സലിം അയിഷ (ഫോമാ പി.ആർ.ഓ )

ഫോമാ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സഞ്ജയനിക്കാവശ്യമായ ധനസമാഹരണത്തിനായി ഫ്ളവർസ് ടി.വി. യു.എസ് .ഏ യുമായി കൈകോർത്ത് നടത്തുന്ന  മയൂഖം വേഷ വിധാന മത്സരത്തിന്റെ  അവസാന വട്ട മത്സരങ്ങൾ ജനുവരി 22  നു വൈകിട്ട് ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം 8 മണിക്ക് നടക്കും. .മത്സരങ്ങൾ ഫ്‌ളവേഴ്സ് ടീവിയിൽ തത്സമയം പ്രക്ഷേപണം ചെയ്യും.

പരിപാടിയിൽ പ്രശസ്ത ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻഗായികയും നടിയുമായ രഞ്ജിനി ജോസ്നടിയും ആങ്കറുമായ രഞ്ജിനി ഹരിദാസ്പ്രമുഖ ഫാഷൻ ഡിസൈനറുംഫാഷൻ റൺവേ ഇന്റർനാഷണൽ സി.ഇ.ഒയുമായ അരുൺ രത്നമുൻ മിസ് കേരള ലക്ഷ്മി സുജാത എന്നിവർ അതിഥികളായെത്തും.

പ്രാരംഭ മേഖല മത്സരങ്ങളിലൂടെ വിവിധ മേഖലകളിൽ വിജയികളായ അനുപമ ജോസ് – ഫ്ലോറിഡലളിത രാമമൂർത്തി- മിഷിഗൺമാലിനി നായർ- ന്യൂജേഴ്‌സിസ്വീറ്റ് മാത്യു- കാലിഫോർണിയആര്യാ ദേവി വസന്തൻ -ഇന്ത്യാനഅഖിലാ  സാജൻ- ടെക്സാസ്മധുരിമ  തയ്യിൽ- കാലിഫോർണിയപ്രിയങ്ക തോമസ് -ന്യൂയോർക്ക്അലീഷ്യ നായർ -കാനഡടിഫ്നി സാൽബി- ന്യൂയോർക്ക്ഹന്ന അരീച്ചിറ- ന്യൂയോർക്ക്ധന്യ കൃഷ്ണകുമാർ -വിർജീനിയനസ്മി ഹാഷിം-  കാനഡ,  ഐശ്വര്യ പ്രശാന്ത്- മസാച്ചുസെറ്റ്സ്അമാൻഡ എബ്രഹാം- മേരിലാൻഡ് എന്നിവർ അവസാന മത്സരത്തിൽ പങ്കെടുക്കും. വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചിട്ടുള്ളവരാണ്  മത്സരാർത്ഥികൾ. 

നിർദ്ധനരും സമർത്ഥരുമായ വിദ്യാർത്ഥിനികൾക്കായുള്ള ഫോമാ വനിതാ വേദിയുടെ സാമ്പത്തിക സഹായ പദ്ധതിയായ സഞ്ചിയിനിയുടെ ധനശേഖരണാർത്ഥം  ആണ് മയൂഖം സംഘടിപ്പിച്ചിട്ടുള്ളത്.

അവസാന വട്ട മത്സരങ്ങൽ വീക്ഷിക്കുവാൻ എല്ലാവരെയും   ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ്ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻട്രഷറർ തോമസ് ടി ഉമ്മൻവൈസ് പ്രസിഡന്റ് പ്രദീപ് നായർജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ   പ്രോഗ്രാം ഡയറക്ടർ  ബിജു സക്കറിയഫോമാ വനിതാ ദേശീയ  സമിതി   ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽവൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളംസെക്രട്ടറി ഷൈനി അബൂബക്കർട്രഷറർ ജാസ്മിൻ പരോൾഎന്നിവർ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here