ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കൂടുന്ന പശ്ചാത്തലത്തിൽ ആന്റിജൻ പരിശോധന വർധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
ചുമ, തലവേദന, തൊണ്ടവേദന, ശ്വാസതടസം, ശരീരവേദന, രുചിയോ മണമോ നഷ്ടപ്പെടുക, ക്ഷീണം, വയറിളക്കം, പനി എന്നിവ ഉള്ളവർക്ക് മറ്റ് രോഗകാരണം ഇല്ലെങ്കിൽ കോവിഡ് സംശയമുള്ള കേസായി കണക്കാക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
ഇത്തരം ലക്ഷണങ്ങൾ ഉള്ളവരെയെല്ലാം നിർബന്ധമായും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കണം. ആർടിപിസിആർ പരിശോധനയ്ക്ക് ഏകദേശം 5-8 മണിക്കൂർ ആവശ്യമുള്ളതിനാൽ ആന്റിജൻ പരിശോധന നടത്തണം.
രോഗലക്ഷണമുള്ള വൃക്തികൾക്ക് സ്വയം പരിശോധന പ്രോത്സാഹിപ്പിക്കണമെന്നും കേന്ദ്രം അയച്ച കത്തിൽ സൂചിപ്പിക്കുന്നു.

ആന്റിജൻ പരിശോധന വർധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
-
Must Read
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി ഡോ:മോണിക്ക ബെര്‍ട്ടഗ്നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു
പി പി ചെറിയാൻ
വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്നോളിയെ പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്നോളി. എന്‍ഐഎച്ച്...