മുംബൈ: ഓഹരി വിപണിയില്‍ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ കനത്ത തിരിച്ചടി. രാവിലെ മുതല്‍ നഷ്ടത്തിലായിരുന്ന സെന്‍സെക്‌സും നിഫ്റ്റിയും 12 മണി കഴിഞ്ഞതോടെ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സെന്‍സെക്‌സ് 1400 പോയിന്റിലേറെ നഷ്ടത്തില്‍ 55,577.71ലെത്തി. നിഫ്റ്റി 2% താഴ്ന്ന് 16,600ലെത്തി.

ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്ന് ആഗോള വിപണിയിലെ വില്‍പ്പന സമ്മര്‍ദ്ദമാണ് ഇന്ത്യയിലും വിപണിക്ക് പ്രതികൂലമായത്. 11 ലക്ഷം കോടിയുടെ നഷ്ടം നിക്ഷേപകര്‍ നേരിട്ടുവെന്നാണ് സൂചന.

ബജാജ് ഫിനാന്‍സും ഇന്‍ഡസ്ലാന്‍ഡ് ബാങ്കുമാണ് ഏറ്റവും കുടുതല്‍ നഷ്ടം നേരിടുന്നത്. ബജാജിന് 4.3% നഷ്ടമുണ്ടായപ്പോള്‍ ഇന്‍ഡസ്ലാന്‍ഡ് ബാങ്ക് 3.8% നഷ്ടം നേരിട്ടു. ആക്‌സിസ് ബാങ്ക്, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി എന്നിവയുടെ ഓഹരികളെല്ലാം 3 ശതമാനത്തില്‍ കൂടുതല്‍ നഷ്ടം നേരിടുന്നുണ്ട്. എ.യു ബാങ്ക്, ബന്ധന്‍ ബാങ്ക്, എന്നിവയും യഥാക്രമം 9% വും 6.3% നഷ്ടം നേരിട്ടു.

സെന്‍സെക്‌സില്‍ നഷ്ടമുണ്ടാക്കിയ മറ്റൊരു ഓഹരി ടാറ്റ സ്്റ്റീല്‍ ആണ്. മഹീന്ദ്ര ആന്റ് മഹീന്ദ്ര, എന്‍.ടി.പി.സി, എല്‍ ആന്റ് ടി, ഐടിസി, അള്‍ട്രടെക് സിമന്റ് തുടങ്ങി നിരവധി നിരവധി ഓഹരികള്‍ നഷ്ടം നേരിട്ടു.

ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ യൂറോപിന്റെ പല ഭാഗങ്ങളിലും വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. യു.കെയില്‍ ഇന്നലെ 90,418 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here