ലഖ്‌നൗ: താജ്മഹലിലെ അടച്ചിട 22 മുറികള്‍ തുറക്കണമെന്ന് ഹര്‍ജി കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയ.ുടെ ലഖ്‌നൗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ബിജെപിയുടെ സാമൂഹ്യ മാധ്യമ ചുമതലയുള്ള രജനീഷ് സിംഗ് ആണ് ആവശ്യവുമായി ലഖ്‌നൗ ബെഞ്ചിനെ സമീപിച്ചത്. അടച്ചിട്ടിരിക്കുന്ന മുറികളെ കുറിച്ച് അന്വേഷിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദേശിക്കണമെന്നും വസ്തുതാന്വേഷണ സമിതി രൂപീകരികക്കണമെന്നുമെന്നാണ് ഹര്‍ജിയിലുള്ളത്. താജ്മഹല്‍ പഴയ ശിവക്ഷേത്രമാണെന്ന് ചില ചരിത്രകാരന്മാരും ഹിന്ദു സംഘടനകളും അവകാശവാദമുന്നയിച്ചതായി ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കോടതിക്ക് പുറത്ത് നടക്കുന്ന സംഭവങ്ങള്‍, പല കാര്യങ്ങളിലൂടെ അക്കാര്യങ്ങള്‍ പരിശോധിക്കണം. ഇത് ചരിത്രകാരന്മാര്‍ക്ക് വിടുന്നതാണ് നല്ലതെന്നും കോടതി നിരീക്ഷിച്ചു. നിലവില്‍ താജ്മഹല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കൈവശമാണ് ഉള്ളത്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഭാര്യ മുംതാസിനായി പ്രണയത്താല്‍ പണിതീര്‍ത്ത ശവകുടീരമായിട്ടാണ് താജ് മഹല്‍ അറിയപ്പെടുന്നത്. 1632ലാണ് താജ്മഹല്‍ നിര്‍മാണം ആരംഭിച്ചത്. 22 വര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ 1653ലാണ് ഇത് പണി തീര്‍ത്തത്. 1982ല്‍ പൈതൃക കേന്ദ്രങ്ങമായി യുനെസ്‌കോ പ്രഖ്യാപിച്ച ലോകാദ്ഭുതങ്ങളിലൊന്നാണ് താജ് മഹല്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here