കുരങ്ങുപനി യുഎസിലും സ്ഥിരീകരിച്ചു. യുഎസിലും കാനഡയിലും കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുരങ്ങുപനി എന്നറിയപ്പെടുന്ന മങ്കിപോക്സ് പതിനൊന്ന് രാജ്യങ്ങളിലേക്ക് വ്യാപിച്ചതായാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.
ചില മൃഗങ്ങളില്‍ നിന്ന് രോഗം പടര്‍ന്നതായി കണ്ടെത്തിയെന്നാണ് ലോകാരോഗ്യ സംഘടന ഉന്നതതല യോഗത്തിനു ശേഷം വ്യക്തമാക്കിയത്. പനി, തൊലിപ്പുറത്ത് തടിപ്പ് തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. രോഗം രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ നീണ്ടു നില്ക്കും.
വസൂരിക്കുള്ള വാക്സിന് കുരങ്ങുപനിയെ പ്രതിരോധിക്കുമെന്നാണ് വിലയിരുത്തുന്നത്. കോവിഡിനെ അപേക്ഷിച്ച് രോഗം വ്യാപകമായി പടരാനുള്ള സാധ്യത കുറവായതിനാല്‍ രോഗികളെ ഒറ്റപ്പെടുത്തുകയോ മാറ്റി നിര്‍ത്തുകയോ ചെയ്യേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.