ഐഒസി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ റോജി എം ജോണിന് സ്വീകരണം നല്‍കി. നവംബര്‍ 21 ന്യൂയോര്‍ക്കില്‍ വൈകുന്നേരം 5.30ന് കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീലാ മാരേട്ടിന്റെ അധ്യക്ഷതയിലാണ് യോഗം ന ടന്നത്. നിശ്ശബ്ദ പ്രാര്‍ത്ഥനയോടെയാണ് പൊതുയോഗം ആരംഭിച്ചത്. ലീലാ മാരേട്ട് അംഗങ്ങളെ സ്വാഗതം ചെയ്യുകയും മുഖ്യാതിഥിയെ പരിചയപ്പെടുത്തുകയും ചെയ്തു. ചിക്കാഗോയിൽ നടന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ,എ) യുടെ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു റോജി എം. ജോൺ എം.എൽ.എ.

ഐ. ഒ. സി യു.എസ്. എ – കേരള ചാപ്റ്ററിന്റെ വിവിധ പരിപോടികളിൽ നേരിട്ടും വെർച്വൽ ആയും പങ്കെടുത്തിട്ടുള്ള റോജി അമേരിക്കൻ മലയാളികൾ കോൺഗ്രസ് പാർട്ടിയിൽ എത്രമാത്രം വിശ്വാസമർപ്പിക്കുന്നുവെന്നതിന് ഉദാഹരണമാണ് ഓരോ വിഷയങ്ങളിലും അവർ നടത്തുന്ന ഇടപെടലുകൾ എന്നും വ്യക്തമാക്കി. 

റോജി ജോണ്‍ തന്റെ ഇലക്ഷന്‍ പ്രചരണത്തിന് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് തിരിച്ചു വരും. കേരളത്തിലെ കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വം അതിനു കഴിവുള്ളതാണെന്ന് റോജി എം ജോണ്‍ പറഞ്ഞു. നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് കൂടുതല്‍ പരിഗണന ലഭ്യമാക്കുന്ന കാര്യത്തില്‍ അദ്ദേഹം ഉറപ്പ് നല്‍കി.

റോജി ജോണിനെപ്പോലെയുള്ള യുവനേതാക്കള്‍ മുന്നോട്ടു വന്ന് കോണ്‍ഗ്രസിന് ഊര്‍ജ്ജവും കെട്ടുറപ്പും നല്‍കണമെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ഭരണം തിരിച്ചു പിടിക്കാന്‍ പരമാവധി പരിശ്രമിക്കുമെന്നും യോഗം ഉറപ്പ് വരുത്തി. ജോര്‍ജ് എബ്രഹാം കേരളാ ചാപ്റ്ററിന്റെ നല്ല പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.

 

വര്‍ഗ്ഗീസ് പോത്താനിക്കാട് കേരളാസഭ പ്രവാസികളുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുവാന്‍ ഐഒസി ശ്രമിക്കണം എന്ന് ചൂണ്ടിക്കാട്ടി. ന്യൂജേഴ്‌സി റീജിയണില്‍ നിന്നുള്ള കൂടുതല്‍ അംഗങ്ങളുടെ സാന്നിധ്യം യോഗത്തില്‍ ഉണ്ടായിരുന്നു. കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് മേരി വര്‍ഗ്ഗീസ് യോഗത്തില്‍ സംബന്ധിച്ചു. യോഗ നടപടികള്‍ ക്രമീകരിച്ച പോള്‍ കറുകപ്പിള്ളിക്ക് പ്രസിഡന്റ് ലീലാ മാരേട്ട് നന്ദി പറഞ്ഞു. മിനി ടോണിയുടെ നന്ദിപ്രസംഗത്തോടെയാണ് മീറ്റിംഗ് സമാപിച്ചത്.

ന്യൂയോര്‍ക്ക്-ന്യൂജേഴ്‌സി എന്നിവിടങ്ങളില്‍ നിന്ന് യോഗത്തില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് അനുഭാവികള്‍ സ്വയം പരിചയപ്പെടുത്തി. ഐഒസി യുഎസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് അബ്രഹാം, വൈസ് പ്രസിഡന്റ് പോള്‍ കറുകപ്പിള്ളിൽ, റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേച്ചർ ആനി പോൾ, ന്യൂയോർക്ക് റീജിയണൽ പ്രസിഡണ്ട്  വര്‍ഗ്ഗീസ് പോത്താനിക്കാട്, ന്യൂജേഴ്‌സി റീജിയണ്‍ പ്രസിഡന്റ് ബിജു വലിയകല്ലുങ്കൽ  തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here