ഫിലിപ്പോസ് ഫിലിപ്പ് (പി ആര്‍ ഒ)

ന്യൂയോർക്ക്:  കേരളാ എഞ്ചിനീയറിംഗ്‌ ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ്‌ അമേരിക്കയുടെ (കീന്‍) 2022 ലെ പ്രവര്‍ത്തക സമിതി ചുമതലയേറ്റു. കീന്‍ പ്രസിഡന്റായി ഷാജി കുര്യാക്കോസിനെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഷിജിമോൻ മാത്യു ആണ്  സെക്രട്ടറി. കീനിന്റെ 2022 ലെ മറ്റ് ഭാരവാഹികളായി  ഡാനിയേൽ മോഹൻ – വൈസ് പ്രസിഡന്റ്, ഷെയിൻ ജേക്കബ് -ജോ.സെക്രട്ടറി, സോജി മോന്‍ ജെയിംസ് – ട്രഷറര്‍, പ്രേമാ ആന്ദ്രപ്പള്ളിൽ – ജോ. ട്രഷറര്‍,

ബിജു ജോൺ കൊട്ടാരക്കര – ന്യൂസ് ലെറ്റര്‍ ആന്‍ഡ് പബ്ലിക്കേഷന്‍സ്, ജേക്കബ് ജോസഫ് -സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സ്, കോശി പ്രകാശ്-സ്കോളര്‍ഷിപ്പ് ആന്‍ഡ് ചാരിറ്റി പ്രോഗ്രാംസ്, ഫിലിപ്പോസ് ഫിലിപ്പ്-പബ്ലിക് റിലേഷന്‍, ലിന്റോ മാത്യു -സ്റ്റുഡന്റ് ഔട്ട്‌റിച്ച്, ആനി തോമസ് – ജനറല്‍ അഫയേഴ്സ്, സാജൻ ഇട്ടി – പ്രൊഫഷണൽ അഫയേഴ്സ്, ജേക്കബ്‌ ഫിലിപ്പ്-റോക്ക്‌ലാന്‍ഡ് / വെസ്റ്റ്‌ ചെസ്റ്റര്‍ റീജിയണ്‍ വൈസ് പ്രസിഡന്റ്, രഞ്ജിത്ത് പിള്ള -ന്യൂജേഴ്‌സി റീജിയണ്‍ വൈസ് പ്രസിഡന്റ്, ബിജു പുതുശേരി ലോങ്ങ് ഐലന്‍ഡ്/ക്യൂന്‍സ് റീജിയണ്‍ വൈസ് പ്രസിഡന്റ്, മെറി ജേക്കബ് – എക്സ് ഒഫീഷിയോ എന്നിവരെയും തെരഞ്ഞെടുത്തു.

ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് മെമ്പർമാർ: കെ ജെ ഗ്രിഗറി, ജെയിസണ്‍ അലക്‌സ്, റജിമോന്‍ അബ്രഹാം, ബെന്നി കുരിയൻ, എൽദോ പോൾ, ലിസി ഫിലിപ്പ്. ഓഡിറ്റര്‍: സൈമൺ ജോസഫ്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക്  ബി ഒ ടി ചെയര്‍മാന്‍ അജിത് ചെറയിൽ സത്യപ്രതിജ്ഞ  വാചകം ചൊല്ലിക്കൊടുത്തു.

കഴിഞ്ഞ പതിമൂന്നിലധികം വര്‍ഷങ്ങളായി കീന്‍ കേരളത്തിലും അമേരിക്കയിലുമായി 120 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി അവരുടെ എഞ്ചിനീയറിംഗ്‌ വിദ്യാഭ്യാസത്തിന് സഹായിച്ചു. കീനിന്റെ പ്രവര്‍ത്തനങ്ങള്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അനേകം പേര്‍ക്ക് എന്നും പ്രതീക്ഷയും ആശ്വാസവുമാണ്. എഞ്ചിനീയറിംഗ്‌ സ്കോളര്‍ഷിപ്പ് കൂടാതെ കീനിന്റെ ആഭിമുഖ്യത്തില്‍ മെൻറ്ററിങ്, സ്റ്റുഡന്റ് ഔട്ട്‌റിച്ച്, സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ആക്ടിവിറ്റീസ്, എന്നീ മേഖലകളിലും സ്തുത്യര്‍ഹമായ സേവനം അര്‍പ്പിക്കുന്നു. കേരളത്തിലെ പ്രളയത്തിൽ കൈത്താങ്ങായീ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മറ്റു ചാരിറ്റികൾക്കും കീൻ കൈയ്യഴഞ്ഞു സഹായവും  ചെയ്തു. നാടിനോടുള്ള കടപ്പാട് മറക്കാത്ത ഒരുകൂട്ടം പ്രവാസി എൻജിനിയേഴ്‌സ ആണ് കീനിൽ പ്രവർത്തിക്കുന്നത്. എഞ്ചിനീയറിംഗ്‌ പാസായ തൊഴിലന്വേഷകര്‍ക്ക് തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനും പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും സഹായിക്കുന്നത് കീനിന്റെ പ്രവര്‍ത്തന മേഖലയിലുള്‍പ്പെടുന്നു. ഇതുകൂടാതെ എഞ്ചിനീയര്‍ ഓഫ് ദ ഇയര്‍, ടീച്ചര്‍ ഓഫ് ദ ഇയര്‍ എന്നീ അവാര്‍ഡുകളും എല്ലാ വര്‍ഷവും നല്‍കുന്നു.

1988ല്‍ കീന്‍ തുടങ്ങിയതു മുതല്‍ യാതൊരുവിധ അഭിപ്രായ വ്യത്യാസങ്ങളും കൂടാതെ എഞ്ചിനീയേഴ്‌സിന്റെ ഉന്നതിക്ക്‌ വേണ്ടി ബെന്നി കുര്യൻ, ഫിലിപ്പോസ് ഫിലിപ്പ്, ചെറിയാന്‍ പൂപ്പള്ളി, പ്രീത നമ്പ്യാര്‍, ജെയിസണ്‍ അലക്‌സ്, അജിത് ചിറയില്‍, എല്‍ദോ പോള്‍, കോശി പ്രകാശ്, ലിസി ഫിലിപ്പ്, മെറി ഫിലിപ്പ് എന്നിവരാണ് പ്രസിഡന്റുമാരായി കീനിനെ നയിച്ചത്. നിസ്വാർത്ഥ പ്രവർത്തനങ്ങളിലൂടെ പന്ത്രെണ്ടാം വർ‍ഷം പിന്നിടുന്ന കീൻ‍ 501 C(3) അംഗീകാരമുള്ള സംഘടനയാണ്. കീനിന്റെ പ്രവര്‍ത്തനങ്ങള്‍ ക്ക് നല്‍കുന്ന സംഭാവനകള്‍ ഫെഡറല്‍ ടാക്‌സ് ഒഴിവാക്കൽ ഉള്ളതാണ്.

കീനിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൽ അറിയുവാനും കീനിന്റെ ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർ‍ത്തിക്കുവാനും താല്‍പര്യമുള്ളവർ താഴെ പറയുന്ന ഭാരവാഹികളുടെ നമ്പറുകളിൽ ബന്ധപ്പെടുക. ഷാജി കുര്യാക്കോസ് (845 321 9015) ഷിജിമോൻ മാത്യു (973 757 3114). കൂടുതല്‍ വിവരങ്ങള്‍ക്ക്  വെബ്സൈറ്റ്: www.keanusa.org കാണുകയോ Email:keanusaorg@gamil.com ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here