കോല്‍​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ബി​ക്കാ​നീ​ര്‍ – ഗോ​ഹ​ട്ടി എക്സ്പ്രസ് ട്രെ​യി​ൻ പാ​ളം തെ​റ്റി. പ​ന്ത്ര​ണ്ടോ​ളം ബോ​ഗി​ക​ളാ​ണ് പാ​ളം തെ​റ്റി​യ​തെ​ന്ന് പ​റ​യു​ന്നു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 5.15 ന് ​ബം​ഗാ​ളി​ലെ ജ​ൽ​പാ​യ്ഗു​രി ജി​ല്ല​യി​ലെ മൈ​നാ​ഗു​രി​ക്ക് സ​മീ​പ​മാ​ണ് ട്രെ​യി​ൻ പാ​ളം തെ​റ്റി​യ​ത്.

രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നീ​റി​ൽ നി​ന്ന് പാ​റ്റ്ന വ​ഴി അ​സ​മി​ലെ ഗോ​ഹ​ട്ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ട്രെ​യി​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പാ​ളം തെ​റ്റി​യ ബോ​ഗി​ക​ൾ ഒ​ന്നി​നു മു​ക​ളി​ൽ മ​റ്റൊ​ന്നാ​യി കി​ട​ക്കു​ന്ന​ത് അ​വി​ടെ​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

നാ​ട്ടു​കാ​രാ​ണ് ആ​ദ്യം ര​ക്ഷാ​പ്ര​വ​ർ​ത്തി​ന് എ​ത്തി​യ​ത്. റെ​യി​ല്‍​വെ പോ​ലീ​സും ദേ​ശീ​യ ദു​ര​ന്ത​നി​വ​രാ​ണ സേ​ന​യും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here