ഫ്രാൻസിസ് തടത്തിൽ 

ന്യൂയോർക്ക്: റോക്‌ലാൻഡ് ഗോൾഡൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  വസ്തുവഹകളുടെ സംരക്ഷണം -വിൽപത്രവും ലിവിങ്ങ് ട്രസ്റ്റ്  (ASSET PROTECTION- WILL AND LIVING TRUST) എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. നിങ്ങളുടെ വസ്തുവഹകൾക്ക്  സംരക്ഷണം (ASSET PROTECTION) എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്ന വിഷയത്തിലൂന്നിയുള്ള സെമിനാർ മാർച്ച് 18 ന് വെള്ളിയാഴ്ച്ച വൈകുന്നേരം 7.30 ന് ന്യൂയോർക്കിലെ സ്റ്റോണി പോയിന്റിലുള്ള ക്നാനായ സെന്ററിലാണ് നടത്തുന്നത്. അഡ്രസ്: KNANAYA CENTER, 400 Willow Grove Rd, Stony point. NY – 10980. രെജിസ്‌ട്രേഷൻ സൗജന്യമായിരിക്കും.

സെമിനാറിൽ പങ്കെടുക്കുന്നവർക്ക്  വിൽപത്രം (വിൽ), ലിവിങ്ങ് ട്രസ്റ്റ് എന്നിവ സംഘാടകർ സൗജന്യമായി തയാറാക്കി നൽകും. കുറഞ്ഞത് 500 മുതൽ 600 ഡോളർ വരെയാണ് സാധാരണ വിൽപത്രം (വിൽ), ലിവിങ്ങ് ട്രസ്റ്റ് തയാറാക്കുന്നതിന് ചെലവ് വരുന്നത്. കൂടാതെ സെമിനാറിൽ പങ്കെടുക്കുന്നവരിൽ നിന്ന് റാഫിൾ ടിക്കറ്റ് വഴി ഒരു ഐപാഡ് സമ്മാനമായി നൽകുന്നതായിരിക്കും. ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്  Mathew Mani (845 222 4414), Jose Charath. (845 764 3644), Simon Philip (718 304 3239),Sheelu Arackal (973 328 4810), Cherian Palakunnel (718 873 5733) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

There is a Treasure in Your Back Yard ( നിങ്ങളുടെ ബാക്ക് യാർഡിൽ നിങ്ങൾ കാണാതെ പോയ ഒരു നിധി കിടപ്പുണ്ട്)  എന്നതാണ് സെമിനാറിന്റെ തീം. എന്താണ് ആ നിധി എന്ന് സെമിനാർ പങ്കെടുത്തുകഴിയുമ്പോൾ പങ്കെടുക്കുന്നവർക്ക് ബോധ്യപ്പെടുത്തുക എന്നതാണ് സെമിനാറിലൂടെ ഉദ്ദേശിക്കുന്നതെന്ന് മുഖ്യ സംഘാടകരിലൊരാളായ മാത്യു മാണി അറിയിച്ചു.

സെമിനാറിന്റെ പ്രത്യേകതകൾ അറിയുക:

നിങ്ങളുടെ ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള ഫിക്സഡ് ഡെപ്പോസിറ്റ് (CD) ഉൾപ്പെടെയുള്ള നിക്ഷേപങ്ങൾക്ക് കുറഞ്ഞത് 9 ശതമാനമെങ്കിലും വാർഷിക ലാഭം (RETURN OF INTREST) ലഭിക്കുണ്ടോ? ഇല്ലെങ്കിൽ ഈ സെമിനാറിൽ പങ്കെടുക്കുക. അതിനുള്ള പരിഹാര നിർദ്ദേശങ്ങൾ നൽകാൻ പ്രാപ്തരായ പ്രഗത്ഭരായ സാമ്പത്തിക വിദഗ്ധരായ ആസിഫ് ഹേംദാനി-അൽതാഫ് ഹേംദാനി  സഹോദരന്മാരാണ്  ഈ ക്ലാസുകൾ നയിക്കുന്നത്. കൂടാതെ വളരെ സുരക്ഷിതമായ രീതിയിൽ നിക്ഷേപങ്ങൾ നടത്തുന്നതിനുമുള്ള പല പദ്ധതികളും നിർദ്ദേശങ്ങളും ഈ സാമ്പത്തിക വിദഗ്ദ്ധർ സെമിനാറിൽ പങ്കു വയ്ക്കും.

കൗണ്ടി, മറ്റു സർക്കാർ സ്ഥാപനങ്ങൾ വഴി വരെ നാം അറിയാതെ പോയ പല ഇൻവെസ്റ്റ്‌മെന്റ് പദ്ധതികളെക്കുറിച്ചും സെമിനാറിൽ പ്രതിപാദിക്കുന്നുണ്ട്. നിങ്ങളുടെ ചിന്തകളിലേക്ക് ചില ചോദ്യങ്ങൾ നൽകിക്കൊണ്ട് അവയ്ക്ക് മറുപടി നൽകുന്ന ഏറെ ചിന്തനീയമായ വിഷയങ്ങളാണ് സെമിനാറിൽ. ചർച്ച ചെയ്യപ്പെടുക. റിട്ടയർ ചെയ്തവരും ഉടൻ റിട്ടയർ ചെയ്യാനിരിക്കുന്നവരുമായ എല്ലാവരും ഈ സെമിനാറിൽ പങ്കെടുക്കുന്നത് ഏറെ ഗുണകരമായിരിക്കും. പ്രത്യേകിച്ച് കോവിഡ് മഹാമാരി പോലുള്ള ചില നിർഭാഗ്യകരമായ സംഭവങ്ങൾ നമ്മുടെ ഭാവിയുടെയും നമ്മുടെ സമ്പത്തിന്റെയും നിലനില്പിനെപ്പോലും പ്രവചനതീതമാക്കി മാറ്റുന്ന കാഴ്ച്ചയാണ് നാം കണ്ടു വരുന്നത്. അതിനു പുറമെ ഉക്രൈനിലെ റഷ്യൻ അധിനിവേശവും മൂന്നാം ലോക മഹായുദ്ധത്തിലേക്കുള്ള സൂചനകൾകൂടി നിലനിൽക്കുന്നതോടെ വീണ്ടും വൻ സാമ്പത്തിക പ്രതിസന്ധിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നത് കാണാൻ കഴിയും.

ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽ നമ്മുടെ സമ്പാദ്യങ്ങൾ സുരക്ഷിതമായിട്ടാണോ നിക്ഷേപിച്ചിരിക്കുന്നത് എന്നറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. നാളെയെക്കുറിച്ചുള്ള  അനിശ്ചിതത്വം നിലനിൽക്കുന്ന ഈ കാലഘട്ടത്തിലാണ് സുരക്ഷിതമായ നിക്ഷേപങ്ങളെക്കുറിച്ചും നിക്ഷേപങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചും കൂടുതൽ അറിവുകൾ പകർന്നു നൽകുന്ന ഈ സെമിനാറിൻറെ പ്രസക്തിയേറുന്നത്.  

യാതൊരു രോഗവുമില്ലാത്ത ഇനിയും എത്രയോ വർഷങ്ങൾ ജീവിച്ചിരിക്കുമെന്നു കരുതിയ നാം അടുത്തറിയുന്ന എത്രയോ ആളുകളാണ് കോവിഡ് മഹാമാരിയുടെ വിധിയിൽ മരണത്തിനു കീഴ്‌പ്പെട്ടുപോയത്. തങ്ങളുടെ ഉറ്റവരുടെപേരിൽ വിൽപത്രം തയാറാക്കുവാനോ തങ്ങളുടെ വസ്തുവഹകൾ സംരക്ഷിക്കുന്നതിനുള്ള ലിവിങ്ങ് ട്രസ്റ്റിനു രൂപം നൽകാനോ ഉള്ള സാവകാശം പോലും കോവിഡ് മഹാമാരിയുടെ അനന്തരഫലമായി  അകാലത്തിൽ പൊലിഞ്ഞുപോയ പലർക്കും കഴിഞ്ഞിട്ടില്ല എന്നതാണ് ദുഃഖകരമായ മറ്റൊരു സത്യം. കോവിഡ് മഹാമാരിക്ക് താൽക്കാലിക വിരാമമായെങ്കിലും ഇത് എപ്പോൾ വേണമെങ്കിലും മടങ്ങിയെത്താമെന്ന സത്യവും അംഗീകരിച്ചേ പറ്റു.


 ഉക്രൈനിലെ റഷ്യൻ അധിനിവേശവും യുദ്ധവും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക പ്രതിസന്ധി നമ്മുടെ നിക്ഷേപങ്ങളെയും ബാധിച്ചു തുടങ്ങി. ഇവിടെയാണ് സുരക്ഷിതമായ നിക്ഷേപങ്ങളുടെയും നിലവിലുള്ള നിക്ഷേപങ്ങളുടെ സുരക്ഷിതത്വത്തിന്റെയും പ്രസക്തിയേറുന്നത്.


റിട്ടയർമെന്റ് ബെനഫിറ്റുകളിലൂടെ നമുക്ക് ലഭിച്ച വലിയ തുകകൾ  ബാങ്കുകളിൽ ചെക്കിങ്ങ്/ സേവിങ്ങ്/ ഫിക്സഡ് ഡെപ്പോസിറ്റുകളിലൂടെയും മറ്റും തുച്ഛമായ പലിശയ്ക്ക് നാം നിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം നിക്ഷേപങ്ങൾക്ക്ൾ ലഭിക്കുന്ന പലിശയുടെ പതിന്മടങ്ങ് ഇരട്ടിയ്ക്ക് തക്കതായ പലിശയ്ക്ക് പണം നിക്ഷേപിക്കാൻ കഴിയുന്ന ഏറെ സുരക്ഷിതമായ സർക്കാർ അഗീകൃത നിക്ഷേപങ്ങളെക്കുറിച്ചും മറ്റ് സർക്കാർ ഇതര നിക്ഷേപ സംരംഭങ്ങളെക്കുറിച്ചും നമ്മളിൽ പലരും അജ്ഞരാണ്. ഇത്തരത്തിലുള്ള ഏറെ സുരക്ഷിതമായ നിക്ഷേപങ്ങളെക്കുറിച്ചുള്ള ഗുണകരമായ മാർഗനിർദേശങ്ങളും ഈ സെമിനാറിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ സെമിനാറിൽ പങ്കെടുന്നവർ വെറും കൈയ്യോടെ മടങ്ങേണ്ടി വരില്ല എന്ന കാര്യം ഉറപ്പാണ്. നമ്മുടെ ചുറ്റുവട്ടത്തിൽ നമ്മെ അമ്പരപ്പിക്കുന്ന വിധത്തിൽ ഇത്ര സുരക്ഷിതമായ നിക്ഷേപങ്ങൾ നാം എങ്ങനെ അറിയാതെ പോകുന്നു എന്ന് ഈ സെമിനാറിൽ പങ്കെടുക്കുമ്പോൾ ബോധ്യപ്പെടും.

നമ്മുടെ ആയുഷ്‌ക്കാല അധ്വാനത്തിന്റെ ഫലമായും റിട്ടയർമെന്റ് ബെനിഫിറ്റിലൂടെയും ലഭിച്ച സമ്പാദ്യങ്ങൾ സുരക്ഷിതമാക്കേണ്ടത് നമ്മുടെ മാത്രം കർത്തവ്യമാണ്. കർത്തവ്യബോധ്യമുള്ള എല്ലാവരും ഈ സെമിനാറിൽ പങ്കെടുത്ത് ഗുണഭോക്താക്കളായി മാറണമെന്ന് റോക്‌ലാൻഡ് ക്നാനായ ഗോൾഡൻ ക്ലബ് പ്രസിഡണ്ട് സൈമൺ ഫിലിപ്പ്, വൈസ് പ്രസിഡണ്ട് മാത്യു മാണി, സെക്രെട്ടറി ഷീലു അറയ്ക്കൽ, ട്രഷറർ ചെറിയാൻ പാലക്കുന്നേൽ എന്നിവർ അഭ്യർത്ഥിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here