സ്വന്തം ലേഖകൻ

ഫിലാഡൽഫിയ: ജേക്കബ് പടവത്തിൽ പ്രസിഡണ്ട് ആയ സംഘടനയിൽ നിന്ന് രാജി വയ്ക്കുന്നതായി സംഘടനയുടെ അസോസിയേറ്റ്  സെക്രെട്ടറിയും ഫിലഡൽഫിയ മലയാളി അസോസിയേഷൻ (ഫിൽമ) INC പ്രസിഡണ്ട് കൂടിയായ ഡോ. റെജി ജേക്കബ് 
കാരക്കൽ (ജേക്കബ് ചാക്കോ) അറിയിച്ചു.


ജേക്കബ് പടവത്തിൽ നേതൃത്വം നൽകുന്ന സംഘടനയിൽ കൃത്യമായ ആലോചനകളോ സുതാര്യമായനടപടികളോ ഉണ്ടാകാത്തതിനാലാണ് സംഘടനയിൽ നിന്നും രാജി വയ്ക്കുന്നതെന്ന്  ഫിൽമയുടെ ലെറ്റർ പാഡിൽ രേഖാമൂലം ജേക്കബ് പടവത്തിലിന് അയച്ച രാജി കത്തിൽ സൂചിപ്പിക്കുന്നു.


ഒരു  കാര്യത്തിലും കൂടിയാലോചന നടത്താതെ തോന്നിയപോലെ സ്വയം കാര്യങ്ങൾ തീരുമാനിക്കുന്ന ഈ സംഘടനയ്ക്ക് യാതൊരു അടുക്കും ചിട്ടയുമില്ലെന്നും ഈ സഘടനയിൽ ചേർന്നത്  ഒരു വലിയ അബദ്ധമായി പോയെന്നും തനിക്ക് പിന്നീട് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം വ്യകത്മാക്കി. ജോർജി വർഗീസ് നേതൃത്വം നൽകുന്ന ഫൊക്കാനായാണ് യഥാർത്ഥ ഫൊക്കാനയെന്ന് തനിക്കു ബോധ്യമായതുകൊണ്ടുമാണ് ഈ സംഘടനയിൽ തുടരാൻ താൽപര്യമില്ലെന്ന്അറിയിച്ചുകൊണ്ട് താൻ അസോസിയേറ്റ് സെക്രെട്ടറി സ്ഥാനം രാജി വയ്ക്കാൻ തീരുമാനിച്ചതെന്നും ഡോ.റെജി 
കാരക്കൽ വ്യക്തമാക്കി.


അതേസമയം, ജോർജി വർഗീസ് നേതൃത്വം നൽകുന്ന യഥാർത്ഥ ഫൊക്കാനയിൽ ചേർന്നു പ്രവർത്തിക്കുവാൻതീരുമാനിച്ചതായി അറിയിച്ചുകൊണ്ട് ഡോ. റെജി 
കാരക്കൽ ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പിന് കത്തയച്ചിരുന്നു. ജേക്കബ് പടവത്തിലിന്റെ നേതൃത്വത്തിലുള്ള വിമത സംഘടനയിൽ നിന്നും രാജിവച്ചുവെന്നും ഫിൽമ പ്രസിഡണ്ട് എന്ന നിലയിൽ  യഥാർത്ഥ ഫൊക്കാനയിൽ ചേരുവനാണ് തീരുമാനമെന്നും അറിയിച്ചുകൊണ്ടാണ് ഫിൽമയുടെ ലെറ്റർ പാഡിൽ എഴുതിയ കത്തിൽ അറിയിച്ചിരിക്കുന്നത്.

ഈ വിമത സംഘടനയെ പറ്റി പൂർണമായ വിവരം തനിക്കില്ലായിരുന്നു. താൻ തെറ്റിധരിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം ഫിലിപ്പോസിന്‌ അയച്ച കത്തിൽ വ്യകത്മാക്കി.


ഇതിനിടെ, ജോർജി വർഗീസ്  നേതൃത്വം നൽകുന്ന ഫൊക്കാനയിൽ ഫിൽമ ഔദ്യോഗികമായി ആംഗത്വമെടുക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്.


കോടതിയിൽ തെരെഞ്ഞെടുപ്പ് കേസ് നിലനിൽക്കെ, കേസിൽ വാദിയായ ജോസഫ് കുരിയാപുറം വിമത സംഘടനയുടെ തെരെഞ്ഞെടുപ്പ് കമ്മീഷണർ ആയി പ്രവർത്തിച്ചുകൊണ്ട് തെരെഞ്ഞടുപ്പ് പ്രക്രീയകൾ നിയന്ത്രിക്കുക വഴി  കോടതിനടപടികൾ തടസപ്പെടുത്തിയതായി ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് നേരത്തെ പ്രസ്താവിച്ചിരുന്നു. വിമത സംഘടനയുടെ തെരെഞ്ഞെടുപ്പ് കമ്മീഷണർ ആയി പ്രവർത്തിച്ച ജോസഫ് കുരിയാപുറമാണ് ഔദ്യോഗിക ഫൊക്കാനയുടെ തെരഞ്ഞെടുപ്പിനെ വെല്ലുവിളിച്ചുകൊണ്ട് കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

 ജോസഫ് കുരിയാപുറം തന്നെ തെരെഞ്ഞെടുപ്പ് കമ്മീഷണർ എന്ന നിലയിൽ തെരെഞ്ഞെടുപ്പ് പ്രക്രീയകൾ നിയന്ത്രിക്കുക വഴി  കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമ്പോൾ തെരെഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികളും കേസിൽ പങ്കാളികളായേക്കാമെന്നും ഫിലിപ്പോസ് സൂചിപ്പിച്ചിരുന്നു.

ഫൊക്കാന തെരെഞ്ഞെടുപ്പിനെതിരെ കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ, വിമത സംഘടനയിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ മുൻപാകെ അസോസിയേറ്റ് സെക്രെട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സഹചര്യത്തിൽ തെരെഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട യാതൊരു ബാധ്യതകളും  ഏറ്റെടുക്കാൻ തനിക്ക് താൽപ്പര്യമില്ലാത്തുകൊണ്ടുമാണ് രാജി  തീരുമാനമെന്നും ഡോ. റെജി 
കാരക്കൽ വ്യക്തമാക്കി.


ഡോ.റെജി ജേക്കബിന് പിന്നാലെ അവർക്കൊപ്പമുള്ള മറ്റു അംഗസംഘടനകളും വ്യാജ സംഘടനയിൽ നിന്ന് പിന്മാറുമെന്നാണ് അറിയുന്നത്. ഡോ. റെജി ജേക്കബ് കൂടി രാജി വച്ചതോടെ വ്യാജ ഫൊക്കാനയിൽ നിന്ന് പിന്മാറുന്ന പ്രമുഖ നേതാക്കളുടെ എണ്ണം 5 ആയി.

4 COMMENTS

  1. Who cares??? Your publication must have NOTHING better to publish! Rejy is a head case. He has issues. So glad he resigned. Thank God!!!

  2. people who react like who cares… do really care about it. Bobby , people who OF HEAD CASE always say others are head case. I think you better get some treatments. Otherwise you get more shock treatments from your own group as Reji did. Keep your mind cool , you will see more fires soon. Finally, you and and your dad will be alone in a sinking ship. even the padavathil and Kartha will leave you when they are offered better lolly pop. wait and see…

Leave a Reply to Bobby Jacob Cancel reply

Please enter your comment!
Please enter your name here