(സലിം ആയിഷ : ഫോമാ പി ആർ ഓ )

യുഎഇയിലെ പ്രമുഖ വ്യവസായിയും  വിദ്യാഭ്യാസ  സംരംഭകനുംനിരവധി കാരുണ്യ പദ്ധതികളുടെ അമരക്കാരനുമായ  ശ്രീ  പി എ ഇബ്രാഹിം ഹാജിയുടെ മാരണത്തിൽ ഫോമാ അഗാധമായ ദുഖവുംഅനുശോചനവും രേഖപ്പെടുത്തി.

ഇൻഡസ് വാഹന ഗ്രൂപ്പിന്റെ സ്ഥാപകനും,  മലബാർ ഗോൾഡ് സ്വർണ്ണ വ്യാപാര ശൃംഖലയുടെ സഹാദ്ധ്യക്ഷനുംപേസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനും ആയ ശ്രീ പി.എ ഇബ്രാഹിം ഹാജിക്ക്  ഫോമയുമായും ഫോമയുടെ ബിസിനിസ് ഫോറവുമായും അടുത്ത ബന്ധം ഉണ്ടായിരുന്നു. വിദ്യാഭാസ-വാണിജ്യ രംഗത്ത്  ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ട് വന്ന അദ്ദേഹത്തിന്റെ മരണം വ്യാവസായിക കേരളത്തിനുംപ്രവാസ ലോകത്തിനുംവലിയ നഷ്ടമാണ്.

അദ്ദേഹത്തിന്റെ  മരണമൂലം കുടുംബത്തിനുംകേരളത്തിനും പ്രവാസിമലയാളികൾക്കും ഉണ്ടായ നഷ്ടത്തിലുംസങ്കടത്തിലും ഫോമയും പങ്കു ചേരുന്നവെന്ന്  ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്,ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻട്രഷറർ തോമസ് ടി.ഉമ്മൻവൈസ് പ്രസിഡന്റ് പ്രദീപ് നായർജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here