മുംബൈ : ഇന്ത്യ 122 വർഷത്തിനിടയിലെ ഏറ്റവും കൊടും വേനലും റെക്കോർഡ് താപനിലയും അനുഭവപ്പെടുമ്പോൾ, എങ്ങനെ സുരക്ഷിതമായിരിക്കാമെന്നതിനെപ്പറ്റി മുൻനിര ഇൻഷുറൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയായ ഐസിഐസിഐ ലൊംബാർഡ്,


ഐഎൽ ടേക് കെയർ ആപ് വഴി ജാഗ്രതാ മുന്നറിയിപ്പു പുറപ്പെടുവിച്ചു.
ഉപയോക്താക്കൾ എന്ത് ചെയ്യണം, എന്തു ചെയ്യരുത് എന്ന കാര്യത്തിൽ ഐഎൽ ടേക് കെയർ പ്രത്യേക അലേർട്ടുകൾ നൽകും. ഈ പുതിയ ഫീച്ചർ‌ ഉപയോക്താക്കളെ വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകതയും ശരീരം കവർ ചെയ്യേണ്ടതിനറെ ആവശ്യകതയും കഴിയുന്നത്ര പുറത്തിറങ്ങാതിരിക്കേണ്ടതിന്റെ ആവശ്യകതയും ഓർമിപ്പിക്കുക മാത്രമല്ല, ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണ പാനീയങ്ങളെപ്പറ്റി നിർദേശിക്കുകയും ചെയ്യുന്നു. അതിനൊക്കെ പുറമെ, ശ്വാസ നില, ഹൃദയമിടിപ്പു നിരക്ക് തുടങ്ങിയവയൊക്കെ പ്രത്യേക മുഖ സ്കാൻ സംവിധാനം വഴി പരിശോധിക്കുകയും ചെയ്യും. ഈ അലേർട്ടുകൾ പോപ്അപ്പുകളായും നോട്ടിഫിക്കേഷനുകളായും കൃത്യമായ ഇടവേളകളിൽ ലഭിക്കും.  


ഐഎൽ ടേക് കെയർ ആപ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി)യും ദേശീയ ദുരന്ത മാനേജ്മെന്റ് കേന്ദ്രവും (എൻസിഡിസി) നൽകുന്ന പ്രതിദിന താപ മുന്നറിയിപ്പുകൾ പങ്കുവയ്ക്കുകയും ചെയ്യും. ഇത് അടുത്ത മൂന്നു നാലു ദിവസത്തേക്കുള്ള കൊടുംചൂടുതരംഗം പ്രവചിക്കുന്നതിനാൽ ആളുകൾക്ക് പ്രവർത്തനം ആസൂത്രണം ചെയ്യാനുമാകും. പ്രതീകൂല കാലാവസ്ഥയിൽ വീടിനുപുറത്തുപോകാതെ ആരോഗ്യനില ദിനവും പരിശോധിക്കാനാകുന്നതിനാൽ മുതിർന്നവരും രോഗികളുമുൾപ്പെടെ വലിയ വിഭാഗം ആളുകൾക്ക് ആപ് പ്രയോജനകരമാകും.


ഐഎൽ ടേക് കെയർ ആപ് 14 ലക്ഷം ഡൗൺലോഡ് പിന്നിട്ടുകഴിഞ്ഞു; 1,30,000 ഹെൽത് ക്ലെയിമുകൾ വിജയകരമായി അറിയിച്ചു, 70,000 ടെലികൺസൽറ്റേഷൻ അഥവാ നോ യുവർ ഹെൽത് അപേക്ഷകൾ ആപ്പിലൂടെ ലഭിച്ചുകഴിഞ്ഞു. ആപ്പിലെ ഫെയ്സ് സ്കാൻ ഫീച്ചർ ഉപയോക്താക്കളുടെ ഫോൺ ക്യാമറ ഉപയോഗിച്ച് മുഖം 2 മിനിറ്റിൽത്താഴെ സ്കാൻ ചെയ്യുന്നതുവഴി രക്ത സമ്മർദം, പൾസ് നിരക്ക്, ശ്വസന നിരക്ക് എന്നിവ അറിയാൻ അവസരമൊരുക്കുന്നു. ഇതിനകം 27000ൽ അധികം ആളുകൾ ഇതുപയോഗപ്പെടുത്തുകുയും 78000ൽഅധികം മുഖങ്ങൾ സ്കാൻ ചെയ്യുകയും ചെയ്തു.


പോളിസി ഉടമകൾക്ക് ഏറ്റവും മികച്ച ആരോഗ്യ വെൽനെസ് സേവനങ്ങൾ നൽകാൻ പ്രതിബദ്ധരായ ഉപയോക്തൃകേന്ദ്രീകൃത കമ്പനിയാണ് ഐസിഐസിഐ ലൊംബാർഡ്. പുതിയ ഫീച്ചർ ആ ലക്ഷ്യത്തിലേക്കുള്ള പുതിയൊരു ചുവടുവയ്പാണ്; ഇനിയും കൂടുതൽ നടപടികൾ സ്വീകരിക്കും.
ഇൻഷുറൻസ്, വെൽനെസ് ആവശ്യങ്ങൾക്കായുള്ള വൺ–സ്റ്റോപ്പ് പരിഹാരമാണ് ഐഎൽ ടേക് കെയർ ആപ്. താഴെയുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് ഡൗൺലോഡ് ചെയ്യാം.

 

Our signature app IL TakeCare App is a one-stop solution for your insurance and wellness need. To download, scan the below QR codes

image.png

LEAVE A REPLY

Please enter your comment!
Please enter your name here