ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപെടുത്തുന്നത് ആശ്വാസമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

 

ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ രാജ്യത്ത് സ്ഥിതി കൂടുതൽ മെച്ചപ്പെടുന്നതായാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഏപ്രില്‍ രണ്ടിന് ശേഷമുള്ള ഏറ്റവും കുറവ് പ്രതിദിന കേസുകളാണ് ഇന്നലെ റിപ്പോർട്ട്‌ ചെയ്തത്. 4.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 

ഇന്നലത്തെ കണക്കുകൾ കൂടി ഉൾപെടുത്തുമ്പോൾ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,94,39,99 ആയി ഉയര്‍ന്നു. ആകെ മരണം 3,70384. രോഗമുക്തരുടെ എണ്ണം 2,80,43,446. നിലവില്‍ 10,26,159 പേരാണ് ചികിത്സയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here