ചെ​ന്നൈ: കോ​വി​ഡ് വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് ത​മി​ഴ്നാ​ട്. ജ​നു​വ​രി 30 വ​രെ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും നി​ല​വി​ലെ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ജ​നു​വ​രി പ​ത്ത് വ​രെ നീ​ട്ടു​ക​യും ചെ​യ്തു.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും നീ​ട്ടി​യി​ട്ടു​ണ്ട്. ജ​നു​വ​രി 10 വ​രെ ഒ​ന്നു മു​ത​ൽ എ​ട്ടാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രി​ട്ടു​ള്ള ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ല.

അ​തേ​സ​മ​യം ഒ​ന്പ​ത് മു​ത​ൽ 12 വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കോ​ള​ജു​ക​ൾ, ഇ​ൻ​ഡ​സ്ട്രി​യ​ൽ ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ (ഐ​ടി​ഐ​ക​ൾ) എ​ന്നി​വ​യ്ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ക്ലാ​സു​ക​ൾ അ​നു​വ​ദി​ക്കും.

റ​സ്റ്റോ​റ​ന്‍റു​ക​ൾ, തീ​യ​റ്റ​റു​ക​ൾ, അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കു​ക​ൾ എ​ന്നി​വ​യി​ൽ പ​കു​തി​യോ​ളം ആ​ളു​ക​ളെ അ​നു​വ​ദി​ക്കും. ടെ​ക്സ്റ്റൈ​ൽ, ജ്വ​ല്ല​റി, ക്ല​ബു​ക​ൾ, ജി​മ്മു​ക​ൾ, സ​ലൂ​ണു​ക​ൾ, ബ്യൂ​ട്ടി പാ​ർ​ല​റു​ക​ൾ, സ്പോ​ർ​ട്സ്-​യോ​ഗ സെ​ന്‍റ​റു​ക​ൾ എ​ന്നി​വ​യി​ലും പ​കു​തി​യോ​ളം ആ​ളു​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും.

വി​വാ​ഹ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി 100 പേ​ർ​ക്കാ​ണ് അ​നു​മ​തി. ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് 50 പേ​ർ​ക്ക് വ​രെ പ​ങ്കെ​ടു​ക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here