ഫ്രാൻസിസ് തടത്തിൽ 


ഫ്ലോറിഡ: കേരള
 സംസ്ഥാന സർക്കാരിനു കീഴിലുള്ള മലയാളം മിഷൻ അമേരിക്കൻ സോൺ ആയി ഫൊക്കാനയെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. മലയാളം മിഷൻ യു.എസ്.എ സോണിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ചുമതലയാണ് സംസ്ഥാന സർക്കാർ ഫൊക്കാനയ്ക്ക് നൽകിയിരിക്കുന്നത്. കേരള സർക്കാരുമായി സഹകരിച്ച് മലയാളം സ്കൂളുകൾ തുടങ്ങാനും അതിന്റെ നടത്തിപ്പിനും ഫോകാനക്കു അവകാശം ലഭ്യമാക്കുന്ന അവകാശമാണ് ഇന്നലെ കേരളാ സാംസ്‌കാരിക വകുപ്പിൽ നിന്നും ലഭിച്ചത്.

മലയാളം അക്കാദമിയുടെ കീഴിൽ ഫൊക്കാനാ നടത്തിയ മലയാളം ക്ലാസ്സുകളും സാഹിത്യ പ്രസിദ്ധീകരണങ്ങളുമാണ്ഈ  അംഗീകാരത്തിന് നിതാന്തമായതെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് വ്യക്തമാക്കി. മെയ് മാസത്തിൽഅവസാനിച്ച 28  ആഴ്ച മലയാളം ക്ലാസ് അമേരിക്കൻ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 100ലധികം കുട്ടികൾക്ക്  ഈ ക്ലാസ്സിൽ മാത്രം മലയാള ഭാഷയിൽ നൈപുണ്യം നേടുവാനും കേരളീയ സംസ്കാരത്തെകുറിച്ചുള്ള അറിവുകൾ 
 സായത്തമാക്കുവാനും കഴിഞ്ഞു.  വർഷങ്ങളായി നടത്തിവരുന്ന ഫൊക്കാനയുടെ അഭിമാന പരിപാടികളിലൊന്നായ “ഭാഷക്കൊരുഡോളർ”  പദ്ധതി ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരു പദ്ധതിയാണ്. ഫൊക്കാനയുടെ   മലയാള ഭാഷയെ പരിപോഷിപ്പിക്കാനായി അന്താരാഷ്ട്ര കൺവെൻഷനുകൾ നടക്കുമ്പോൾഭാഷക്കൊരു ഡോളർ പദ്ധതിക്കായി എല്ലാ പ്രതിനിധികളും കൈഅയഞ്ഞു സഹകരിക്കാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന തുകയാണ്  കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ നിന്നുമുള്ള ഏറ്റവും മികച്ച മലയാളം പ്രബന്ധത്തിനുള്ള അവാർഡ് നൽകുവാനായി ഏർപ്പെടുത്തിയിട്ടുള്ളത്. 

മലയാള ഭാഷയെ പരിപോഷിപ്പിക്കാൻ നിലവിലുള്ള ഭരണസമിതി ഒട്ടേറെ കാര്യങ്ങളാണ് ചെയ്തുവരുന്നത്. കോവിഡ് മഹാമാരിയുടെ പരിമിതികളെ മറികടന്ന് വെർച്ച്വൽ പ്ലാറ്റ്ഫോമുകളിലൂടെ ഭാഷയുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചതായി ജോർജി വർഗീസ് പറഞ്ഞു. അടുത്തയിടെ  30 പ്രവാസി എഴുത്തുകാരെ ഉൾപ്പെടുത്തി ” നമ്മുടെ മലയാളം ” എന്ന പേരിൽ ഒരു സാഹിത്യത്രൈമാസിക പ്രസിദ്ധീകരിച്ചിരുന്നു. പ്രശസ്‌ത സാഹിത്യകാരനും നിരൂപകനുമായ ഡോ. എം എൻ കാരശ്ശേരി ആണ് ഫൊക്കാന ഈ സാഹിത്യ സൃഷ്ടി പ്രകാശനം ചെയ്തത്.


സംസ്ഥാന സർക്കാരിന്റെ മലയാളം മിഷന്റെ ഭാഗമായി അമേരിക്കയിലും കാനഡയിലുമുള്ള 80 ഓളം സംഘടനകൾക്ക് ഫോകാനയുമായി സഹകരിച്ചു മലയാളം സ്കൂളുകൾ ആരംഭിക്കാം. പാഠ്യവലിയും  മറ്റുപഠനോപകാരങ്ങളും പരിശീലനവും മലയാളം മിഷനിൽ നിന്നു ലഭ്യമാക്കും. 

ഫൊക്കാനയ്ക്ക്  സംസ്ഥാന സർക്കാരിന്റെ മലയാളം മിഷന്റെ ഭാഗമാകുവാനുള്ള  അംഗീകാരത്തിന് മുൻകൈയെടുത്തു പ്രവർത്തിച്ച ഫൊക്കാനാ നാഷണൽ കമ്മിറ്റി മെമ്പർ സോണി അമ്പൂക്കനെ ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി അനുമോദിച്ചു. ഫൊക്കാന ട്രീഷറർ സണ്ണി മറ്റമന മലയാളം അക്കാദമിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ മലയാളം ഐച്ഛികവിഷയമായി പഠിക്കാനുള്ള കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാൻവേണ്ട ശ്രമങ്ങൾ  മലയാളം അക്കാഡമയിയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.


ഇതിനു പുറമെ നൂതനമായ നിരവധി  പുതിയ പദ്ധതികളും 
സംസ്ഥാന സർക്കാരിന്റെ മലയാളം മിഷന്റെ ഭാഗമായി ഫൊക്കാനയുടെ മലയാളം അക്കാദമിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നതിനുള്ള ക്രമീകരങ്ങൾ നടത്തിവരികയാണെന്ന് ഫൊക്കാന സെക്രട്ടറി  സജിമോൻ ആന്റണി വ്യക്തമാക്കി. അമേരിക്കൻ വിവിധ സംസ്ഥാനങ്ങളിലുള്ള പ്രധാനപ്പെട്ട പബ്ലിക്ക് ലൈബ്രറികളിൽ മലയാളം പുസ്തകങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളും ഫൊക്കാന മലയാളം അക്കാദമിയുടെ ഭാഗമായി നടപ്പിലാക്കി വരുന്നു.

കഴിഞ്ഞ 39 വർഷമായി നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള അമേരിക്കൻ മലയാളി സംഘടനകളെ ഏകോപിപ്പിച്ചികൊണ്ട് ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഫൊക്കാനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഫൊക്കാന മലയാളം അക്കാദമിയെ സംസ്ഥാന സർക്കാരിന്റെ മലയാളം മിഷന്റെ ഭാഗമാക്കികൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനമെന്നും ഫൊക്കാനയ്ക്ക് കേരള സർക്കാരിൽ നിന്നും  ലഭിച്ച ഈ അംഗീകാരത്തിനു കേരള മുഖ്യമന്ത്രിയ്ക്കും സാംസ്ക്കാരിക വകുപ്പിനും കൃതഞത അർപ്പിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ് സെക്രെട്ടറി ഡോ. മാത്യു വർഗീസ്, അസ്സോസിയേറ്റ് ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ്‌ സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ്‌ ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ.കല ഷഹി, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി എം. പോത്തൻ, വൈസ് ചെയർമാൻ ബെൻ പോൾ, ഒർലാണ്ടോ നാഷണൽ  കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്,  കൺവെൻഷൻ കൺവീനർ ജോയി ചാക്കപ്പൻ,  ടെക്നിക്കൽ കോർഡിനേറ്റർ പ്രവീൺ തോമസ്, ഫൗണ്ടേഷൻ ചെയർമാൻ ജോൺ പി. ജോൺ, അഡ്വസറി ചെയർമാൻ ടി.എസ്.ചാക്കോ, പൊളിറ്റിക്കൽ ഫോറം ചെയർമാൻ കുര്യൻ പ്രക്കാനം, കൺവെൻഷൻ പേട്രൺ ഡോ. മാമ്മൻ സി. ജേക്കബ്, നാഷണൽ കമ്മിറ്റി മെമ്പർമാർ, ട്രസ്റ്റി ബോർഡ് മെമ്പർമാർ, മുൻ പ്രസിഡണ്ടുമാർ തുടങ്ങിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here