ഫ്രാൻസിസ് തടത്തിൽ 

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022-2024 ഭരണസമിതി തെരെഞ്ഞെടുപ്പിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആയി ന്യൂജേഴ്‌സിയിൽ നിന്ന്  ഷാജി വർഗീസ് മത്സരിക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി ( മഞ്ച് ) സ്ഥാപക നേതാവും പ്രഥമ പ്രസിഡണ്ടും ഇപ്പോൾ ട്രസ്റ്റി ബോർഡ് ചെയമാനുമായ ഷാജി വർഗീസ് മഞ്ചിനെ പ്രതിനിധീകരിച്ചാണ് മത്സര രംഗത്തുള്ളത്. മഞ്ച് എക്സിക്യൂട്ടീവ്  ഷാജിക്ക്  എല്ലാ വിധ പിന്തുണയും നൽകിക്കഴിഞ്ഞു. അടുത്ത മാസം ചേരുന്ന ജനറൽ ബോഡി യോഗത്തിൽ ഷാജിയുടെ സ്ഥാനാർത്ഥിത്വത്തിന് പൂർണ അംഗീകാരം നൽകും.

 ന്യൂജേഴ്‌സിയിലെ പ്രമുഖ സംഘടനാനേതാവും സാമൂഹിക പ്രവർത്തകനുമായ ഷാജി വര്ഗീസിന്റെകൂടി  നേതൃത്വത്തിലാണ് മഞ്ച് എന്ന സംഘടന ന്യൂജേഴ്‌സിയിൽ രൂപീകരിക്കപ്പെടുന്നത്. സംഘടന രൂപീകൃതമായ കാലം മുതൽ ന്യൂജേഴ്സിയിലെ സാമൂഹിക- സാംസ്‌കാരിക- ജീവകാരുണ്യ പ്രവർത്തന കർമ്മ മേഖലയിൽ പകരം വയ്ക്കാനില്ലാത്ത സംഘടനയായി വളർത്തിക്കൊണ്ടു വരുവാൻ ഷാജിയുടെ നേതൃത്വത്തിന് കഴിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് ഫൊക്കാനയുടെ ഗതിവിഗതികൾ നിയയന്ത്രിക്കുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരായ നേതാക്കന്മാരെ സമ്മാനിക്കാനും മഞ്ചിനു കഴിഞ്ഞു.

സംഘടനയുടെ പ്രഥമ പ്രസിഡണ്ട് ആയിരുന്ന  ഷാജി ഫൊക്കാനയുടെ കാനഡ കൺവെൻഷനോടനുബന്ധിച്ചു നടന്ന തെരെഞ്ഞെടുപ്പിൽ ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ടു. തമ്പി ചാക്കോ പ്രസിഡണ്ട് ആയിരുന്ന 2016-2018 കാലയളവിൽ ഫൊക്കാന ട്രഷറർ ആയിരുന്ന ഷാജിയുടെ നേതൃത്വത്തിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഫൊക്കാനയിൽ നടന്നത്.  കേരളത്തിലും അമേരിക്കയിലും ഒട്ടനവധി ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ അക്കാലത്ത് നടപ്പിൽ വരുത്തിന്നതിനു  നേതൃത്വം നൽകാനും ഷാജിക്ക് കഴിഞ്ഞു. ന്യൂജേഴ്‌സിയിലെ നിരവധിയായ കർമ്മമണ്ഡലങ്ങളിൽ അറിയപ്പെടുന്ന വ്യക്തികൂടിയായ ഷാജി പിന്നീട് ഫൊക്കാന നാഷണൽ കമ്മിറ്റി അംഗവുമായി . നിലവിൽ ജോർജി വർഗീസ് ടീമിലെ ന്യൂജേഴ്‌സി റീജിയണൽ വൈസ് പ്രസിഡണ്ട് ആണ് ഷാജി.

മഞ്ചിനെ ന്യൂജേഴ്സിയിലെ ഏറ്റവും മികച്ച സംഘടനകളിലൊന്നാക്കി വളർത്തിക്കൊണ്ടുവരുവാൻ ഷാജിയുടെ നേതൃത്വത്തിന് കഴിഞ്ഞു. ഫൊക്കാനയിലെ ഏറ്റവും സ്വാധീനവും പെരുമയുമുള്ള അംഗസംഘടനയായി മഞ്ചിനെ വളർത്തിക്കൊണ്ടുവരുന്നതിൽ ഷാജിയുടെ പങ്ക് ഏറെ നിസ്തുലമാണെന്ന് മഞ്ച് പ്രസിഡണ്ട് മനോജ് വാട്ടപ്പള്ളിൽ പറഞ്ഞു. ചുറുചുറുക്കുള്ള ചെറുപ്പക്കാരുടെ സാന്നിധ്യമാണ് മഞ്ചിനെ ഫോക്കാനയുടെ അവിഭാജ്യഘടകമാക്കി മാറ്റാൻ കാരണമായത്. അതിനായി ഷാജി വഹിച്ച പങ്കിനുള്ള അംഗീകാരമായിട്ടാണ് അദ്ദേഹത്തെ ഫൊക്കാനയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ പിന്തുണ നൽകുന്നതെന്നും മഞ്ച് എക്സിക്യൂട്ടീവ് ഭാരവാഹികൾ വ്യക്തമാക്കി.

 

 

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് ഭദ്രാസനത്തിൽ കൗൺസിൽ മെമ്പർ ആയി 5 വർഷം  പ്രവർത്തിച്ചിട്ടുള്ള ഷാജി നാട്ടിൽ വച്ച് സഭയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എം.ജി..സി.എസ.എമ്മിന്റെ  സജീവ പ്രവർത്തകനായിരുന്നു. കോട്ടയം ബസേലിയോസ് കോളേജിൽ നിന്നാരംഭിച്ച യൂണിയൻ പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച ഊർജ്ജമാണ് അദ്ദേഹത്തെ ഒരു മികച്ച സംഘടനാ പ്രവർത്തകനാക്കി  മാറ്റിയത്.മെട്രോട്രെസ്‌ ഇൻഫ്രസ് സ്ട്രക്കച്ച്റിന്റെ മാർക്കറ്റിംഗ് മാനേങ്ങർ  ആയിരുന്ന ഷാജി പിന്നീട് അക്കൗണ്ടന്റ് എക്സിക്യൂട്ടീവ് ആയി ഗൾഫിലേക്ക് തന്റെ പ്രവർത്തനമേഖല മാറ്റി. 1992ൽ അമേരിക്കയിൽ എത്തിയ അദ്ദേഹം ഇപ്പോൾ ഒരു ഹെൽത്ത് കെയർ കമ്പനിയിൽ ഐ.ടിമാനേജർ  ആയി പ്രവർത്തിക്കുന്നു.

 

ഭാര്യ :സൂസൻ വർഗീസ് ( ഹെൽത്ത് കെയർ പ്രൊഫഷണൽ, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ന്യൂവാർക്ക്) . മക്കൾ:റ്റിഫണി,ടാനിയ,ടിയ.

LEAVE A REPLY

Please enter your comment!
Please enter your name here