ന്യു യോർക്ക്: ചൊവ്വാഴ്ച്ച  സ്റ്റാറ്റൻ ഐലണ്ടിൽ നിര്യാതനായ അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരിലൊരാളായ 
തോമസ് വർഗീസി(75) ന്റെ സംസ്‌ക്കാരം തിങ്കളാഴ്ച്ച  രാവിലെ 10 നു സ്റ്റാറ്റൻ ഐലൻഡിലെ സൈന്റ്റ് റീത്താസ് പള്ളിയിൽ നടക്കും. അഡ്രസ്സ്:  St. Rita church,  281 Bradley Ave, Staten Island. തുടർന്ന്  വിക്ടറി ബുളവാർഡിലുള്ള ഫെയർവ്യൂ സെമിത്തേരിയിൽ സംസ്കരിക്കും. അഡ്രസ്സ്: Fairview Cemetery ,1852 Victory Blvd. Victory Blvd. 

ഭാര്യ എൽസി തോമസ്. മക്കൾ: ജോബി, ജോഷി. മരുമകൾ അനിത മാളിയേക്കൽ. .കൊച്ചുമക്കൾ:ജെന്നി തോമസ്, ജാസ്മിൻ തോമസ്.

ഞായറാഴ്ച്ചയാണ് വെയ്ക്ക് സർവീസ്: രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന വെയ്ക്ക് സർവീസിന്റെ ആദ്യഘട്ടം ഉച്ചയ്ക്ക് 12 മുതൽ 3 വരെയും രണ്ടാം ഘട്ടത്തിൽ വൈകുന്നേരം 5 മുതൽ 8 വരെയുമായിരിക്കും. ഡിസംബർ 4 നു ശനിയാഴ്ച്ച  സൈന്റ്റ് റീത്താസ് പള്ളിയിൽ നടക്കുന്ന വേളാങ്കണ്ണി  മാതാവിന്റെ നൊവേനയ്ക്കു ശേഷം വൈകുന്നേരം 5ന് തോമസ് വര്ഗീസിനു വേണ്ടി പ്രത്യേക പ്രാർത്ഥനയും ചെറിയ ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.

മലയാളി അസ്സോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് ലൈഫ് മെമ്പറും കേരള കാത്തലിക്ക് അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് സ്ഥാപകാംഗവുമായ തോമസ് വർഗീസ് (എസ്.ഐ  തോമസ്) 1976 ലാണ് അമേരിക്കയിൽ കുടിയേറുന്നത്. ചങ്ങനാശേരി മാമൂട് സ്വദേശിയായ വാട്ടുപറമ്പിൽ  തോമസ് വർഗീസ് സ്കൂൾ -കോളേജ് കാലയളവിൽ ഒരു മികച്ച അത്‌ലറ്റുകൂടിയായിരുന്നു. ഹൈജമ്പിൽ സ്റ്റേറ്റ് തലത്തിൽ ചമ്പ്യാനായിരുന്ന അദ്ദേഹം മാത്തമാറ്റിക്സിൽ ബിരുദമെടുത്ത ശേഷം ഡൽഹി പോലീസിൽ സബ് ഇൻസ്‌പെക്ടർ ആയി ജോലിയിൽ പ്രവേശിച്ചു. ഇക്കാലയളവിൽ ഇന്ത്യൻ പാർല്യമെന്റ്റിന്റെ സെക്ക്യൂരിറ്റി ഓഫീസർ ആയി 5 വർഷക്കാലം അദ്ദേഹം പ്രവർത്തിച്ചിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here