യു എന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടറസിന്റെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ കഴിഞ്ഞ ദിവസം നടന്ന റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ യു എന്‍ ആശങ്ക പ്രകടിപ്പിച്ചു. ഗുട്ടറസ് മധ്യകിയവില്‍ എത്തിയ സമയത്താണ് റഷ്യന്‍ സൈന്യം അപ്രതീക്ഷിതമായി മിസൈല്‍ ആക്രമണം നടത്തിയത്. ഗുട്ടറസിന്റെ സന്ദര്‍ശന വിവരം മുന്‍കൂട്ടി അറിഞ്ഞുകൊണ്ടാണ് റഷ്യ മിസൈലുകള്‍ വര്‍ഷിച്ചതെന്ന വിവരം കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നു.

ഉക്രെയ്‌നില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കിയതിനു ശേഷമാണ് ഗുട്ടറസ് മധ്യ കിയവില്‍ എത്തിയത്. ഈ സമയത്താണ് ആക്രമണമുണ്ടായത്. നിലവില്‍ ഗുട്ടറസും യു എന്‍ സംഘത്തിലെ മറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് യു എന്‍ അറിയിച്ചു. യുക്രൈന്‍ പ്രസിഡന്റ് വോളോഡമിര്‍ സിലെന്‍സ്‌കി ആക്രമണത്തെ അപലപിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here