കൊച്ചി: സുഗന്ധവ്യഞ്ജന കയറ്റുമതിക്കായി സ്‌പൈസസ് ബോര്‍ഡ് ആരംഭിച്ച രാജ്യത്തെ ആദ്യത്തെ ഓണ്‍ലൈന്‍ സ്‌പൈസ് പോര്‍ടല്‍ – spicexchangeindia.com – കേന്ദ്ര വാണിജ്യ, വ്യവസായ സഹമന്ത്രി സോം പര്‍കാശ് ഉദ്ഘാടനം ചെയ്തു. കോവിഡ് ഭീഷണനി നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ കയറ്റുമതിയില്‍ സഗുന്ധവ്യഞ്ജനങ്ങളുടെ പങ്ക് വര്‍ധിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. 225-ലേറെ വരുന്ന സുഗന്ധവ്യഞ്ജനങ്ങളും ഉല്‍പ്പന്നങ്ങളുമാണ് 180-ലേറെ രാജ്യങ്ങളിലേയ്ക്ക് നമ്മള്‍ കയറ്റുമതി ചെയ്യുന്നത്. കയറ്റുമതി വര്‍ധന, മൂല്യവര്‍ധന, ഗുണനിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയിലാണ് ഇന്ത്യ ഊന്നുന്നത്. ഇതിനായുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്നതാണ് സ്‌പൈസസ് ബോര്‍ഡ് അവതരിപ്പിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിലെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ സ്‌പൈസസ് ബോര്‍ഡ് സംഘടിപ്പിച്ച ചടങ്ങില്‍ ഓണ്‍ലൈനായാണ് കേന്ദ്രമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

സ്‌പൈസ്എക്‌സ്‌ചേഞ്ച്.കോം എന്ന പോര്‍ട്ടലിന്റെ വിശദവിവരങ്ങള്‍ സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി സ്ത്യന്‍ ഐഎഫ്എസ് വിശദീകരിച്ചു. കോവിഡ് ഭീഷണിയെത്തുടര്‍ന്നാണ് ബോര്‍ഡ് ഇത്തരമൊരു പോര്‍ടലിനെപ്പറ്റി ആലോചിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമയം, സ്ഥലം, ഭാഷ തുടങ്ങിയവയുടെ പരിമിതകളില്ലാതെ ഇന്ത്യയില്‍ നിന്നുള്ള സ്‌പൈസ് കയറ്റുമതി സ്ഥാപനങ്ങളേയും ആഗോള ഇറക്കുമതി സ്ഥാപനങ്ങളേയും കൂട്ടിയിണക്കുന്ന 3ഡി വിര്‍ച്വല്‍ സേവനം നല്‍കുന്നതിലൂടെ കോവിഡ്ഭീഷണി ഒഴിഞ്ഞാലും പോര്‍ടല്‍ ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.. ഇതിനായി എഐ അധിഷ്ഠിത നൂതന സാങ്കേതികവിദ്യയാണ് പോര്‍ടല്‍ ഉപയോഗപ്പെടുത്തുന്നത്. കയറ്റുമതി, ഇറക്കുമതി സ്ഥാപനങ്ങളുടെ ഡേറ്റാബേസും ഇതിലൂടെ ലഭ്യമാകും. ഇടപാടുകാരുമായി വിര്‍ച്വല്‍ മീറ്റിംഗുകള്‍ നടത്താനും സൗകര്യമുണ്ടാകും. ഇതിലൂടെ ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് കൂടുതല്‍ വാണിജ്യ അവസരങ്ങള്‍ തുറന്നു കിട്ടും.

സുഗന്ധവ്യഞ്ജന കയറ്റുമതി രംഗത്തെ ഇടപാടുകള്‍ എളുപ്പമാക്കുന്നതിലൂടെ ഈ മേഖലയിലെ വലിയൊരു കുതിപ്പാണ് ഈ പോര്‍ടല്‍ സാധ്യമാക്കിയിരിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി ദിവാകര്‍ നാഥ് മിശ്ര ഐഎഎസ് പറഞ്ഞു.

യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗായ്ത്രി ഇസ്സാര്‍ കമാര്‍ ഐഎഫ്എസ്, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ഐഎഫ്എസ്, ധാക്കയിലെ ഹൈക്കമ്മീഷണര്‍ കെ ദൊരൈസ്വാമി ഐഎഫ്എസ്, ബീജിംഗിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അക്വിനോ വിമല്‍ ഐഎഫ്എസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

സ്‌പൈസ്എക്‌സ്‌ചേഞ്ചിന് സാങ്കേതികസഹായം നല്‍കുന്ന ട്രൈഡെന്റ് എക്‌സിബിറ്റേഴ്‌സ് എംഡി സുജിത് ഗോപാല്‍, സ്‌പൈസസ് ബോര്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ടി പി പ്രത്യുഷ് എന്നിവര്‍ പോര്‍ടലിന്റെ സാങ്കേിതകമേന്മകള്‍ വിശദീകരിച്ചു.

സ്‌പൈസസ് ബോര്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ബി എന്‍ ഝാ സ്വാഗതമാശംസിച്ച ചടങ്ങില്‍ റിസര്‍ച്ച് ആന്‍ഡ് ഫിനാന്‍സ് വിഭാഗം ഡയറക്ടര്‍ ഡോ എ ബി രമാ ശ്രീ കൃതജ്ഞത രേഖപ്പെടുത്തി.
 


ഫോട്ടോ ക്യാപ്ഷന്‍: കയറ്റുമതി വികസനം ലക്ഷ്യമിട്ട് സ്‌പൈസസ് ബോര്‍ഡ് ആരംഭിച്ച സ്‌പൈസ്എക്‌സ്‌ചേഞ്ച്ഇന്ത്യ.കോം കേന്ദ്ര വാണിജ്യ, വ്യവസായ സഹമന്ത്രി സോം പര്‍കാശ് ഉദ്ഘാടനം ചെയ്യുന്നു. ചെറിയാന്‍ സേവ്യര്‍, പ്രസിഡന്റ്, ഓള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ടേഴ്‌സ് ഫോറം, സ്‌പൈസസ് ബോര്‍ഡ് ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് ബി എന്‍ ഝാ, സെക്രട്ടറി ഡി സത്യന്‍ ഐഎഫ്എസ്, ഡയറക്ടര്‍ റിസര്‍ച്ച് ആന്‍ഡ് ഫിനാന്‍സ് ഡോ. എ ബി രമാ ശ്രീ എന്നിവര്‍ സമീപം.74300

 

 

LEAVE A REPLY

Please enter your comment!
Please enter your name here