ന്യൂഡൽഹി : പഞ്ചാബ് കോൺഗ്രസിൽ നേതൃമാറ്റവും, മുൻ മുഖ്യമന്ത്രിയുടെ പ്രതിഷേധവും തലവേദനയായി നിൽക്കെ രാജസ്ഥാനും പുകയുന്നു . രാജസ്ഥാനിൽ നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും സച്ചിൻ പൈലറ്റ് രംഗത്തെത്തി. നേതൃമാറ്റമെന്ന ആവശ്യം ഉന്നയിച്ച് സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയെ കണ്ടു. എന്നാൽ നേതൃമാറ്റം ഇപ്പോഴില്ലെന്ന് എഐസിസി വ്യക്തമാക്കി
മുമ്പ് രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ പരസ്യമായി രംഗത്തിയ സച്ചിൻ പൈലറ്റ് തന്നെ അനുകൂലിക്കുന്ന എം എൽ എ മാർക്കൊപ്പം മാറി നിന്നും പാർട്ടി തലവേദ ഉണ്ടാക്കിയിരുന്നു. സച്ചിൻ പൈലറ്റും അനുയായികളും ബി ജെ പിയിൽ ചേരുമെന്നായിരുന്നു പ്രചാരണമെങ്കിലും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നടത്തിയ ചർച്ചകൾക്കൊടുവിൽ സച്ചിൻ പൈലറ്റ് വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു.
അശോക് ഗഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന ആവശ്യവുമായി വീണ്ടും സച്ചിൻ പൈലറ്റ് നീങ്ങിയാൽ കോൺഗ്രസ് നേതൃത്വം കൂടുതൽ പ്രതിരോധത്തിലാവും.