ഉമാ സജി 
 
 

അമ്മയെ അറിഞ്ഞാൽ മൂലോകമറിയാം
അമ്മയെ അറിഞ്ഞാൽ നന്മകളറിയാം
അമ്മയോളം പോന്ന കരുത്തുള്ളനാരി
അമ്മയല്ലാതീഭൂവിൽ ആരാനുമുണ്ടോ

അമ്മയെ അറിഞ്ഞാൽ ശക്തിയെയറിയാം
അമ്മയെ അറിഞ്ഞാൽ ക്ഷമയെന്തെന്നറിയാം
അമ്മയോളം ക്ഷമ ഭൂമിദേവിക്കുമുണ്ടോ
അമ്മയല്ലാതൊരു ദേവതയുണ്ടോ

അമ്മയെ അറിഞ്ഞാൽ പ്രപഞ്ചത്തെയറിയാം
അമ്മയെ അറിഞ്ഞാൽ സപ്തസ്വരങ്ങളറിയാം
അമ്മയോളം മാധുര്യമേറും വാക്കൊന്നുണ്ടോ
അമ്മയല്ലാതൊരു മധു വേറെയുണ്ടോ

അമ്മയെ അറിഞ്ഞാൽ കടലാഴമറിയാം
അമ്മയെ അറിഞ്ഞാൽ കാലങ്ങളറിയാം
അമ്മയോളം ആഴമുള്ളൊരു ജ്ഞാനമുണ്ടോ
അമ്മയല്ലാതൊരു നിറകുടമുണ്ടോ

അമ്മയെ അറിഞ്ഞാൽ വേദങ്ങളറിയാം
അമ്മയെ അറിഞ്ഞാൽ ദിക്കുകളറിയാം
അമ്മയോളം പോന്നൊരാകാശമുണ്ടോ
അമ്മയല്ലാതൊരു സൗരയൂഥമുണ്ടോ

അമ്മയെ അറിഞ്ഞാൽ സ്ത്രീയെയറിയം
അമ്മയെ അറിഞ്ഞാൽ ആദിമധ്യാന്തമറിയാം
അമ്മയോളം കനിവുള്ളൊരു പ്രകൃതിയുണ്ടോ
അമ്മയല്ലാതൊരു സ്നേഹക്കടൽ വേറെയുയുണ്ടോ

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here