മുംബൈ:  ജെസ്യുട്ട് വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമി അടുത്തമാസം അഞ്ചാം തിയതി വരെ മുബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരണമെന്ന് മുംബൈ ഹൈക്കോടതി.ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എസ്. എസ്. ഷിന്‍ഡെയും ജസ്റ്റിസ് എന്‍. ജെ. ജമാംദാറും അടങ്ങുന്ന ബഞ്ചിന്റെ ഉത്തരവ്. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച് ജാമ്യഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ ദേശീയ അന്വേഷണ സംഘത്തിന് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ജൂലൈ മൂന്നിന് കേസ് പരിഗണിക്കുമ്പോള്‍ നിലപാട് അറിയിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.കോവിഡ് മുക്തനാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നും അത്യാഹിത വിഭാഗത്തില്‍ പരിചരണം തുടരണമെന്നുമാണ് ആശുപത്രി അധികൃതര്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉള്ളത്.
 

LEAVE A REPLY

Please enter your comment!
Please enter your name here