ടാമ്പാ / ഫ്ലോറിഡ: അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറി പാർത്തു എങ്കിലും, നമ്മുടെ സംസ്കാരം ഹൃദയത്തോട് ചേർത്തു പിടിക്കുന്നവരാണ് നമ്മൾ മലയാളികൾ. അത് തലമുറകൾക്ക് പകർന്നു നൽകുവാനും നമ്മൾ ശ്രമിക്കാറുണ്ട്. മഹാ ഉപനിഷത്തിലെ പ്രശസ്തമായ “വസുധൈവ കുടുംബകം” – ലോകം ഒരു കുടുംബമാണ് എന്ന സങ്കൽപ്പം ഈ കാലഘട്ടത്തിൽ എത്ര അന്വർഥമാണ്. നോക്കൂ ഇന്ന്, മഹാമാരിയെ നേരിടുമ്പോൾ  ലോകമെമ്പാടുമുള്ള നമ്മൾ ഒരു കുടുംബമാണ്. മഹാമാരിയിലുടെ, വാഹനാപകടങ്ങളിലുടെ,  വെടിവെയ്പ്പിലുടെ, ഹൃദയാഘാതങ്ങളിലൂടെ നമ്മെ വിട്ടു പോയവർ നമ്മുടെ മലയാളി കുടുംബത്തിലെ അംഗങ്ങളാണ്. അവരുടെ അടുത്ത കുടുംബാംഗങ്ങളെ വാക്കുകളിലൂടെയും അല്ലാതെയും സഹായിക്കുക എന്നത് നമ്മുടെ കൂട്ടുത്തരവാദിത്വമാണ്. 
 
ഈ കൂട്ടുത്തരവാദിത്വത്തിന് നോർത്ത് അമേരിക്കൻ മണ്ണിൽ നേതൃത്വം നൽകേണ്ടത് ഫോമായെന്ന നമ്മുടെ സംഘടനയാണ്. ഈ കുടുംബ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു, നാട്ടിലേതിനൊപ്പം അമേരിക്കയിലും കൂടുതൽ പ്രവർത്തനങ്ങൾ ഏകീകരിക്കുവാനുള്ള കർമ്മ പദ്ധതികളുമായാണ്  ഫോമാ 2022-24 കാലഘട്ടത്തിലെ ഭരണസമിതിയിലേക്ക് ജെയിംസ് ഇല്ലിക്കലും ടീമും വരാനാഗ്രഹിക്കുന്നത്. നമ്മളിൽ ഒരാൾക്ക് ഒരാപത്ത് വരുമ്പോൾ, കക്ഷി -വർഗ്ഗ- ലിംഗഭേദമെന്യേ നമുക്ക് ഒരുമിച്ച് അന്യോന്യം കരുതാം സംരക്ഷിക്കാം. 
 
“അതെ ഇത് നമ്മുടെ കുടുംബ കാര്യമാണ്.”
 
 
2006-ൽ ഹ്യൂസ്റ്റണിൽ ആരംഭിച്ച ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ) എന്ന സംഘടന ഇന്ന് ലോക മലയാളികളുടെ ഇടയിൽ പ്രവർത്തന മികവ് കൊണ്ട് പേരും പെരുമയും ആർജിച്ച സംഘടനയായി വളർന്നു കഴിഞ്ഞു. 
 
ഒരോ പുതിയ ഭരണ സമിതി വരുമ്പോഴും, പുത്തൻ ആശയങ്ങളും അഭിപ്രായങ്ങളും സംഘടനയ്ക്കു പുതു ദിശ നൽകാനും, കൂടുതൽ സംഘടനകളെ ആകർഷിക്കാൻ കഴിയുന്നു എന്നുള്ളതാണ്, ഫോമാ എന്ന സംഘടനയുടെ വിജയ രഹസ്യം.
 
ഈ കോവിഡ് കാലഘട്ടത്തിലും, അമേരിക്കയിലും, നാട്ടിലുമായി ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങളും ഫോമയ്ക്കു ചെയ്യുവാനായി എന്നുള്ളതും ചാരിതാർത്ഥ്യം നൽകുന്നതാണ്. ഫോമാ 2022-24 കാലഘട്ടത്തിലേക്കുള്ള ഫോമാ ഫാമിലി ടീമിലെ അംഗങ്ങളെ പരിചയ പെടുത്തുകയാണ് ഇവിടെ. ഒപ്പം ഈ ടീം ജയിച്ചു വന്നാൽ ചെയ്യാൻ ഉദ്ദേശിക്കുന്ന ചില കാര്യങ്ങളും ചുവടെ ചേർക്കുന്നു.
 
 
1) ജെയിംസ് ഇല്ലിക്കൽ (പ്രസിഡൻ്റ് സ്ഥാനാർത്ഥി)
 
 
1984-ൽ അമേരിക്കൻ ഐക്യനാടുകളിലേക്ക്, കുടിയേറിപ്പാർത്ത ജെയിംസ് ഇല്ലിക്കലാണ്, ഫോമാ ഫാമിലി എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് ഉണ്ട് 2022-24 കാലഘട്ടത്തിലേക്കുള്ള ഫോമ ഭരണസമിതിയിലേക്ക് പ്രസിഡൻറ് സ്ഥാനാർത്ഥിയായി മത്സരരംഗത്ത് ഇറങ്ങുന്നത്. 2006 മുതൽ തന്നെ ഫോമാ എന്ന ഈ സംഘടനയോട് ചേർന്നു പ്രവർത്തിച്ച ജെയിംസ് ഇല്ലിക്കൽ, ഏറ്റെടുത്ത കാര്യങ്ങൾ കൃത്യതയോടെ പൂർത്തിയാക്കാൻ സാധിച്ചു എന്ന ട്രാക്ക് റെക്കോർഡോടെയാണ് മത്സരരംഗത്ത് ഇറങ്ങുന്നത്. 2009 -ൽ ജോൺ ടൈറ്റസ് പ്രസിഡണ്ടായിരുന്നു സമയത്ത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ നാഷണൽ യൂത്ത് ഫെസ്റ്റിവൽ ചെയർമാനായി കഴിവ് തെളിയിച്ചു കൊണ്ട് പ്രവർത്തന മികവുകാട്ടിയ ജെയിംസ് ഇല്ലിക്കൽ, 2010-ൽ ബേബി ഊരാളിൽ പ്രസിഡണ്ട് ആയിരിക്കെ, ഫോമായുടെ  റീജണൽ വൈസ് പ്രസിഡണ്ടായി.
 
ജിമ്മി ജോർജ് ജോർജ് വോളിബോൾ ടൂർണമെൻറ് ,  ലുക്കാച്ഛൻ മെമ്മോറിയൽ വോളിബോൾ ടൂർണമെൻറ്, വടംവലി മത്സരം, ബോട്ട് റെയ്സ് എന്നീ കായിക പരിപാടികൾ നടത്തി തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തിന് ഉടമയാണ് ജെയിംസ് ഇല്ലിക്കൽ. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഉള്ള ഉള്ള ഒരു ശക്തമായ ടീമിനെയാണ് ആണ് 2022 24 നാല് കാലഘട്ടത്തിലേക്ക് അ അദ്ദേഹം നോർത്ത് അമേരിക്കൻ മലയാളികളുടെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.
 
സംഘടനാ പ്രവർത്തനത്തിലെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചു മുൻപരിചയമുള്ള ഉള്ള ഒരു ടീമിനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഫ്ലോറിഡയിലെ പ്രശസ്തമായ ഡിസ്നി  വേൾഡിൽ, അമേരിക്കൻ മലയാളി സമൂഹത്തിൽ പലയിടത്തായി ചിതറിപ്പാർക്കുന്നവരെ ഉൾപ്പെടുത്തിക്കൊണ്ട്, ഒരു മെഗാ ലാൻഡ് കൺവെൻഷൻ നടത്താനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. നാട്ടിലേതു പോലെ തന്നെ അമേരിക്കയിലുമുള്ള, മലയാളി സമൂഹത്തിൽ  ദുരിതമനുഭവിക്കുന്ന മലയാളികൾക്കും കൂടി കൈത്താങ്ങ് ആകുക എന്നതാണ് ജെയിംസ് ഇല്ലിക്കലിൻ്റെ ഉദ്ദേശം.
 
അറ്റോണിയായ തൻ്റെ മകനുൾപ്പെടെയുള്ള അമേരിക്കൻ മലയാളി യുവതലമുറയെ, അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക്  ഉയർത്തിക്കൊണ്ട്, മലയാളി പ്രാതിനിധ്യം ആദ്യം അവിടെയും ഉണ്ടാക്കി എടുക്കേണ്ടതിൻ്റെ ആവശ്യകതയ്ക്ക്  ഊന്നൽ നൽകും.
 
ജോലിയിൽ നിന്നും, ബിസിനസ്സിൽ നിന്നും വിരമിച്ച അദ്ദേഹം, പൂർണ സമയം ഫോമാ എന്ന സംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ച്, സംഘടനയ്ക്ക് പുതുമുഖം നൽകാനാണ് അദ്ദേഹം ലക്ഷ്യം വെയ്ക്കുന്നത്.
 
2022-ൽ ഫോമാ കൺവെൻഷനിൽ വച്ച് നടത്തപ്പെടുന്ന ഇലക്ഷനിൽ, ഒത്തൊരുമയുടെയും കുടുംബബന്ധങ്ങളുടെയും ഒരു പ്രതിനിധിയായി മത്സര രംഗത്തേക്ക് വരിക എന്നുള്ളതാണ്, അദ്ദേഹത്തിൻറെ താല്പര്യം.
 
 
2) സിജിൽ പാലയ്ക്കലോടി (വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി)
 
 
വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി നോർത്ത് അമേരിക്കൻ മലയാളികൾക്ക്  സുപരിചിതനായ, ഫോമായോടൊപ്പം തുടക്കം മുതൽ തന്നെ പ്രവർത്തിച്ച്, സാക്രമെൻ്റോ റീജിയണൽ അസ്സോസിയേഷൻ ഓഫ് മലയാളീസിൻ്റെ (സർഗം) സെക്രട്ടറി, പ്രസിഡൻറ്, ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച് തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച സിജിൽ പാലയ്ക്കലോടിയാണ്. ഫോമാ 2018-20 കാലഘട്ടത്തിൽ നാഷണൽ കമ്മറ്റി അംഗം, സീറോ മലബാർ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം നല്ല ഒരു വാഗ്മി കൂടെയാണ്. കാലിഫോർണിയ സ്റ്റേറ്റ് ഡിപാർട്ട്മെൻ്റിൽ ഓഫിസറായ, കാലിഫോർണിയയിലെ ഇന്ത്യൻ അസ്സോസിയേഷൻ ട്രഷറർ കൂടിയാണ്. സംഘടനാ പ്രവർത്തനത്തിൽ മൂന്നു വ്യാഴവട്ടത്തിൻ്റെ അനുഭവജ്ഞാനമുള്ള അദ്ദേഹം, നോർത്ത് അമേരിക്കൻ മലയാളി കൂട്ടായ്മയായ ഫോമായെ ജെയിംസ് ഇല്ലിക്കലിനോട് ചേർന്ന് നയിക്കാൻ അറിവും പ്രാപ്തിയും ഉള്ള വ്യക്തിയാണ്.
 
 
3) വിനോദ് കൊണ്ടൂർ (ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി)
 
 
കേരളത്തിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ പ്രവർത്തനത്തിൽ എത്തിയ വിനോദ് കൊണ്ടൂർ ഡേവിഡ്, 2008-ലാണ് അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിയത്. 2009 മുതൽ ഫിസിക്കൽ തെറാപ്പിസ്റ്റായി പ്രാക്ടീസ് ചെയ്യുന്ന വിനോദ് കൊണ്ടൂർ, അതിൽ തന്നെ ബിരുദാനന്തര ബിരുദവും, ഡോക്ട്രേറ്റും എടുത്തിട്ടുണ്ട്. 2010-ൽ ഫോമായിലെത്തിയത് മുതൽ സംഘടനയോട് പറ്റിചേർന്ന് പ്രവർത്തിച്ച യുവ പ്രതിനിധിയാണ് വിനോദ് കൊണ്ടൂർ. 
 
2013 ഫോമാ യങ്ങ് പ്രഫഷണൽ സമ്മിറ്റ് ന്യൂജേഴ്സി കോ ഓർഡിനേറ്റർ, 2014-16 കാലഘട്ടത്തിൽ ഫോമാ ദേശീയ സമിതി അംഗം, ഫോമാ ന്യൂസ് ടീം ചെയർമാൻ, യങ്ങ് പ്രഫഷണൽ സമ്മിറ്റ് ഡിട്രോയിറ്റ് ചെയർമാൻ, 2016-18 കാലഘട്ടത്തിൽ ഫോമായുടെ നാഷണൽ ജോയിൻ്റ് സെക്രട്ടറി, ഫോമാ ന്യൂസ് ടീം ചെയർമാൻ എന്നീ നിലകളിൽ പ്രവർത്ത മികവ് കാട്ടിയതിന് ശേഷം, 2018-20-ൽ ഫോമാ ചാരിറ്റി കമ്മറ്റിയിലും, ശേഷം 2020-22-ൽ ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജണൽ കമ്മറ്റിയിലും പ്രവർത്തിച്ചു വരുന്നു. 
 
ഇങ്ങനെ ഫോമാ കുടുംബത്തിലെ, കുഞ്ഞനുജനായി പടി പടിയായി പ്രവർത്തിച്ചു വന്ന വിനോദ് കൊണ്ടൂർ, 2022-24 കാലഘട്ടത്തിലേക്ക് ഫോമാ കുടുംബത്തിലെ ജനറൽ സെക്രട്ടറിയായി മത്സരിക്കുകയാണ്. 
 
ഫോമാ ന്യൂസ് ടീമിലൂടെ വിനോദ് കൊണ്ടൂരിന്, ഫോമായുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഓൺലൈൻ, പ്രിൻ്റഡ്, സമൂഹ മാധ്യമങ്ങളിൽ എഴുതി, ലോക മലയാളികളിലേക്ക് എത്തിക്കുവാൻ അവസരം ലഭിച്ചു. 
 
2006-ൽ ഫോമാ എന്ന സംഘടന രൂപപ്പെട്ടതു മുതൽ ഈ സംഘടനയ്ക്ക് വേണ്ടി ഒട്ടനവധി ത്യാഗങ്ങൾ സഹിച്ച പലരും ഇന്ന് പാർശ്വവൽക്കരിക്കപ്പെട്ടിട്ടുണ്ട്. ഇവരെയെല്ലാം ചേർത്തു പിടിച്ചു കൊണ്ടുള്ള ഒരു കുടുംബ സംഗമമായി ഫോമാ മാറണം എന്നാണ് വിനോദ് കൊണ്ടൂരിൻ്റെ ആഗ്രഹം. ഈ കാഴ്ച്ചപ്പാടാണ് നാളത്തെ ഫോമായെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നത്.
 
 
4) ജോഫ്രിൻ ജോസ് (ട്രഷറാർ സ്ഥാനാർത്ഥി)
 
 
2002 മുതൽ ന്യൂയോർക്കിൽ ബിസിനസ്സ്  നടത്തി, ധനകാര്യത്തിൽ ദീർഘ വർഷത്തെ പ്രവർത്തി പരിചയം ഉള്ള ജോഫ്രിൻ ജോസാണ് ഫോമാ ഫാമിലി ടീമിൽ ട്രഷററായി  മത്സരിക്കുന്നത്. 2014-16 കാലഘട്ടത്തിൽ, ഫോമായുടെ ജോയിൻ്റ് ട്രഷററായി, ഒപ്പം മാതൃ സംഘടനയായ യോങ്കേഴ്സ് മലയാളി അസ്സോസിയേഷൻ്റെ സെക്രട്ടറി, പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ജോഫ്രിൻ, ഇൻഡോ അമേരിക്കൻ റിപ്പബ്ലിക്കൻ കമ്മറ്റി – റോക്ക്ലാണ്ട് പ്രസിഡൻ്റ്, ഇന്ത്യൻ അമേരിക്കൻ ട്രൈസ്‌റ്റേറ്റ് ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി, ഇന്ത്യാ കാത്തലിക് അസ്സോസിയേഷൻ സെക്രട്ടറി, വൈസ് പ്രസിഡൻ്റ്, പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് തൻ്റെ സംഘടനാ പാടവം തെളിയിച്ചിട്ടുണ്ട്. മാത്തമാറ്റിക്സിൽ ബിരുദവും, കംപ്യൂട്ടർ സയൻസിൽ ബിരുദാനന്ദര ബിരുദവും ജോഫ്രിൻ നേടിയിട്ടുണ്ട്. ഫോമായ്ക്ക് ജോഫ്രിൻ എന്നും മുതൽ കൂട്ടായിരിക്കും.
 
 
5) ബിജു ചാക്കോ (ജോയിൻ്റ് സെക്രട്ടറി സ്ഥാനാർത്ഥി)
 
 
കഴിഞ്ഞ 35 വർഷമായി ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോങ്ങ് ഐലൻഡിനെ പ്രതിനിധാനം ചെയ്തു കൊണ്ടാണ് ബിജു ചാക്കോ, ജോയിൻറ് സെക്രട്ടറി ആയിട്ട് മത്സരിക്കുന്നത്. എന്നും ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന അദ്ദേഹം, നിലവിൽ ഫോമാ മെട്രോ റീജിയൻ സെക്രട്ടറിയും, ഫോമാ ഹെൽപിംഗ് ഹാൻഡ് പദ്ധതിയുടെ രൂപ കർത്താവും അമരക്കാരനായ പ്രവർത്തിക്കുന്ന ബിജു ചാക്കോ, സാമൂഹിക സാംസ്കാരിക ആത്മീയ മേഖലകളിൽ തനതായ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ്. 
 
ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോങ്ങ് ഐലൻഡിൻ്റെ കമ്മിറ്റി അംഗം, ജോയിൻ സെക്രട്ടറി, മാർത്തോമാ സഭാ പ്രതിനിധി മണ്ഡലം മെമ്പർ, നോർത്ത് അമേരിക്കൻ ഭദ്രാസന അസംബ്ലി മെമ്പർ, ഇടവക സെക്രട്ടറി, ട്രസ്റ്റി, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് സെക്രട്ടറി, ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന എക്കോ എന്ന സംഘടനയിലൂടെ കോട്ടയം ജില്ലയിൽ 32 കുടുംബങ്ങൾക്ക് വീട് വെച്ചു നൽകുവാനും, നേപ്പാളിൽ ഉണ്ടായ ഭൂമികുലുക്കത്തിൽ ആ ഗ്രാമത്തിൽ ഒരു പ്രൈമറി ഹെൽത്ത് സെൻറർ സ്ഥാപിക്കുന്നതിനും ബിജുവിനെ നേതൃത്വത്തിൽ സാധിച്ചു. ഫോമാ ഹെൽപ്പിംഗ് ഹാൻഡ് പദ്ധതിയിലൂടെ ഈ കുറഞ്ഞ സമയത്തിനുള്ളിൽ ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചു. ജോയിൻ സെക്രട്ടറിയായി അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ ഫോമയ്ക്ക് എന്നും ഒരു മുതൽക്കൂട്ടായിരിക്കും.
 
 
6) ബബ്ലൂ ചാക്കോ (ജോയിൻ്റ് ട്രഷറാർ സ്ഥാനാർത്ഥി)
 
 
1995-ൽ ഫിസിക്കൽ തെറാപ്പിസ്റ്റായി അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിപ്പാർത്ത ബബ്ലു ചാക്കോ, പിന്നീട് ഹെൽത്ത് കെയർ ബിസിനസ്സുമായി നാഷ്വില്ല്, ടെന്നസിയിലേക്ക് കുടിയേറി, പിന്നീട് റിയൽ എസ്റ്റേറ്റ് ബിസിനസ്സ് മേഖലയിലേക്ക് ചേക്കേറി. ബിസിനസ്സിൽ ദീർഘ വർഷത്തെ അദ്ദേഹത്തിൻ്റെ പരിചയം, ഫോമായുടെ ജോയിൻ്റ് ട്രഷറാർക്ക് അനുയോജ്യനായ സ്ഥാനാർത്ഥിയായി അദ്ദേഹത്തെ മാറ്റുന്നു.
 
2016-18 കാലഘട്ടത്തിൽ ഫോമാ അഡ്വൈസറി കമ്മറ്റി ജോയിൻ്റ് സെക്രട്ടറിയായും, 2020-22-ൽ അഡ്വൈസറി കമ്മറ്റി സെക്രട്ടറിയായും ബബ്ലു സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹൈ സ്കിൽഡ് ഇമിഗ്രേഷൻ വഴി അമേരിക്കയിൽ ജോലി ചെയ്യുന്നവർക്കിടയിൽ പ്രവർത്തിക്കുന്ന, ഫോമാ ലൈഫ് പദ്ധതിയിലും അദ്ദേഹം ഭാഗവാക്കായിരുന്നു. 
 
ഫോമാ റീജണൽ കാൻസർ സെൻ്ററിലേക്കും, കേരളാ പ്രളയകാലും, മഹാമാരിക്കാലത്ത് ഓക്സിജൻ കോൺസട്രേറ്ററുകളും, പൾസ് ഓക്സിമീറ്ററുകളും വാങ്ങി നൽകുന്നതിനേക്കായി ധനസമാഹരണത്തിലും അദ്ദേഹം മുൻ പന്തിയിലുണ്ടായിരുന്നു.
 
ഫോമാ കുടുംബസംഗമം പ്രകടന പത്രിക
 
ചെയ്യാവുന്നതേ പറയു, പറയുന്നതു ചെയ്യും
 
1) കേരളാ ഗവൺമെൻ്റും അമേരിക്കയിലെ മലയാളി ഭാഷാ പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റികളുമായി ചേർന്ന് മലയാളി കൾച്ചറൽ ഹെറിറ്റേജ് പ്രോജക്റ്റ്
 
2) നാഷണൽ യൂത്ത് ഫെസ്റ്റിവൽ 
 
3) സ്ത്രീകൾക്കും – കുട്ടികൾക്കും യുവജനങ്ങൾക്കുമായി ഏക ദിന കൺവഷൻ ഒപ്പം കായിക മത്സരങ്ങൾ
 
4) ഫോമായുടെ ജനപങ്കാളിത്ത പരിപാടിയായ ഹെൽപ്പിംഗ് ഹാൻ്റ്സ് കൂടുതൽ പേരിൽ എത്തിക്കുക 
 
5) ഗ്രാൻഡ് കാനിയൻ യുണിവേഴ്സിറ്റിയും അതു പോലുള്ള മറ്റു യൂണിവേഴ്സിറ്റികളുമായി ചേർന്ന് അംഗ സംഘടനകളിലെ അംഗങ്ങൾക്ക് ഫീസിളവുകൾ നൽകുവാൻ അവസരങ്ങൾ ഉണ്ടാക്കുക
 
6) കുടുംബ ബന്ധങ്ങൾളുടെ ദൃഢതയുള്ളതാക്കുന്നതിനും, മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനുമായി പ്രൊഫഷണലുകളെ ഉൾപ്പെടുത്തി പഠന ശിബിരങ്ങൾ സംഘടിപ്പിക്കുക 
 
7) അമേരിക്കയിലെ യുവ ഉദ്യോഗാർത്ഥികർക്കായി ഫോമാ ആരംഭിച്ച യങ്ങ് പ്രൊഫഷണൽ സമ്മിറ്റ് പുനരാരംഭിക്കുക
 
8) പ്രവാസികളുടെ നാട്ടിലെ സ്വത്ത് സംരക്ഷണത്തിനായി ഫോമാ ആരംഭിച്ച പ്രവാസി പ്രോപ്പർട്ടി പ്രൊട്ടക്ഷൻ പുനരാരംഭിക്കുക 
 
9) റീജണൽ തലത്തിൽ ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിച്ച് ഫോമായുടെ പ്രവർത്തനങ്ങൾ അംഗ സംഘടനകളിലൂടെ പൊതു ജനങ്ങളെ അറിയിക്കുക
 
10) ആഴ്ച്ചയിൽ ഒരു അംഗ സംഘടനയുമായി സംവദിക്കുക – ആശയങ്ങൾ കൈമാറുക, അംഗ സംഘടനകളുടെ പ്രവർത്തനങ്ങൾ അറിയുക 
 
തുടങ്ങി നിരവധി കർമ്മപദ്ധതികളാണ് ഫോമാ ഫാമിലി ടീം നോർത്ത് അമേരിക്കൻ മലയാളി കുടുംബങ്ങളുടെ മുന്നിലേക്ക് വയ്ക്കുന്നത്.
 
 

LEAVE A REPLY

Please enter your comment!
Please enter your name here