Friday, June 2, 2023
spot_img
Homeന്യൂസ്‌അമേരിക്കമജു വർഗീസ് വൈറ്റ് ഹൗസ് മിലിട്ടറി ഓഫീസ് ഡയറക്ടർ സ്ഥാനം ഒഴിയുന്നു

മജു വർഗീസ് വൈറ്റ് ഹൗസ് മിലിട്ടറി ഓഫീസ് ഡയറക്ടർ സ്ഥാനം ഒഴിയുന്നു

-

ന്യൂയോർക്ക്: വൈറ്റ് ഹസ്സിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള മലയാളിയായ  മജു വർഗീസ് വൈറ്റ് ഹൗസ് മിലിട്ടറി ഓഫീസ് ഡയറക്ടർ സ്ഥാനം ഒഴിയുന്നതായി അദ്ദേഹത്തെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു. ഇപ്പോൾ, എനിക്കും എന്റെ കുടുംബത്തിനും നല്ലത്, കുറച്ചു കൂടി കാര്യങ്ങളിൽ സമനില പാലിക്കാൻ   ശ്രമിക്കുന്നതാണ്, വൈറ്റ് ഹൗസ് വിടാനുള്ള തന്റെ തീരുമാനം വിശദീകരിച്ചുകൊണ്ട് സിഎൻഎന്നിനോട്  വർഗീസ് പറഞ്ഞു.

വൈഡ് ഹസ്സിൽ  രണ്ട് തവണ ജോലിക്കിടയിൽ ഞാൻ മനസ്സിലാക്കിയ ഒരു കാര്യം, ഇത് കടുത്ത അർപ്പണബോധം  ആവശ്യപ്പെടുന്ന സ്ഥലമാണ്. കാരണം ഈ ജോലി  വളരെ പ്രധാനപ്പെട്ടതാണ്.  അപ്പോൾ ജോലിയിലേക്ക് ഞങ്ങൾ  മുഴുകുന്നു,  ഒരു വർഷത്തെ കടുത്ത ജോലിക്കു ശേഷം അദ്ദേഹം  ചൂണ്ടിക്കാട്ടി. വൈറ്റ് ഹൗസിൽ, വൈദ്യസഹായം, അടിയന്തര മെഡിക്കൽ സേവനങ്ങൾ, പ്രസിഡൻഷ്യൽ ഗതാഗതം, ആശയവിനിമയം, ഔദ്യോഗിക ചടങ്ങുകളും പ്രവർത്തനങ്ങളും സംഘടിപ്പിക്കൽ എന്നിവയ്ക്കായി സൈന്യവുമായി ചേർന്ന് പ്രവർത്തിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഉത്തരവാദിത്വം..

ഇവയെല്ലാം സങ്കീർണ്ണമാണ് . ഹെലികോപ്റ്ററുകൾ, വിമാനങ്ങൾ, ഭൂഗർഭ ഗതാഗതം, ആശയവിനിമയങ്ങൾ, വലിയ പരിപാടികളും  ആഗോള യാത്രയെയും  നിയന്ത്രിക്കുന്നത് എളുപ്പമല്ല.    ഇപ്പോൾ  കൊവിഡ് വന്നു.  ആരോഗ്യവും സുരക്ഷയും നൽകുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും നിങ്ങൾ ചിന്തിക്കണം-വർഗീസ് പറഞ്ഞു. ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്നപ്പോഴും പിന്നീട്  സർജൻ ജനറൽ വിവേക് ​​മൂർത്തിയുമായി ഒന്നിച്ചും കോവിഡിനെതിരെ  അദ്ദേഹം അടുത്ത് പ്രവർത്തിച്ചു.

മൂർത്തി CNN-നോട് പറഞ്ഞു: അദ്ദേഹം മീറ്റിംഗുകൾ നടത്തുന്ന രീതിയും മുന്നോട്ടുള്ള പാത ചാർട്ട് ചെയ്യുന്നതും അതിശയിപ്പിക്കുന്നതാണ്.  ഗുരുതരമായ പ്രതികൂല സാഹചര്യങ്ങളിലും അനിശ്ചിതത്വത്തിലും ഉള്ള അദ്ദേഹത്തിന്റെ ശാന്തതയും അമ്പരപ്പിക്കും. ഇവയൊക്കെയാണ് അദ്ദേഹം ഓപ്പറേഷനിൽ കൊണ്ടുവന്ന വിലമതിക്കാനാവാത്ത ഗുണങ്ങൾ. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ   പ്രത്യേക സഹായിയായും യുഎസിലും വിദേശത്തും തന്റെ യാത്ര സംഘടിപ്പിക്കുന്നതിനുള്ള അഡ്വാൻസ് ഡെപ്യൂട്ടി ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ബൈഡന്റെയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെയും സത്യപ്രതിജ്ഞാ ചടങ്ങുകളുടെയും അതിനെ ചുറ്റിപ്പറ്റിയുള്ള ആഘോഷങ്ങളുടെയും ഉദ്ഘാടനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയായിരുന്നു അദ്ദേഹം.   അഭിഭാഷകനാണ്. പ്രശസ്ത എഴുത്തുകാരി സരോജ വർഗീസിന്റെ പുത്രനാണ്. ഭാവി പരിപാടികൾ അദ്ദേഹം  വെളിപ്പെടുത്തിയിട്ടില്ലെന്ന് സിഎൻഎൻ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: