സ്വന്തം ലേഖകൻ 

ന്യൂജേഴ്‌സി: കേരള രാഷ്ട്രീയത്തിലെ  വിട്ടുവീഴ്ചയില്ലത്ത നിലപാടുകകളിൽ കർക്കശക്കാരനായിരുന്ന  പി.ടി.തോമസ് എം.എൽ.എയുടെ വിയോഗം കേരളത്തിലെ മാത്രമല്ല, ലോക മലയാളികളുടെ തീരാ നഷ്ടമാണെന്ന്  ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അനുസ്മരിച്ചു. നിലപാടുകളുടെ രാജകുമാരൻ എന്ന പേരിലറിയപ്പെട്ടിരുന്ന പി.ടി. തോമസ് സ്വന്തം വ്യക്തിത്വ മഹിമകൊണ്ട് ജനഹൃദയങ്ങളിൽ പ്രത്യേക സ്ഥാനം നേടിയ വ്യക്തിയാണ്. മുൻ മന്ത്രി പി.ജെ. ജോസഫിന്റെ തട്ടകമായ തൊടുപുഴയിൽ രണ്ടു തവണ എംപിയായി മത്സരിച്ചു വിജയിച്ച പി.ടി. ലോക്സഭയിൽ ഏറ്റവും മികച്ച പാര്ലമെന്റേറിയൻ എന്ന അംഗീകാരം രണ്ടു തവണ കരസ്ഥമാക്കിയ അതുല്യ രാഷ്ട്രീയ പ്രതിഭയാണ്. ലോകസഭയിലായാലും നിയമസഭയിലായാലും വിഷങ്ങൾ സമഗ്രമായി പഠിച്ച ശേഷം അദ്ദേഹം നടത്തിയ അവതരണ ശൈലി എന്നും ഓർമ്മിക്കപ്പെടുമെന്നും ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആഭിമുഖ്യയത്തിൽ നടത്തിയ അനുസ്മരണ യോഗത്തിൽ ജോർജി വ്യക്തമാക്കി.

പി.ടി.തോമസിന്റെ ദേഹവിയോഗത്തിലൂടെ ഫൊക്കാനയുടെ ഒരു അടുത്ത സുഹൃത്തിനെയാണ് നഷ്ട്ടമായതെന്ന് ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി പറഞ്ഞു. ഫൊക്കാനയുടെ പല സൂം മീറ്റിംഗുകളിലും സജീവമായി പങ്കെടുത്തിട്ടുള്ള അദ്ദേഹത്തിനു  ദേഹാസ്വാസ്ഥ്യംമൂലം പലപ്പോഴും ചില പരിപാടികൾ ഒഴിവാക്കേണ്ടി വന്നിരുന്നുവെന്നും സജിമോൻ സൂചിപ്പിച്ചു.. ഫൊക്കാനയുടെ നിരവധി അംഗങ്ങളുടെ ജന്മനാട്ടിലെ പ്രതിനിധിയായ പി.ടി. തോമസ് ഫൊക്കാന അംഗങ്ങളുടെയും അമേരിക്കൻ മലയാളികളുടെയും പ്രശ്നങ്ങളിൽ കാര്യമായ ഇടപെടൽ നടത്തിയ ജനപ്രതിനിധിയായിരുന്നുവെന്നും ഫൊക്കാന ട്രഷറർ സണ്ണി മറ്റമന അനുസ്മരിച്ചു.

ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്,  എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, വിമൻസ് ഫോറം പ്രസിഡണ്ട് ഡോ. കല ഷഹി, അസോസിയേറ്റ് സെക്രെട്ടറി ഡോ. മാത്യു വർഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടരക്കര,ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി പോത്തൻ, വൈസ് പ്രസിഡണ്ട് ബെൻ പോൾ, ഫ്ലോറിഡ കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, കൺവെൻഷൻ വൈസ് ചെയർമാൻ സന്തോഷ് എബ്രഹാം, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ പേട്രൺ ഡോ. മാമ്മൻ സി. ജേക്കബ്, നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, കൺവെൻഷൻ കൺവീനർ ജോയി ചാക്കപ്പൻ, കൺവെൻഷൻ ജനറൽ കൺവീനർമാരായ  വിൻസെന്റ് ഇമ്മാനുവൽ, മത്തായി ചാക്കോ,  നാഷണൽ കമ്മിറ്റി അംഗങ്ങൾ,ട്രസ്റ്റി ബോർഡ് അംഗങ്ങൾ, ഫ്ലോറിഡ-കേരള കൺവെൻഷൻ മറ്റു ഭാരവാഹികളും പി.ടി. തോമസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here