പി പി ചെറിയാന്‍

അലബാമ: കഴിഞ്ഞ വെള്ളിയാഴ്ച അലബാമ ലോഡര്‍ ഡെയ്‌ലി കൗണ്ടി ഡിറ്റക്ഷന്‍ സെന്ററില്‍ നിന്നും കാണാതായ അസി. ഡയറക്ടര്‍ ഓഫ് കറക്ഷന്‍സ് വിക്കി വൈറ്റിനെ കണ്ടെത്തുന്നതിന് പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10,000 ഡോളര്‍ പ്രതിഫലവും വാഗ്ദാനം ചെയ്തു.

ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്നും കൊലകേസ്സില്‍ പ്രതി ചേര്‍ക്കപ്പെട്ട ക്രിമിനല്‍ കേയ്‌സി വൈറ്റിനെ കോടതിയിലേക്കെന്ന് പറഞ്ഞു പെട്രോള്‍ കാറില്‍ കയറ്റി കൊണ്ടുപോയത് നിലവിലുള്ള പോളിസിക്ക് എതിരാണെന്നും, ഇത്തരം ക്രിമിനല്‍ സ്വഭാവമുള്ളവരെ കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ രണ്ടാള്‍ കൂടെ ഉണ്ടാകണമെന്നാണെന്നു കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

മാത്രമല്ല കോടതിയില്‍ കെയ്‌സിനെ ഹാജരാക്കുന്നതിനും, മെന്റല്‍ ഇവാലുവേഷനുമാണെന്ന് വിക്കി വൈറ്റ് പറഞ്ഞതു കള്ളമായിരുന്നുവെന്ന് കണ്ടെത്തിയതുമാണ്. ഇവര്‍ക്കെതിരെ അറസ്റ്റു വാറന്റ് പുറപ്പെടുവിക്കുന്നതിനുള്ള കാരണങ്ങളിലൊന്നായും, മനപൂര്‍വ്വം ജയിലില്‍ നിന്നും പ്രതിയെ രക്ഷപ്പെടുത്തിയതു മറ്റൊന്നായുമാണ് ഇവര്‍ക്കെതിരെ അറസ്റ്റു വാറന്റിനുള്ള കാരണങ്ങള്‍.

വിശദ അന്വേഷണത്തില്‍ ഡിറ്റക്ഷന്‍ ഓഫീസര്‍ പ്രതി കേയ്‌സ് വൈറ്റുമായി പ്രത്യേക ബന്ധം സ്ഥാപിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. വിക്കിവൈറ്റിന്റെ ജീവന്‍ അപകടത്തിലാകുമോ എന്നാശങ്കയും നിലനില്‍ക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here