ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 400ന് അടുത്തെത്തി. രോഗം വ്യാപിച്ചതിന് പിന്നാലെ സംസ്ഥാനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മഹാരാഷ്ട്രയില്‍ മാത്രം ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 100 കടന്നു. സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഇരട്ടിയാകാന്‍ ഒന്നര മുതല്‍ മൂന്ന് ദിവസം മാത്രമാണ് എടുക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം യുപിയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം ഇരുന്നൂറായി ചുരുക്കി. ആഘോഷ് പരിപാടികള്‍ക്ക് ഡല്‍ഹി വിലക്കേര്‍പ്പെടുത്തി. ഇതിനിടെ കൂടുതല്‍ ആളുകളെ പ്രവേസിപ്പിച്ച ഒരു ഹോട്ടല്‍ ദുരന്തനിവാരണ അതോറിറ്റി അടച്ചുപൂട്ടി. കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും പൊതു സ്ഥലങ്ങളിലെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 140 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. രാജസ്ഥാനിലെ ബാര്‍മെറില്‍ വാക്‌സിന്‍ വിതരണത്തിനായി ഒട്ടകപ്പുറത്ത് പോയ ആരോഗ്യ പ്രവര്‍ത്തകയെ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയ അഭിനന്ദിച്ചു. ദൃഢനിശ്ചയവും ആത്മാര്‍ത്ഥതയും സമ്മേളിക്കുന്നു എന്ന തലക്കെട്ടോടെയാണ് മന്ത്രി ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here