പി പി ചെറിയാൻ
 
ഡാളസ് :റഷ്യ ഉക്രയിൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ അമേരിക്കയിൽ കുതിച്ചുയർന്ന  ഗ്യാസ് വിലയിൽ കാര്യമായ കുറവ് അനുഭവപ്പെട്ടു.
ടെക്സസ്സിൽ കഴിഞ്ഞ രണ്ടാഴ്ച മുൻപ് ഒരു ഗ്യാലൻ റെഗുലർ ഗ്യാസിന്റെ വില 4ഡോളർ 10 സെൻറ് വരെ വർദ്ധിച്ചിരുന്നു.ഈ ആഴ്ചയിൽ ക്രമമായി കുറഞ്ഞു ഒരു ഗ്യാലൻ ഗ്യാസിന് 3 ഡോളർ 65 സെന്റ് വരെ എത്തിയിട്ടുണ്ട് .
 
 ഇനിയും കുറയുന്നതിനുള്ള സാധ്യതയാണ് കാണുന്നതെന്ന് വ്യാപാരികൾ പറയുന്നു .ഇത്രയും കുറഞ്ഞിട്ടും നാലു മാസം മുൻപ് ഉണ്ടായിരുന്നതിലും 70 സെന്റ് കൂടുതലാണെന്ന് ടെക്സസിലെ ട്രിപ്പിൾ എ വക്താവ് ഡാനിയേൽ പറഞ്ഞു .
 
 ഇപ്പോൾ നാഷണൽ ശരാശരി 4ഡോളർ 24 സെന്റാണ് .അന്തർ ദേശീയ വിപണിയിൽ ഒരു ബാരൽ ക്രൂഡോയലിന്റെ വില 110 ഡോളർ വരെ എത്തിയിരുന്നു.റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി പൂർണമായി അവസാനിപ്പിച്ചതാണ് വില ക്രമാതീതമായി വർധിക്കുന്നതിന് കാരണമായത് 

LEAVE A REPLY

Please enter your comment!
Please enter your name here