ഫ്രാൻസിസ് തടത്തിൽ 
 
ന്യൂയോർക്ക്: ഫോക്കാനയുടെ ന്യൂയോർക്കിലെ മെട്രോ -അപ്പ്സ്റ്റേറ്റ്  റീജിയനുകളുടെ സംയുക്ത യോഗം ഇന്നലെ ക്വീൻസിലെ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (കെ.സി.എ.എൻ.എ) ഹാളിൽ  യോഗത്തിൽ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് ഉദ്ഘാടനം ചെയ്തു. ഫൊക്കാന പ്രസിഡണ്ട് ആയി സ്ഥാനമേറ്റ ശേഷം കോവിഡ് യാത്ര നിയന്ത്രണങ്ങളെ തുടർന്ന് ആദ്യമായി ന്യൂയോർക്കിലെത്തിയ പ്രസിഡണ്ട് ജോർജി വർഗീസ് ഇത്തരമൊരു യോഗം സംഘടിപ്പിച്ച സംഘടകർക്ക് നന്ദി പറഞ്ഞു.
ഫൊക്കാന-രാജഗിരി ഹോസ്പിറ്റൽ ഹെൽത്ത് കാർഡിന്റെ വിതരണോദ്ഘാടനം മുൻ  പ്രസിഡണ്ടും ഇന്റർനാഷണൽ കോർഡിനേറ്ററുമായ പോൾ കറുകപ്പള്ളിയ്ക്ക് നൽകിക്കൊണ്ട് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് നിർവഹിച്ചു. ഫൊക്കാന സെക്രെട്ടറി സജിമോൻ ആന്റണി ഫൊക്കാന ഹെൽത്ത് കാർഡിന്റെയും ഫൊക്കാന നടപ്പിൽ വരുത്തിയതും നടപ്പാക്കാനിരിക്കുന്നതുമായ കർമ്മ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ഹെൽത്ത് കാർഡിനെക്കുറിച്ചും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമിനെക്കുറിച്ചും  നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സജിമോൻ ആന്റണി കൂട്ടിച്ചേർത്തു.
 
പുതുതായി രൂപീകരിച്ച ന്യൂയോർക്ക് മെട്രോ റീജിയണൽ വൈസ് പ്രസിഡണ്ട് ആയി മേരി ഫിലിപ്പിനെ നിയമിച്ചു. സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ പ്രതിനിധി ഡെയ്‌സി തോമസ് മേരി ഫിലിപ്പിനെ  നാമനിർദ്ദേശം ചെയ്തു. കേരള സമാജം സെക്രേട്ടറി പോൾ ജോസ് പിന്താങ്ങി. ഐകകണ്ടേനയാണ് മേരി ഫിലിപ്പിനെ തെരെഞ്ഞെടുത്തത്.
ഫൊക്കാനയുടെ ന്യൂയോർക്കിലെ അപ്പ് സ്റ്റേറ്റ് റീജിയന്റെ വൈസ് പ്രസിഡണ്ട് ആയി തോമസ് കൂവള്ളൂരിനെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.
കെ.സി.എ.എൻ.എ യുടെ സജീവ പ്രവർത്തകയായ മേരി ഫിലിപ്പ് കേരള നഴ്സസ് അസോസിഷൻ ന്യൂയോർക്ക് റീജിയൺ ബോർഡ് ഓഫ് ട്രസ്റ്റി ചെയർ പേഴ്സൺ കൂടിയാണ്. ഫൊക്കാനയുടെ കറതീർത്ത ഒരു പ്രവർത്തകയായ മേരി ഫിലിപ്പ് ഇന്ന് വരെ  യാതൊരു വിധ ഔദ്യോഗിക പദവികളും സ്വീകരിച്ചിട്ടില്ല. ഫൊക്കാനയുടെ ആദ്യത്തെ കൺവെൻഷൻ മുതൽ എല്ലാ കൺവെൻഷനിലും കുടുംബസമേതം പങ്കെടുത്തിട്ടുള്ള അവർ ഫൊക്കാനയെ ഒരു വലിയ വികാരമായി കാണുന്ന പ്രവർത്തകയാണ്.
താൻ ജീവിതത്തിൽ ഏറ്റവുംകൂടുതൽ വിഷമിച്ചത്  ഫൊക്കാന പിളർന്നപ്പോൽ ആയിരുന്നുവെന്ന് മേരി ഫിലിപ്പ് സ്ഥാനമേറ്റ ശേഷം പറഞ്ഞു. ഫൊക്കാനയെ ജീവനു തുല്യം സ്നേഹിക്കുന്ന, കർണാടകത്തിൽ ജനിച്ചു വളർന്ന് അമേരിക്കയിൽ എത്തിയ  തന്നെക്കാൾ ഇവിടെ ജനിച്ചു വളർന്ന തന്റെ മക്കൾക്കാണ് ഫൊക്കാനയിലൂടെ  ഏറ്റവും കൂടുതൽ ഉപകാരങ്ങൾ ലഭിച്ചതെന്നും സ്ഥാനമേറ്റ ശേഷം  മേരി ഫിലിപ്പ് ചൂണ്ടിക്കാട്ടി. 
 
 
 
ന്യൂയോർക്ക് ക്വീൻസിൽ 23 ഡിസ്ട്രികട്ടിൽ ഡെമോക്രറ്റിക്ക് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കോശി ഫിലിപ്പിന് ഫൊക്കാന മെട്രോ റീജിയൻ പിന്തുണ പ്രഖ്യാപിച്ചു. അടുത്ത മാസം 26 നു നടക്കുന്ന തെരെഞ്ഞെടുപ്പിൽ എല്ലാ വിധ പുന്തുണയും നൽകണമെന്ന് കോശി ഫിലിപ്പ് അഭ്യർത്ഥിച്ചു. electkoshithomas.com എന്നാണ് കോശിയുടെ തെരെഞ്ഞെടുപ്പ് വെബ്സൈറ്റ്.
ഫൊക്കാന   ഫൊക്കാന കമ്മിറ്റി അംഗം അപ്പുക്കുട്ടൻപിള്ള, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി എം. പോത്തൻ, ഷീല ജോർജി (കൈരളി ആർട്സ് ഫ്ലോറിഡ), ഡെയ്സി  തോമസ് (സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിഷൻ) , ഫിലിപ്പ് മഠത്തിൽ (കെ.സി.എ.എൻ എ, ന്യൂയോർക്ക് ), ബോബൻ തോട്ടം (ലിംക), മത്തായി ചാക്കോ (ഹഡ്സൺ വാലി മലയാളി അസോസിഷൻ), ഫിലിപ്പ് കുര്യൻ (കെ.സി.എ.എൻ.എ) രാജു എബ്രഹാം (കെ.സി.എ.എൻ.എ ), പോൾ ജോസ് (കെ.സി.എ എൻ.എ ) ന്യൂയോർക്ക് ക്വീൻസിൽ 23 ഡിസ്ട്രികട്ടിലെ  ഡെമോക്രറ്റിക്ക് സ്ഥാനാർത്ഥി  കോശി ഫിലിപ്പ് , ഫ്രാൻസിസ് തടത്തിൽ (മഞ്ച്, ന്യൂജേഴ്‌സി ) എന്നിവർ പ്രസംഗിച്ചു.
ഫൊക്കാന ട്രസ്റ്റി ബോർഡ്ഫി. ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്  സ്വാഗതവും അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടാരക്കര നന്ദിയും പറഞ്ഞു. 
 

LEAVE A REPLY

Please enter your comment!
Please enter your name here