(പി ഡി ജോർജ് നടവയൽ)

ഫിലഡൽഫിയ: ഭാരതത്തിൻ്റെ എഴുപത്തി മൂന്നാമത് റിപ്പബ്ളിക് ദിനം, വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ്,  ലോകാഃ സമസ്താഃ സുഖിനോ ഭവന്തു (എല്ലാ ലോകത്തിലെയും എല്ലാവർക്കും സന്തോഷം ഭവിക്കട്ടെ; എല്ലായിടത്തും ശാന്തി കളിയാടട്ടെ) എന്ന സന്ദേശമുയർത്തി ആഘോഷിച്ചു. ഫിലഡൽഫിയ പ്രൊവിൻസ് ചെയർമാൻ ജോസ് ആറ്റുപുറം ആമുഖ സന്ദേശം നൽകി. പ്രസിഡൻ്റ് ജോർജ് നടവയൽ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി സിബിച്ചൻ ചെമ്പ്ളായിൽ സ്വാഗതവും ട്രഷറാർ നൈനാൻ മത്തായി കൃതജ്ഞതയും പ്രകാശിപ്പിച്ചു.  വൈസ് ചെയർപേഴ്സൺ മറിയാമ്മ ജോർജ്,  വൈസ് പ്രസിഡൻ്റ് തോമസ് പോൾ, ജോയിൻ്റ് ട്രഷറാർ തോമസ്കുട്ടി വർഗീസ് , ജോയിൻ്റ് സെക്രട്ടറി ടോം തോമസ്, അബ്രാഹം കെ വർഗീസ്, അബ്രാഹം മാത്യൂ, തോമസ് ഡാനിയേൽ,  ജോസഫ് തോമസ് എന്നിവർ ഭാരത റിപ്പബ്ളിക്കിൻ്റെ മതേതരത്വവും; കർഷകരുടെയും തൊഴിലാളികളുടെയും സ്ത്രീകളുടെയും നിരാലംബരുടേയും വിദേശത്തു ജോലി ചെയ്ത് മടങ്ങി എത്തുന്നവരുടെയും; സുരക്ഷയും ക്ഷേമവും;  ഉറപ്പാക്കുന്നതിൽ ഗവണ്മെൻ്റുകളും ബ്യൂറോക്രസിയും പിന്നാക്കം പോകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here