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടവായി പ്രതികൂട്ടില്‍…

പടയാളികളുടെ പരിഹാസം..

കാര്‍ക്കിച്ചു തുപ്പല്‍ .. ചാട്ടവാറടി .. കരണത്തടി..

താന്‍ ഏറ്റവും സ്‌നേഹിച്ചു എന്ന് പറയപ്പെടുന്ന ശിഷ്യന്‍ മൂന്നു പ്രാവശ്യം തന്നെ തള്ളി പറയുന്നു..

ഞാന്‍ അവനെ അറിയുകയേയില്ല .. എന്ന് പ്രാകികൊണ്ട് തള്ളിപറയുന്നു..

വേദനയോടെ താന്‍ തിരിഞ്ഞു നോക്കി ..

നിരവധി അത്ഭുതങ്ങള്‍ നേരിട്ടനുഭവിച്ചവര്‍ .. പക്ഷെ പതറിപ്പോയി ..

കര്‍മ്മം ഒത്തിരി ചെയ്തു .. പ്രതിഫലം ഇത്തിരിപ്പോലും ഇല്ല ..


എല്ലാം കടം വാങ്ങിയത്



ഒന്നും സ്വന്തമായി ഇല്ലാത്തവന്‍ .. എല്ലാം കടം വാങ്ങിയത് ..

കടം വാങ്ങിയ മാതൃഉദരം ..

ജനിക്കാന്‍ കടം വാങ്ങിയ കാലിത്തൊഴുത്ത്..

കടം വാങ്ങിയ പുസ്തകം വാങ്ങിവയിച്ചു കഫര്‍ണഹോമില്‍ അഭ്യസനം നടത്തി .

കടം വാങ്ങിയ വഞ്ചിയില്‍ യാത്ര ..

ബാലന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ അപ്പം കൊണ്ട് അനേകര്‍ക്ക് വിശപ്പടക്കി ..

കുടിക്കുവാന്‍ ദാഹജലത്തിനായി ശമരായസ്ത്രീയുടെ മുന്‍പില്‍ കേഴുന്നു ..

കടം വാങ്ങിയ കഴുതകുട്ടി..

സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ല

ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് ..സത്രങ്ങളില്‍ നിന്ന് സത്രങ്ങളിലേക്ക് ..

മരുഭൂമികളിലൂടെ നീണ്ട യാത്രകള്‍..

കടം വാങ്ങിയ മാളിക മുറിയില്‍ അന്ത്യഅത്താഴം

കടം വാങ്ങിയ ബറബാസിന്റെ കുരിശില്‍ തൂക്കപ്പെട്ടു

കടം വാങ്ങിയ കല്ലറയില്‍ അടക്കപ്പെട്ടു


നോന്തു പെറ്റ അമ്മയുടെ മുന്‍പിലൂടെ നിസംഗായി കുരിശും ചുമന്നുകൊണ്ടു നടന്നു നീങ്ങേണ്ടിവന്നു.

സ്വന്തം മകനെ ഇഞ്ചിഞ്ചായി കൊല്ലുന്ന ദയീയ രംഗം കണ്ടു നില്‍ക്കേണ്ട ഒരമ്മയുടെ മാനസിക പീഡഎത്രമാത്രം?

സര്‍വവും കൈവിട്ടുപോയ അനുഭവം

‘എന്റെ ദൈവമേ .. എന്റെ ദൈവമേ.. നീ എന്നെ കൈവിട്ടതെന്തു ?

ദാഹിക്കുന്ന ഏവരുമേ എന്റെ അടുക്കല്‍ വരുവിന്‍ എന്ന് പറഞ്ഞവന്‍ ‘ എനിക്ക് ദാഹിക്കുന്നു’ എന്ന്വിലപിക്കുന്നു ..

ലോക രക്ഷകന്‍ നഗ്‌നനായി ലോകത്തിന്റെ നെറുകയില്‍ ..

തിരു വിലാവ് കുന്തത്താല്‍ ചിന്തപ്പെട്ടു .

നെറ്റിത്തടങ്ങള്‍ മുള്‍മുടിയുടെ ക്രൂരമായ മുനകളാല്‍ മുറിയപ്പെട്ടു.

ചാട്ടവാറടികളാല്‍ ദേഹം വരയപ്പെട്ടു.

എല്ലാം താന്‍ സഹിച്ചു.. പൊറുത്തു ..

‘ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയയ്കയില്‍ ഇവരോട് ക്ഷമിക്കേണമേ..’


ജെറുസലെം ദേവാലയത്തിൽ നിന്ന് വാണിഭക്കാരെ പുറത്താക്കി 



ദേവാലയത്തിൽ വാണിഭം നടത്തിയിരുന്നവരെ അടിച്ചു പുറത്താക്കി. എന്റെ പിതാവിന്റെ ആലയമായാ ഈ  പ്രാർത്ഥനാലയത്തെ എങ്ങനെ ദേവാലയം എന്ന് വിളിക്കപ്പെടും  നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കി തീർത്തിരിക്കുന്നു. അങ്ങനെ വിശുദ്ധിയുടെയും  നന്മയുടെയും  ഇടങ്ങളായി മാറേണ്ട ദേവാലയങ്ങൾ അശുദ്ധിയുടെ വ്യാപാരങ്ങളുടെകച്ചവടങ്ങളുടെ കേന്ദ്രമായി മാറുമ്പോൾ ചാട്ടവാർ എടുക്കേണ്ടി വന്നു. 
യൂദന്മാരാൽ താൻ ക്രൂരമായി പീഡിപ്പിക്കുന്നതു കണ്ട് വിലപിച്ച  ജെറുസലേം പുത്രിമാരോടായി പറഞ്ഞു: ജെറുസലേം പുത്രിമാരെ നിങ്ങൾ എന്നെ ചൊല്ലി കരയേണ്ട നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവിൻ.


സാത്തന്റെ പ്രലോഭങ്ങളിൽ ഉൾപ്പെടാതെ അതിജീവിച്ച യേശു കൃസ്തുവിൽ നിന്ന് അനുഗ്രഹങ്ങൾ പ്രാപിച്ച ഒരാൾപോലും യേശുക്രിസ്തുവിന് തന്റെ അന്ത്യനാളുകളിലുണ്ടായ പ്രതിസന്ധിയിൽ സഹായിക്കാൻ ഒരാൾ പോലുമണ്ടയിരുന്നില്ല. എല്ലാവരും ഓടി ഒളിച്ചു എല്ലാവരാലും തിരസ്കരിക്കപ്പെട്ട അനുഭവം. 

കടംവാങ്ങിയ ഗർഭപാത്രം

ജനിക്കുവാൻ കടംവാങ്ങിയ കാലിത്തൊഴുത്ത്. കടംവാങ്ങിയ പുസ്തകം വായിച്ച് ഖബർനാമിൽ അഭ്യസനം നടത്തി. കടംവാങ്ങിയ വഞ്ചിയിൽ അക്കരയ്ക്കു യാത്രയായ ബാലൻ. കയ്യിൽ നിന്ന് കടംവാങ്ങിയ അപ്പം അനേകർക്ക് വിശപ്പടക്കാൻ ഇടയാക്കിയവൻ. കുടിക്കുവാൻ ദാഹജലത്തിനായി ശമരിയസ്ത്രീയുടെ അടുക്കൽ കേഴുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ല. ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക്, കടം വാങ്ങിയ കാലിത്തൊഴുത്ത്. കടംവാങ്ങിയ കഴുതക്കുട്ടി. കടംവാങ്ങിയ മാളികമുറിയിൽ അന്ത്യത്താഴം. കടം വാങ്ങിയ, ബറാബാസിനായി കരുതിയ കുരിശിൽ  തറയ്ക്കപ്പെട്ടു. കടംവാങ്ങിയ അരിമത്യക്കാരൻ യൗസേപ്പ് കല്ലറയിൽ അടക്കപ്പെട്ടു.   


“എൻറെ ദൈവമേ എൻറെ ദൈവമേ നീ എന്നെകൈവിട്ടത് എന്തിന്”.  സകലവും കൈവിട്ട അനുഭവത്തിലൂടെ ആയിരുന്നു യേശുക്രിസ്തുവിനെ ജീവിതം. ദൈവത്വം മനുഷ്യരൂപം സ്വീകരിച്ചതിലൂടെ  യേശു ഒരു മനുഷ്യനായി തന്നെ അവരുടെ ഇടയിൽ ജീവിച്ചു. ദാഹിക്കുന്നവരെ നിങ്ങൾ എൻറെ അടുക്കൽ വരുവിൻ എന്ന്പറഞ്ഞവൻ അവസാന നിമിഷം കുരിശിൽ കിടന്നുകൊണ്ട് എനിക്ക് ദാഹിക്കുന്നു എന്ന് കേണപേക്ഷിക്കുന്നു. മാറാൻ മരുഭൂമിയിൽ പാറയിൽ നിന്ന് ജലം നൽകിയവൻ മരണ സമയത്ത് പോലും വെള്ളമിറക്കി മരിക്കുവാൻ ഭാഗ്യം ലഭിച്ചില്ല. അവർ എനിക്ക് കൊടുക്കുവാൻ കൈപ്പുനീർ നൽകി. എൻറെ ദാഹത്തിന് ചുർക്കാ  കുടിക്കുവാൻ തന്നു. അവരുടെ ക്രൂരമായ മർദ്ദനങ്ങൾ എല്ലാം സഹിച്ചു.  ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയായ്കയാൽ ഇവരോട് ക്ഷമിക്കേണമേ എന്ന് പിതാവായ ദൈവത്തോട് പ്രാർത്ഥിക്കുന്നു.
 
 പീഡാസഹനം 

യേശു ക്രിസ്തുവിന്റെ പീഡാനുഭവം ഒരു വ്യക്തിയില്‍ ഒതുങ്ങുന്നില്ല. ഹാബേല്‍ മുതല്‍ ഇന്നുവരെആരൊക്കെ പീഡിപ്പിക്കപ്പെടുന്നുവോ..? തിരസ്‌കരിക്കപ്പെടുന്നുവോ ..? അവരിലൂടെയെല്ലാം ക്രിസ്തുഇന്നും പീഡിപ്പിക്കപ്പെടുകയും തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്നു. സ്വയം വെറുമയാക്കപ്പെട്ടകര്‍ത്താവ് ഇതെല്ലാം വഹിച്ചതു ആര്‍ക്കു വേണ്ടി?

മനുഷ കുലത്തിന്റെ വീണ്ടെടുപ്പിനായി.

ഇന്നിന്റെ പരാജയത്തില്‍ നാം അസ്വസ്ഥരാകരുത്. തിരസ്‌കരണം ജീവിതത്തിന്റെ ഭാഗമാണ്. എല്ലാവരാലും വെറുക്കപ്പെടും. ഒന്നും ഇല്ലാത്തവായി ഈ ലോകത്തിലേക്ക് വന്നു. ഇന്ന് സ്വന്തമെന്നുഅഭിമാനത്തോടെ പറയുന്നതൊന്നും നിന്റേതല്ല. എല്ലാം ദൈവത്തിന്റേത് മാത്രം. ദൈവദാനം മാത്ര

LEAVE A REPLY

Please enter your comment!
Please enter your name here