ന്യൂയോർക്ക്: ഫൊക്കാന സാഹിത്യ അവാർഡ്  ജേതാവും പ്രശസ്ത കവിയുമായ എസ്. രമേശന്റെ നിര്യാണത്തിൽ ഫൊക്കാന നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.  ഫൊക്കാനയുടെ അടുത്ത സുഹൃത്തും 2016 ലെ മികച്ച സാഹിത്യകാരനുള്ള അവാർഡിനും അർഹനായ എസ്. രമേശൻ ഫൊക്കാനയുമായി എന്നും അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്ന ഒരു മികച്ച എഴുത്തുകാരനായിരുന്നുവെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അനുസ്മരിച്ചു. 
 

ഫൊക്കാന  അവാർഡിനു പുറമെ  ചെറുകാട് അവാർഡ്,ശക്തി അവാർഡ്‌,എ പി കളക്കാട്‌ പുരസ്കാരം,മുലൂർ അവാർഡ്‌. ആശാൻ പുരസ്കാരം, കേരള സാഹിത്യ അക്കാദമിയുടെ 2015 ലെ അവാർഡ്, എന്നിവ ലഭിച്ചിട്ടുള്ള രമേശന്റെ നിര്യാണം കേരളത്തിലെ സാഹിത്യ ലോകത്തിനു മാത്രമല്ല അദ്ദേഹത്തിന്റെ കൃതികളെ സ്നേഹിക്കുന്ന ലോകം മുഴുവനുമുള്ള പ്രവാസികളുടെകൂടി നഷ്ട്ടമാണെന്ന് ഫൊക്കാന സെക്രെട്ടറി സജിമോൻ ആന്റണി അനുസ്മരിച്ചു.

മുൻ മന്തി ടി കെ രാമകൃഷ്ണന്റെ സാംസ്കാരിക വകുപ്പിന്റെ ചുമതലയുള്ള അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രമേശൻ  പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻ, പത്രാധിപർ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നുവെന്ന് ഫൊക്കാന ട്രഷറർ സണ്ണി മറ്റമന അനുസ്മരിച്ചു.
 
ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, വിമൻസ് ഫോറം പ്രസിഡണ്ട് ഡോ. കല ഷഹി, അസോസിയേറ്റ് സെക്രെട്ടറി ഡോ. മാത്യു വർഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടരക്കര,ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി പോത്തൻ, വൈസ് പ്രസിഡണ്ട് ബെൻ പോൾ, ഫ്ലോറിഡ കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, കൺവെൻഷൻ വൈസ് ചെയർമാൻ സന്തോഷ് എബ്രഹാം, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ പേട്രൺ ഡോ. മാമ്മൻ സി. ജേക്കബ്, നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, കൺവെൻഷൻ കൺവീനർ ജോയി ചാക്കപ്പൻ, കൺവെൻഷൻ ജനറൽ കൺവീനർമാരായ  വിൻസെന്റ് ഇമ്മാനുവൽ, മത്തായി ചാക്കോ,  നാഷണൽ കമ്മിറ്റി അംഗങ്ങൾ,ട്രസ്റ്റി ബോർഡ് അംഗങ്ങൾ, ഫ്ലോറിഡ-കേരള കൺവെൻഷൻ മറ്റു ഭാരവാഹികളും എസ്. രമേശന്റെ  നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here