
കോവിഡ് വകഭേദമായ ഒമിക്രോണ്‍ സൗദി അറേബ്യയില്‍ സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനു വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യമായാണ് ഗള്‍ഫില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഏതു ആഫ്രിക്കന്‍ രാജ്യത്തില്‍ നിന്നുളള ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നു വ്യക്തമല്ല. ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ ക്വാറന്റൈനിലാക്കി. സൗദിയിലേക്കു മറ്റു രാജ്യത്തില്‍ നിന്നുളളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് നിലവില്‍ വരുന്നതിനു മുന്‍പാകും ഇയാള്‍ സൗദിയിലെത്തിയതെന്നാണ് കരുതുന്നത്.