ന്യുഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. 3,17,532 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 491 പേര്‍ മരണമടഞ്ഞു. ഇന്നലെ 2,23,990 പേര്‍ രോഗമുക്തരായി.

സജീവ രോഗികളുടെ എണ്ണം 19,24,051 ആയി ഉയര്‍ന്നു. 16.41% ആണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഒമിക്രോണ്‍ കേസുകള്‍ 9,287 ആയി. ഇന്നലെ രോഗികളുടെ എണ്ണത്തില്‍ 3.63% വര്‍ധനവുണ്ടായി.

പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്നലെ 12% വര്‍ധനവുണ്ടായി. രോഗമുക്തി നിരക്ക് 93.69% ആയി. ആകെ 70,93,56,830 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 19,35,180 ടെസ്റ്റുകള്‍ നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു.

അതേസമയം, ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ 33.71 കോടിയായി. 55.63 ലക്ഷം പേര്‍ മരണമടഞ്ഞു. 971 കോടി ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here