ഡാലസ്: മല്ലപ്പള്ളി ആനിക്കാട് അമ്പുക്കയത്ത് അനീഷിന്റെ (എ്രബാഹാം കുര്യന്‍, കംപ്യുട്ടര്‍ എഞ്ചിനീയര്‍ ) ഭാര്യ തനൂജ, 38, ഹൂസ്റ്റണില്‍ അന്തരിച്ചു. തിരുവനന്തപുരം കവടിയാര്‍ പറമ്പില്‍ പരേതനായ പി. ജി. മാത്യു-ആലീസ് ചെറിയാന്‍ ദമ്പതികളുടെ മകളാണ്. തനൂജ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയി യുണൈറ്റഡ് ഹെല്‍ത്ത്‌കെയറില്‍ ജോലി ചെയ്തു വരികയായിരുന്നു. മെയ് ഒന്നിനായിരുന്നു മരണം.
ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് വിര്‍ജീനയിലെ ആക്റ്റിവ് ചര്‍ച്ച് മെമ്പര്‍ ആയിരുന്നു. മക്കള്‍ ടാനിയ (11) എയിഡന്‍ (8)ഏക സഹോദരി സ്മിതാ എബ്രാഹാം ഡാലസില്‍. സംസ്‌ക്കാരം മെയ് 5 വ്യാഴം ഒരു മണിക്ക് മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച്, 11550 ലൂണ റോഡ്, ഫാര്‍മേഴ്സ് ബ്രാഞ്ച്, ടെക്സസ് 75019 (ഇന്‍ഡ്യന്‍ സമയം രാത്രി പതിനൊന്നര). സംസ്‌കാരം: റോളിംഗ് ഓക്സ് സെമിത്തെരി, 400 ഫ്രീപ്പോര്‍ട്ട് പാര്‍ക്ക് വെ, കൊപ്പെല്‍, ടെക്സസ്-75019
തനൂജ മാത്യുവിന്റെ വേര്‍പാടില്‍ കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ അനുശോചനം രേഖപ്പെടുത്തി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി കോവൂര്‍ 972 955 4211, ദീപു എബ്രാഹാം 214 529 5950, ജൂലീയാന 972 955 8112