ന്യൂജേഴ്‌സി: കാലം ചെയ്ത മാർത്തോമ്മാ സഭയുടെ വലിയമെത്രാപ്പോലീത്ത  ഡോ .ഫിലിപ്പോസ് മാർ   ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ കേരള ടൈംസ് മാനേജ്‌മന്റ് അനുശോചനം രേഖപ്പെടുത്തി.  അമേരിക്കയിൽ പല തവണ സന്ദർശിച്ചിട്ടുള്ള വലിയ തിരുമേനി അമേരിക്കയിലെ നിരവധി മലയാളികളുമായി വലിയ ആത്മബന്ധം പുലർത്തിയിരുന്ന വലിയ ഇടയാനായിരുന്നു. 
 
2019 ജനുവരി മാസത്തിൽ വലിയ തിരുമേനി രോഗാവസ്ഥയിൽ ചികിത്സയിൽ ആയിരുന്നപ്പോൾ കേരളടൈംസ് മാനേജിങ് ഡയറക്ടർ പോൾ കറുകപ്പള്ളിൽ  അദ്ദേഹത്തെ ആശുപത്രിയിൽ  സന്ദർശിച്ചിരുന്നു. ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ടുപോലും നർമ്മത്തിൽ കലർന്ന സംഭാഷണവുമായി മറ്റുള്ളവരെ സന്തോഷിപ്പിക്കുമായിരുന്നു  വലിയ തിരുമേനി.
 
തിരുമേനിയുടെ ദേഹവിയോഗം സൃഷ്ട്ടിച്ച ദുഃഖം മാർത്തോമ്മ സഭയ്ക്കു മാത്രമല്ല ലോകം മുഴുവനുമുള്ള മലയാളികളുടെയും തീരാ നഷ്ട്ടമാണ്. ഒരു നൂറ്റാണ്ടിലേറെ ജീവിച്ച അരനൂറ്റാണ്ടിലേറെ മാർത്തോമ്മാ സഭയെ നയിച്ച സാമൂഹിക സാംസ്‌കാരിക നവോത്ഥാന മണ്ഡലങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച വലിയ തിരുമേനി എല്ലാ മനുഷ്യരെയും സമഭാവനയോടെയാണ് കണ്ടിരുന്നത്. ഏതു പ്രസംഗത്തിലും നർമ്മ ഭാവം കലർത്തുന്ന വലിയ തിരുമേനിയുടെ പ്രസംഗം ഏറെ ആകംക്ഷയോടെയാണ് മലയാളികൾ കേട്ടിരുന്നത്. അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന മാർത്തോമ്മാ സഭ വിശ്വാസികൾക്കൊപ്പം തങ്ങളും ചേരുന്നതായി കേരള ടൈംസ് മാനേജ്മെന്റും അറിയിക്കുന്നു.
പോൾ കറുകപ്പള്ളിൽ 
മാനേജിംഗ് ഡയറക്ടർ, കേരള ടൈംസ് 

LEAVE A REPLY

Please enter your comment!
Please enter your name here