ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന മീഡിയ ടീം

ഫ്‌ളോറിഡ: 2022  ജൂലൈ 7  മുതല്‍ 10  വരെ ഫ്ലോറിഡയിലെ ഓർലാണ്ടോ  ഹിൽട്ടൺ  ഗ്രൂപ്പിന്റെ  ഡബിൾ ട്രീ ഹോട്ടലിൽ  വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത്‌ അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്‌ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍  ഹിൽട്ടൺ  ഗ്രൂപ്പിന്റെ  ഡബിൾ ട്രീ ഹോട്ടലിൽ  തയാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു.

 അമേരിക്കയിലെ ഉല്ലാസ നഗരിയായ ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന്‌  വേണ്ടിയുള്ള മുൻകൂട്ടിയുള്ള രജിസ്‌ട്രേഷൻ  ആരംഭിച്ചു കഴിഞ്ഞു.  2021  നവംബർ  ഒന്നിന്  മുൻപ് രെജിസ്റ്റർ ചെയ്യുന്നവർക്ക് വൻ ഇളവുകൾ അനുവദിച്ചുകൊണ്ട് ആരംഭിച്ച മുൻ‌കൂർ  രെജിസ്ട്രേഷൻ മികച്ച രീതിയിലുള്ള  പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 4  അംഗങ്ങളുള്ള 
ഫാമിലി രജിസ്ട്രേഷന് $1550.00 ആണ് രജിസ്‌ട്രേഷൻ ഫീസ്ന. എന്നാൽ നവംബർ ഒന്നിന് മുൻപ്  രെജിസ്റ്റർ ചെയ്യുകയാണെങ്കിൽ $1395 മാത്രമേ നൽകേണ്ടതുള്ളൂ.  മൂന്ന് അംഗംങ്ങളുള്ള ഫാമിലിക്ക് $ 1400 ആണ് രേങിസ്ട്രറേൻ ഫീസ്. മുൻകൂറായി രെജിസ്റ്റർ ചെയ്താൽ  ഇളവുകൾ അനുസരിച്ചു $ 1195 ഉം  രണ്ടു പേരുള്ള ഫാമിലിക്ക് $ 1250  നിന്ന്  ഇളവുകൾ അനുസരിച്ചു $ 995  മാത്രം നൽകിയാൽ  മതിയാകും. ഈ  ഇളവുകൾ 2021 നവംബർ 1 ന് ശേഷം ഉണ്ടായിരിക്കുന്നതല്ല. അതുപോലെ $5000  മുതൽ $50,000 വരെയുള്ള  സ്പോണേഴ്‌സ്  പാക്കേജുകളും ഉണ്ട്.

ഫൊക്കാന രെജിസ്ട്രേഷൻ fokanaonline.org എന്ന   വെബ്സൈറ്റിലൂടെ  രെജിസ്റ്റർ ചെയ്യാവുന്നതാണ്. Zelle , ചെക്ക് , ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്  എന്നീ  മാർഗങ്ങളിലൂടെ  പേയ്മെന്റ് നടത്താവുന്നതാണ്.
ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യുന്നവർക്ക്  പേപ്പർ അപേക്ഷകൾ പൂരിപ്പിക്കേണ്ടതില്ല.  രജിസ്റ്റർ ചെയ്തു  കഴിയുബോൾ തന്നെ ഈമെയിലുടെ  രെജിസ്ട്രേഷന്റെ വിവരങ്ങൾ അറിയിക്കുന്നതായിരിക്കും.



കൺവെൻഷനോട് അനുബന്ധിച്ചു അതിൽ എത്തിച്ചേരുന്നവർക്ക് വേണ്ടി  വെക്കേഷർ , ക്രൂസ്  പാക്കേജുകളും ഉണ്ടായിരിക്കും. ഫ്ലോറിഡ യൂണിവേസ്ൽ സ്റുഡിയോയുടെ എൻട്രൻസിൽ തന്നെയുള്ള  ഹിൽട്ടൺ  ഗ്രൂപ്പിന്റെ  ഡബിൾ ട്രീ ഹോട്ടൽ ആണ്  കൺവെൻഷന് വേണ്ടി  തെരഞ്ഞുടിത്തിട്ടുള്ളത്. അതുപോലെതന്നെ ഫ്ലോറിഡയിൽ റിയൽ എസ്റ്റേറ്റിന് ഇൻവെസ്റ്റ് ചെയ്യുന്നതിനും റിട്ടയർമെന്റ്  വീടുകൾ  വാങ്ങുന്നവർക്കും  വേണ്ട സഹായങ്ങളും കൺവെൻഷൻ സെന്ററിൽ തന്നെ ഉണ്ടായിരിക്കും.

ഈ കണ്‍വന്‍ഷണ്‍  ഫൊക്കാനായുടെ  ചരിത്രത്തിലെ താളുകളിൽ ഇടം പിടിക്കുന്ന തരത്തിൽ ആക്കി മാറ്റുവാൻ ഭരവാഹികൾ ശ്രമികുന്നുണ്ട്. അമ്പതിലധികം  ഫൊക്കാന ഭാരവാഹികളും നൂറിൽ അധികം വരുന്ന  കൺവെൻഷൻ ടീമും ഇപ്പോൾ  തന്നെ കൺവെൻഷന്റെ വിജയത്തിനായി പ്രവർത്തിച്ചു തുടങ്ങി. കേരളത്തിൽ നിന്നും കലാ , സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന ഈ കൺവെൻഷൻ ഏവർക്കും  ജീവിതത്തിൽ മറക്കാനാവാത്ത  ഒരു അനുഭുതിയായിരിക്കും കാഴ്ചവെക്കുക എന്ന കാര്യത്തിൽ യാതോരു  സംശയവും ഇല്ല.

 ഫൊക്കാനയുടെ ഈ  അന്തർ ദേശിയ കൺവെൻഷനിൽ പങ്കെടുക്കാൻ എല്ലാവരെയും  സസ്നേഹം സ്വാഗതം ചെയ്യുന്നതായി  ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ  ഫിലിപ്പോസ് ഫിലിപ്പ്, കൺവെൻഷൻ  ചെയർമാൻ  ചാക്കോ കുര്യൻ, പേട്രൺ മാമ്മൻ സി. ജേക്കബ് , ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ,  നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, കൺവെൻഷൻ കൺവീനർ ജോയ് ചാക്കപ്പൻ,  കൺവെൻഷൻ കോചെയർ ലിബി ഇടിക്കുള, കോചെയർമാൻ ജോൺ കല്ലോലിക്കൽ, ഫ്ലോറിഡ ആർ വി പി  കിഷോർ പീറ്റർ  എന്നിവർ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here