സ്വന്തം ലേഖകൻ 

 

ചിക്കാഗോ: ചിക്കാഗോ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷനിൽ നിന്നും വ്യാജ ഫൊക്കാനയിൽ സെക്രട്ടറി പദം തരപ്പെടുത്തിയ വർഗീസ് പാലമലയിൽ എന്ന വ്യക്തി മിഡ്‌വെസ്റ്റ് മലയാളി അസോസിഷൻ പ്രസിഡണ്ടിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് കത്ത് വാങ്ങി ഡെലിഗേറ്റ് ആയതെന്ന് ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു കുളങ്ങര വ്യക്തമാക്കി. വര്ഗീസ് പാലമലയിൽ വ്യാജ ഫൊക്കാനയുടെ സെക്രെട്ടറിയാകാൻ വേണ്ടിയാണ് കത്ത് വാങ്ങിയതെന്നറിയില്ലായിരുന്നു. അത്തരമൊരു വ്യാജ സംഘടനയെക്കുറിച്ച്സ്റ്റ് താൻ കേട്ടിട്ടുപോലും ഇല്ലായിരുന്നുവെന്ന് മിഡ്‌വെസ്റ്റ് മലയാളി അസോസിഷൻ പ്രസിഡണ്ട് സ്റ്റീഫൻ കിഴക്കേക്കുറ്റ് പറഞ്ഞതായും ജെയ്‌ബു വെളിപ്പെടുത്തി.

 

മിഡ്‌വെസ്ററ് മലയാളി അസോസിയേഷൻ പിന്തുണയ്ക്കുന്നത് യഥാർത്ഥ ഫൊക്കാനയെയാണെന്നും വ്യാജന്മാരുമായി ത്നങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നു വ്യക്തമാക്കിയ മിഡ്‌വെസ്റ്റ് മലയാളി അസോസിഷൻ പ്രസിഡണ്ട് സ്റ്റീഫൻ കിഴക്കേക്കുറ്റ്  തങ്ങളുടെ അസോസിഷന്റെ ഭാഗമായ വർഗീസ് യഥാർത്ഥ ഫോക്കാനയിൽ  ഏതോ സ്ഥാനം നേടുവാനായി കത്ത് ആവശ്യപ്പെട്ടതാണെന്നാണ്  താൻ മനസിലാക്കിയതെന്നും ജെയ്‌ബു മാത്യുവിനോട് വിശദീകരിച്ചു. എന്നാൽ ഇതിനു പിന്നിൽ ഇത്തരമൊരു ഗൂഢ ലക്ഷ്യമുണ്ടായിരുന്നുവെങ്കിൽ താൻ കത്ത് നൽകുമായിരുന്നില്ലെന്നും വ്യക്തമാക്കി.

അധികാര കസേര കൈപ്പിടിയിലൊതുക്കാനായി ഏതു തന്ത്രവും മെനയുന്ന ഇത്തരം വ്യാജ സംഘടനാ നേതാക്കളെ അമേരിക്കൻ മലയാളികൾ തിരിച്ചറിയണമെന്നും ഇവർ നടത്തുന്ന തട്ടിപ്പിനു ആരും ഇരയാക്കരുതെന്ന് ഫൊക്കാന എക്സിക്യൂട്ടീവ് പ്രസിഡണ്ട് ജെയ്‌ബു മാത്യു ആഹ്വാനം ചെയ്തു.

വ്യാജ സംഘടനയുടെ സെക്രെട്ടറിയായ വർഗീസ് പാലമല ചിക്കാഗോയിലെ ഒരു അസോസിഷനുകളിലും സജീവ പ്രവർത്തകനായിരുന്നില്ല. മിഡ്‌വെസ്റ്റ് മലയാളി അസോസിഷനിൽ അംഗമായ അദ്ദേഹം സംഘടനാ നേതൃത്വത്തിൽ യാതൊരു വിധ പ്രവർത്തനവും നടത്തിയിട്ടില്ല. യഥാർത്ഥ ഫൊക്കാനയെ മാത്രം പിന്തുണയ്ക്കുന്ന ചിക്കാഗോ മിഡ് വെസ്റ്റ് മലയാളി അസോസിഷനിൽ അംഗമായാ ഇയാൾ പ്രസിഡണ്ടിനെ സമീപിച്ച് കത്ത് ആവശ്യപ്പെട്ടപ്പോൾ യഥാർത്ഥ ഫൊക്കാനയിൽ എന്തെങ്കിലും സ്ഥാനമാനങ്ങൾ തേടിയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ഇയാൾ സ്വയം കത്ത് തയ്യാറാക്കി പ്രസിഡണ്ടിനെ സമീപിച്ചു. മിഡ്‌വെസ്റ്റിൽ നിന്ന്  യഥാർത്ഥ ഫൊക്കാനയിലേക്ക് ഒരു ഭാരവാഹികൂടി വരുന്നത് നല്ലതാണല്ലോ എന്നു കരുതിയ പ്രസിഡണ്ട് കത്ത് ഒപ്പിട്ടു നൽകി. പിന്നീട്  പത്ര വാർത്തകളിൽ നിന്നാണ്  ഇയാൾ വ്യാജ ഫൊക്കാനയിൽ സെക്രെട്ടറിയാകാൻ വേണ്ടി തന്നെ കബളിപ്പിക്കുകയായിഒരുന്നുവെന്ന് മനസിലാക്കാൻ കഴിഞ്ഞതെന്ന് മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡണ്ട് സ്റ്റീഫൻ കിഴക്കേക്കുറ്റ്  ജെയ്‌ബു മാത്യുവിനോട് വെളിപ്പെടുത്തി.

 വ്യാജ ഫൊക്കാനയുടെ പേരിൽ സെക്രട്ടറിയായ വർഗീസ് പാലമല ചിക്കാഗോ മിഡ്‌വെസ്റ്റ് മലയാളി അസോസിഷന്റെ പിന്തുണയോടെയാണെന്ന അവകാശവാദം തികച്ചും അടിസ്ഥാനരഹിതമാണെന്നും ജെയ്‌ബു മാത്യു അസന്നിഗ്ധമായി വ്യക്തമാക്കി. ചിക്കാഗോ മിഡ്‌വെസ്റ്റ് മലയാളി അസോസിഷന്റെ ഭാഗമായിരുന്ന ഇയാൾ കുറേക്കാലമായി ഒളിവിലായിരുന്നുവെന്നും പിന്നീട് ഇയാളെക്കുറിച്ച് അറിയുന്നത് വ്യാജ ഫൊക്കാനയുടെ സെക്രെട്ടറിയായി  അവതരിച്ചപ്പോൾ മാത്രമാണ്. അതിനാൽ ഫൊക്കാനയ്ക്ക് ബദലായി ഏതു വ്യാജ സംഘടനകൾ വന്നാലും ചിക്കാഗോയിലെ എല്ലാ മലയാളി അസോസിയേഷനുകളും യഥാർത്ഥ ഫൊക്കാനയ്ക്ക്  ഒപ്പം മാത്രമായിരിക്കുമെന്നും ജെയ്‌ബു മാത്യു വ്യക്തമാക്കി.

വ്യാജ ഫൊക്കാനയിലെ വൈസ് പ്രസിഡണ്ട് ആയ ഷിബു വെണ്മണീ മിഡ്‌വെസ്റ്റ് മലയാളി അസോസിഷനിലെ അംഗമാണ്. മിഡ്‌വെസ്റ്റിൽ മലയാളി അസോസിയേഷനിൽ നിന്ന് പ്രാതിനിധ്യം ലഭിക്കുകയില്ലെന്ന് മനസിലാക്കിയപ്പോൾ ചിക്കാഗോയിലെ തന്നെയുള്ള മറ്റൊരു സംഘടനയായ കേരള അസോസിയേഷൻ ഓഫ് ചിക്കാഗോയുടെ പ്രസിഡണ്ടിനെ തെറ്റിദ്ധരിപ്പിച്ചാണ്  ഇയാൾ വ്യാജ ഫോക്കാനയിൽ  പ്രതിനിധിയായതെന്നും ജെയ്‌ബു മാത്യു പറയുന്നു. തലേദിവസം വരെ മിഡ്‌വെസ്റ്റിൽ അംഗമായിരുന്ന ഇയാൾ പെട്ടെന്ന് മറ്റൊരു സംഘടനയുടെ ഭാഗമായി വ്യാജ ഫൊക്കാനയിൽ ഇടം പിടിച്ചത് അക്ഷരാർത്ഥത്തിൽ തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കത്ത് വാങ്ങുന്നത് യഥാർത്ഥ ഫൊക്കാനയിൽ ഭാരവാഹിയാകാനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തങ്ങൾ കത്ത് നൽകിയതെന്ന് കേരള അസോസിയേഷൻ ഓഫ് ചിക്കാഗോ ഭാരവാഹികൾ ജെയ്‌ബു മാത്യുവിനോട് വ്യക്തമാക്കി.

മാത്രമല്ല ചിക്കാഗോയിലെ മലയാളി സംഘടനകളുടെ നിയമമനുസരിച്ച് ഒരു സംഘടനയിൽ അംഗമായിരിക്കെ  മറ്റൊരു സംഘടനയുടെ ഭാഗമാകാൻ അനുവദിക്കുകയില്ലെന്നതാണ്. മിഡ്‌വെസ്റ് മലയാളി അസോസിയേഷനിലെ അംഗമായ ഇയാൾക്ക് എങ്ങനെയാണ് മറ്റൊരു മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് ചിക്കാഗോയിൽ അംഗത്വം ലഭിച്ചതെന്നതിലും ഏറെ ദുരൂഹതയുണ്ട്.സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാനും സ്ഥാനമാനങ്ങൾ നേടിയെടുക്കാനും ഏതു വളഞ്ഞ വഴിയും സ്വീകരിക്കുന്ന ഇത്തരം വ്യജന്മാരെ ഒറ്റപ്പെടുത്താൻ ചിക്കാഗോയിലെ അമേരിക്കൻ മലയാളികൾ ഒറ്റകെട്ടായി നിലകൊള്ളണമെന്നും ജെയ്‌ബു മാത്യു ആഹ്വാനം ചെയ്തു.

ഫൊക്കാന എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ അന്തഃസത്ത ഇല്ലാതാക്കും വിധം ഫൊക്കാനയുടെ പേരിൽ വ്യാജ സംഘടനയുണ്ടാക്കി വിഭാഗീയ പ്രവർത്തനം ഭൂഷണമല്ലെന്ന് ഫൊക്കാനയുടെ പ്രഥമ പ്രസിഡണ്ട് കൂടിയായ ഡോ. എം. അനിരുദ്ധൻ പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കവും അംഗസംഘടനകളുമുള്ള മലയാളി സംഘടനകളുടെ സംഘടനയാണ് ഫൊക്കാന. ലോകം ആദരവോടെ കാണുന്ന ഈ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന അനേകം മലയാളികളോട് കാണിക്കുന്ന ക്രൂരമായ നടപടിയാണ് ഇത്തരം വ്യാജ സംഘടനകൾ രൂപീകരിച്ച് വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ദയവായി അമേരിക്കൻ – കാനേഡിയൻ മലയാളികൾ പ്രത്യേകിച്ച്  ചിക്കാഗോയിലെ മലയാളികൾ ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നും ഡോ. അനിരുദ്ധൻ അഭ്യർത്ഥിച്ചു.

ചിക്കാഗോയിലെ മലയാളികൾ നെഞ്ചിലേറ്റിയ ഒരു മഹത്തായ പ്രസ്ഥാനമാണ് ഫൊക്കാന. ഫൊക്കാനയുടെ പേരിൽ ഉണ്ടാക്കിയ വ്യാജ സംഘടനയെ  ചിക്കാഗോയിലെ മലയാളികൾ തിരസ്കരിച്ചു കഴിഞ്ഞുവെന്ന് ഫൊക്കാനയുടെ ഉരുക്കു വനിത എന്ന പേരിൽ അറിയയപ്പെടുന്ന ഫൊക്കാന മുൻ പ്രസിഡണ്ട് മറിയാമ്മ പിള്ള വ്യക്തമാക്കി. കള്ളക്കളിയിലൂടെ അസോസിയേഷൻ പ്രസിഡണ്ടുമാരിൽ നിന്നു കത്തുകൾ സംഘടിപ്പിച്ച് മേനി ചമഞ്ഞു നടക്കുന്ന വ്യാജന്മാരെ ചിക്കാഗോ മലയാളികൾ ഒറ്റപ്പെടുത്തും. ചിക്കാഗോയിലെ അസോസിയേഷനുകൾ ഫൊക്കാന എന്ന യഥാർത്ഥ സംഘടനയെ മാത്രമേ സ്വീകരിക്കുകയുള്ളൂ. അവർ അത്രമേൽ ഹൃദയത്തിലേറ്റിയ ഫൊക്കാനയെ തകർക്കാൻ ആൾബലമോ ജനപിന്തുണയോ ഇല്ലാത്ത വ്യാജന്മാർക്ക് കഴിയുകയില്ലെന്നും മറിയാമ്മ പിള്ള വ്യക്തമാക്കി. 

2012 ൽ ചിക്കാഗോയിൽ നടന്ന ഫൊക്കാന കൺവെൻഷൻ വൻ വിജയകരമാക്കിയത് ഫൊക്കാനയെ ഊറ്റമായി പിന്തുണയ്ക്കുന്ന ചിക്കാഗോയിലെ അംഗസംഘടനകളുടെ അകമഴിഞ്ഞ സംഭാവനകൾ കൊണ്ടുമാത്രമായിരുന്നുവെന്നും അന്നത്തെ ഫൊക്കാന പ്രസിഡണ്ട്കൂടിയായ മറിയാമ്മ പിള്ള ചൂണ്ടിക്കാട്ടി.

മലയാളി സമൂഹവുമായി യാതൊരു ബന്ധവും കാത്തുസൂക്ഷിക്കാത്ത, സംഘടനാ പാരമ്പര്യമില്ലാത്ത രണ്ടു വ്യാജന്മാർ അവതരിച്ചാൽ ഒന്നും വീണു പോകുന്ന അംഗ സംഘടനകൾ ഒന്നും തന്നെ ചിക്കാഗോ റീജിയനിലില്ലെന്ന് ഫൊക്കാന  നാഷണൽ കമ്മിറ്റി അംഗംങ്ങളായ ടോമി അമ്പേനാട്ട്, സതീശൻ നായർ, ജോർജ് പണിക്കർ, അനിൽ കുമാർ പിള്ള, ചിക്കാഗോ റീജിയണൽ വൈസ് പ്രസിഡണ്ട്  അലക്‌സാണ്ടർ കൊച്ചുപുരയ്ക്കൽ എന്നിവർ സംയുക്ത്തമായി പ്രസ്താവിച്ചു. ചതിയും വഞ്ചനയും കൈമുതലായുള്ള ഇത്തരം വ്യാജന്മാരുടെ ദുരുദ്ദേശങ്ങൾ തിരിച്ചറിയാനുള്ള വിവേകം ചിക്കാഗോയിലെ മലയാളികൾക്കുണ്ടെന്നും അതിനാൽ ഇത്തരം കള്ളനാണയങ്ങളെ ഒറ്റപ്പെടുത്തണമെന്നും അവർ അഭ്യർത്ഥിച്ചു.2012-2014 കാലയളവിൽ ഫൊക്കാന ട്രഷറർ ആയിരുന്ന വർഗീസ് പലമലയും  വിവിധ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള ഷിബു വെണ്മണിയും ഇപ്പോൾ വ്യാജ ഫൊക്കാനയിൽ  സ്ഥാനമാനങ്ങൾ ഉറപ്പിക്കാനായി ഫൊക്കാനയെ കീറിമുറിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്ന  ഇക്കൂട്ടരെ അമേരിക്കൻ മലയാളികൾ തിരിച്ചറിയണമെന്നും അവർ കൂട്ടിച്ചേർത്തു.

വ്യാജ സംഘടനയുടെ ഭാഗമായി ചിക്കാഗോയിലെ രണ്ടു സംഘടനകളിൽ നിന്ന് എത്തിയ രണ്ടു പേരും അതാത് അസോസിയേഷൻ പ്രസിഡന്റുമാരെ കബളിപ്പിച്ചുകൊണ്ടാണ് കത്തുകൾ സംഘടിപ്പിച്ചതെന്ന് ഫൊക്കാനയുടെ മുൻ അസോസിയേറ്റ് ട്രഷററും ഫൊക്കാന ടെക്‌നിക്കൽ കമ്മിറ്റി കോർഡിനേഇവർ ഫൊക്കാനയുടെ ഒരു സ്ഥാനവും വഹിക്കാൻ യോഗ്യതയുള്ളവർ ഉള്ളവർ അല്ലെന്നും പ്രവീൺ തോമസ് കൂട്ടിച്ചേർത്തു.

ഫൊക്കാന എന്ന മഹത്തായ പ്രസ്ഥാനത്തെ കീറി മുറിക്കാൻ ശ്രമിക്കുന്ന ഇത്തരം വ്യാജന്മാരെ തിരിച്ചറിയാൻ മാധ്യമ പ്രവർത്തകർക്ക് കഴിയണമെന്നും പ്രവീൺ തോമസ് പറഞ്ഞു. ഇവർ പടച്ചുവിടുന്ന വാർത്തകൾ അതുപടി പ്രസിദ്ധീകരിക്കും മുൻപ് അതിന്റെ നിജസ്ഥിതികൂടി അറിഞ്ഞിരിക്കാനുള്ള ബാധ്യത മാധ്യമ പ്രവർത്തകർക്കുണ്ട്. ഇത്തരം വ്യാജ വാർത്തകൾ പത്രങ്ങളുടെ ധാർമ്മികതയെയും വിശ്വാസതയും ഇല്ലാതാക്കുമെന്നും പ്രവീൺ തോമസ് കൂട്ടിച്ചേർത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here